അങ്ങനെ താൻ സ്നേഹിച്ച പെണ്ണിൽ തനിക്കുണ്ടായ കുഞ്ഞിനെയും ഓർത്തു വിഷ്ണു ഇരിക്കുമ്പോഴാണ് അവൻ അമ്മയെയും മറ്റുള്ളവരെയും സന്തോഷ വാർത്ത വിളിച്ചറിയിക്കണം എന്നോർക്കുന്നത്.അവന്റെ മനസ്സ് ബോധത്തിൽ വന്നപ്പോൾ അവിടെ അഭിയുടെ ‘അമ്മ ഓരോരുത്തരെ കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അവൻ എല്ലാരേയും കാര്യങ്ങൾ വിളിച്ചു പറഞ്ഞു.അവന്റെ അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ അതുവഴി അനുചേച്ചിയും അനുചേച്ചി വഴി ദിവ്യയും അത് അറിഞ്ഞു.കുഞ്ഞിനോട് അവൾക്ക് സ്നേഹം തോന്നി. ആരിൽ ജനിച്ചതാണേലും കുഞ്ഞു വിഷ്ണു ഏട്ടന്റെ ആണല്ലോ എന്നോർത്തു അവൾ സന്തോഷിച്ചു.
★ ★ ★ ★ ★ ★
അങ്ങനെ മണിക്കൂറുകൾ കടന്നു പോയി.ആരോ തട്ടി വിളിച്ചപ്പോൾ ആണ് വിഷ്ണു ഉറക്കത്തിൽ നിന്നെഴുന്നേൽക്കുന്നത്. അവൻ നോക്കുമ്പോൾ അത് അച്ഛനും അമ്മയും ആണ്.അവർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഉറക്ക പിച്ചിൽ നിന്ന വിഷ്ണുവിന് ഒരു “കൂ…..” ശബ്ദം മാത്രമേ കേൾക്കാൻ സാധിച്ചിരുന്നുള്ളൂ.
“””റൂമിലേക്ക് മാറ്റി.
എന്തോ പറഞ്ഞതിന്റെ ബാക്കിയായി ആണ് അവൻ ആ വാക്കുകൾ കേട്ടത്.അഭിയുടെ അച്ഛന്റെ വായിൽ നിന്ന് മുറിഞ്ഞു വന്ന ആ വാക്കുകളുടെ പൊരുൾ അവനു മനസ്സിലായിരുന്നു.അവൻ ഏതാ റൂം എന്നു ചോദിച്ചു.അവരുടെ ഒപ്പം പോരാൻ അവനോടു പറഞ്ഞു.അവരോടൊപ്പം ചെന്നപ്പോൾ അവൻ ഒരു റൂമിലെത്തി.അതു തുറന്നു അകത്തേക്ക് കയറിയപ്പോൾ അഭിയും കുഞ്ഞും അവിടെ കിടക്കുന്നത് ആണ് അവൻ കണ്ടത്.അഭിയുടെ അടുത്ത് കുഞ്ഞാവയും ബെഡിനു ചുറ്റും അവളുടെ വല്യച്ഛന്റെയും മാമന്റെയും കുഞ്ഞമ്മയുടെയും ഒക്കെ മക്കളുണ്ടായിരുന്നു.വല്യച്ഛനും മാമനും കുഞ്ഞമ്മയുമൊക്കെ വെളിയിൽ ഇരുന്നു കത്തി മത്സരത്തിൽ ഏർപ്പെടുകയായിരുന്നു.
“””എല്ലാരും റൂമീന്ന് ഇറങ്ങു.അവര് കൊറച്ചു നേരം സംസാരിക്കട്ട്.
അഭിയുടെ അമ്മയാണ് പറഞ്ഞത്.
സ്കൂൾ വിട്ടപ്പോലെ കുട്ടികൂട്ടങ്ങൾ പോയി.അവരെയും കൊണ്ട് അവരവരുടെ അച്ചന്മാരും അമ്മമാരും ഒക്കെ പോയി.രാത്രി വൈകി അവിടെ നിക്കണ്ട എന്നു അഭിയുടെ ‘അമ്മ അവരോടു പറയുന്നത് വിഷ്ണു കേട്ടായിരുന്നു.
“””ഏട്ടാ…
അഭിയുടെ വിളി കേട്ട് വിഷ്ണു തിരിഞ്ഞു നോക്കി.
“””ഇവിടെ വന്നിരി.
“””ഉം.നിനക്കിപ്പോ കുഴപ്പം ഒന്നുവില്ലല്ലോ.
“””ഹും ഹും.