👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

എലിക്ക് ഇപ്പോഴും ചെറിയ ഹാങ് ഓവർ ഉണ്ട്…..
ഞാനവളെ എടുത്ത് നേരെ ബാത്റൂമിലേക്ക് കൊണ്ടുവന്നു….. എന്നിട്ട് ആ ബാത്ത് റബ്ബിലേക്ക് ഇട്ടു….

ഒന്ന് നനഞ്ഞപ്പോ കക്ഷിക്ക് ബോധം ഉദിക്കാൻ തുടങ്ങി…..

,,,,, റോയ്….. നമ്മളെന്ത ഇവിടെ…..

അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു…..

,,,,, ഒക്കെ പറയാം…… ഇപ്പൊ ഒന്ന് കുളിക്കാൻ നോക്ക്…..

അതും പറഞ്ഞ് ഞാൻ എഴുന്നേറ്റ് അവളുടെ ബ്രഷ് എടുത്തു…. എന്നിട്ട് അതിൽ പേസ്റ്റും തേച്ച് അവളെകൊണ്ട് തേപ്പിച്ചു….

വാളിന്റെ രുചി ഒരുവട്ടം അറിഞ്ഞതാ……
ഇനി വയ്യ……

പുള്ളിക്കാരിക്ക് അൽപ്പം ബോധം വന്നതുകൊണ്ട് ഒരു ടവലും ക്ലോത്തും എടുത്ത് കൊടുത്ത് ഞാൻ പുറത്തേക്ക് പോന്നു……

ഇവളെ ഒക്കെ കെട്ടുന്നവന്റെ അവസ്ഥ……

അൽപ്പം കഴിഞ്ഞപ്പോൾ അവൾ കുളി ഒക്കെ കഴിഞ്ഞ് പുറത്തേക്ക് വന്നു….

ഞാൻ കൊടുത്ത ക്ലോത്ത് ധരിച്ചാണ് വരുന്നത്….
പുറമെ നിന്ന് കണ്ടാൽ തന്നെ അറിയാം…. ഉള്ളിൽ ഒന്നും ഇല്ല എന്ന സത്യം…..അതവളെ വല്ലാതേ സെക്സി ആക്കുന്നുണ്ട്….

അവൾ എന്താ നടന്നത് എന്ന് ചോദിച്ചു….
ഞാൻ ഒന്നും വിടാതെ എല്ലാം പറഞ്ഞു കൊടുത്തു….
പിന്നെ ഒരു പൊട്ടിച്ചിരിയും….

ആ കാര്യം ഓർക്കുമ്പോൾ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ സാധിച്ചില്ല….
അൽപ്പം കഴിഞ്ഞപ്പോൾ എങ്ങി ഏങ്ങിയുള്ള കരച്ചിൽ കേട്ടാണ് ഞാൻ അവളെ നോക്കുന്നത്….

എലി കരയുകയാണ്….

,,,,,, അയ്യോ……
എന്താ എലി കരയുന്നത്…..

,,,,, സോറി റോയ്……
ഞാൻ എന്തൊക്കെ കാട്ടി കൂട്ടി…..
നിനക്ക് ഒരുപാട് hurt ആയിക്കാണും അല്ലേ…..

,,,,, ശേ……അതൊന്നും സാരമില്ലടോ….

,,,,, ഞാൻ കള്ള് കുടിച്ചാൽ ഇങ്ങനെ ആണ്…..
എന്താ ചെയ്യുന്നത് എന്ന് എനിക്ക് തന്നെ ഒരു പിടിയും ഉണ്ടാവില്ല….

,,,,, അത് കുഴപ്പമില്ല……
ഒന്നും ബോധത്തോടെ അല്ലായിരുന്നല്ലോ…..

,,,,, നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…..

,,,,,, ഞാനെന്തിന് ദേഷ്യപ്പെടണം……

Leave a Reply

Your email address will not be published. Required fields are marked *