👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അത് പോകെ പോകെ ഒരു ഫ്രണ്ട്‌ലി ടോക് ആയി മാറി…..
വർക്കിന്റെ കാര്യത്തിൽ ഞാൻ എന്നും മിടുക്കനാണ്…

പക്ഷെ എന്നാ പറയാനാ…
ഈ ബോസ് എന്ന വർഗ്ഗം ഒരിക്കലും അത് സമ്മതിച്ചു തരില്ല…

ഞാനൊട്ടു ചോദിക്കാനും പോയില്ല….
അല്ലാ പിന്നെ…..

പറയുന്ന ചീത്തകൾ ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു…
ഒന്നും പറഞ്ഞില്ല…..
അല്ലേലും പറഞ്ഞിട്ട് കാര്യമില്ലല്ലോ….

പോകെ പോകെ അവളുടെ സ്വഭാവം മാറി മാറി വന്നു….. ഇപ്പൊ എന്നോട് മാത്രം ആവശ്യമില്ലാത്ത ചീത്തവിളി ഇല്ല…..

ഞാനൊരു പാവമായത് കൊണ്ടാവാം…. ഏത്….😜

ഒരു നാൾ കമ്പനിക്ക് നല്ലൊരു വർക്ക് വന്നു…..
എന്നാൽ കിട്ടിയ സമയം ഒരു ആഴ്ചയും….

പൊതുവെ ഈ പണി ബോസ്സിനുള്ളതാണ്…..
പക്ഷെ ശവം എന്നെയും അതിന് വിളിച്ചു….

സത്യം പറയാല്ലോ….
നല്ല കിണ്ണം കാച്ചിയ പണി ആയിരുന്നു….
മുടിഞ്ഞ പേപ്പർ വർക്ക്….
എന്നാൽ സമയത്തിന് തീർക്കുകയും വേണം….

ഹോ…..
എന്റെ മാതാവേ…..

ആ ഒരാഴ്ച…..

രാവിലെ നേരത്തെ വരുന്നു…….
ഉച്ചക്ക് കഴിക്കുന്നു……
രാത്രി വൈകി പോകുന്നു…….

ഇതിനിടയിൽ ഒരു ചായ കിട്ടിയാൽ കിട്ടി…..

എന്തായാലും വർക്ക് സമയത്ത് കംപ്ലീറ്റ് ചെയ്ത് ആ കമ്പനി മെയിലിൽ അയച്ചു…..

എന്തൊരു ആശ്വാസം…..

,,,,, ഹേയ് റോയ്…..

എമിലി എന്നെ വിളിച്ചു….

,,,,, ഹാ… പറയു മേടം…..

,,,,,, താങ്ക്സ് എ ലോട്ട്……

Leave a Reply

Your email address will not be published. Required fields are marked *