ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

Posted by

ഓർമ്മക്കുറിപ്പ്

Ormakkurippu | Author : Appoppan Thaadi

 

പഴയതൊക്കെ ഓർമിച്ചെടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണിപ്പോൾ.. പഴക്കം കൂടിയ ഓർമ്മകൾ ആണെങ്കിൽ പിന്നെ എത്ര ചികഞ്ഞാലും കിട്ടില്ല . പക്ഷെ ചില ഓർമ്മകൾ വെറുതെ ഉമ്മറത്തിരുന്നു പുറത്തോട്ട് നോക്കിയാൽ പോലും മുളച്ചു പൊങ്ങും. ആ ഓർമകളിലേക്കുള്ള വഴിയാണ് വീടിനു മുന്നിലൂടെ ഇങ്ങനെ നീണ്ടു കിടക്കുന്നത്.വെട്ടി പിടിച്ചതും തട്ടി പറിച്ചതും കൂട്ടി വേലി കെട്ടി നിർത്തിയ പറമ്പുകൾ. അതിനിടയിലൂടെ കിടന്ന നാട്ടു പാത. ജാനകിയുടെ പറമ്പ് മാത്രം അതിനൊരപവാദമായി കിടന്നു .

 

വെട്ടി നിർത്തിയ കൈതമുൾ ചെടികളോ കെട്ടി നിർത്തിയ ചീമ കൊന്നകളോ ആർക്കു മുൻപിലും അവളുടെ പറമ്പിലേക്ക് തടസം നിന്നില്ല.തുറന്നു കിടന്ന പറമ്പിനു പത്തുമുപ്പത് അടി പുറകിലായി വീടിൻറെ ഉമ്മറത്ത് പറമ്പിനെക്കാൾ വിശാലമായ മനസും തുറന്നു അവൾ കാത്തിരുന്നു.ഒരാൾക്ക് വേണ്ടി മാത്രമായിരുന്നില്ല ആ കാത്തിരുപ്പ്. മടികുത്തിൽ പണവും തിരുകി വരുന്ന എല്ലാവർക്കും വേണ്ടി അവൾ കാത്തിരുന്നു ..

 

രമണിയുടെ ചായക്കടയിൽ നിന്നുമാണ് ഇവിടെ നേരം വെളുക്കുന്നത്.വീട്ടിലെ ചായയ്ക്ക് മധുരം കുറഞ്ഞെന്നു സംശയം തോന്നിയ പുരുഷന്മാർ ആ പീടികയ്ക് മുൻപിൽ കസേര ഇട്ട് ഇരിപ്പുറപ്പിക്കും. ചൂട് ചായക്കൊപ്പം രമണിയുടെ വട കൂടി ആവുമ്പോൾ നാടൊന്നുണരും.  ഈ നാടിന്റെ പതിവുകളിലൊന്നാണ് അത്. എന്നാൽ പതിവില്ലാത്തതൊന്നാണ് പിന്നെ കണ്ടത്. ചായ കുടിച്ചു കൊണ്ടിരുന്ന എന്റെ മുന്നിൽ കൂടെ ശര വേഗത്തിൽ അമ്മാവനെയും  കൊണ്ട് അമ്മായി കുതിച്ചു . ഇതീ വെളുപ്പാൻകാലത് രണ്ടാളും കൂടെങ്ങോട്ടോടുന്നു എന്ന് അറിയാൻ അവിടെ കൂടി നിന്നിരുന്ന എല്ലാവരെ പോലെ ഞാനും ബാധ്യസ്ഥനാണ്. അത് കൊണ്ട് കുടിച്ച ചായയുടെ കടം പോലും പറയാതെ അബ്ദുവിനെയും വലിച്ചു കൊണ്ട് ഞാൻ പുറകെ ഓടി.ഞങ്ങളുടെ പുറകെ പതിവുകാരും ഓടിയപ്പോൾ ജാനകിയുടെ ഇന്നത്തെ കച്ചവടം മുടങ്ങി.

 

ഓട്ടക്കാരെല്ലാം വന്നു നിന്നത് ജാനകിയുടെ വീടിനു മുൻപിലാണ്. പകൽ വെളിച്ചത്തിൽ ആ പറമ്പിൽ നിന്നും രണ്ടടി മാറി നിൽക്കാൻ ആണുങ്ങൾ പ്രത്യേകം ശ്രെധിച്ചു.ഞങ്ങളെക്കാൾ മുന്നേ കുതിച്ച അമ്മായിയും, അമ്മായിയുടെ കൈപിടിയിൽ ഞെരിഞ്ഞു കൊണ്ട് അമ്മാവനും ചാടി കടക്കാൻ വേലി ഇല്ലാത്ത പറമ്പിലൂടെ വീടിനെ ലക്ഷ്യം വച്ചു.

 

“ഇറങ്ങി വാടി പുലയാടിച്ചി..”

Leave a Reply

Your email address will not be published. Required fields are marked *