“ഒന്നുവില്ല…..നിന്റെ കെട്ടിയോനെ തട്ടിയത് എങ്ങനെയാണെന്ന് ഒന്നറിയാൻ സാറിനു ആ കുഴിയൊന്നു തുരക്കണം….അതിനു നിന്റെ ഒരൊപ്പും കൂടി വേണം…മഹല്ല് കമ്മിറ്റിക്കാര് സമ്മതിച്ചിട്ടുണ്ട്…..പിന്നെ നിനക്ക് വേണ്ടി റെക്കമെന്റ് ചെയ്ത ആ ഹൈ പ്രൊഫൈൽ സാറിനും ബുദ്ധിമുട്ടില്ല എന്ന് പറഞ്ഞു…അയാൾ ഏതോ വിദേശയാത്രക്കൊരുങ്ങുകായാണെന്നും സുഖമില്ലാതെ ഇരുപ്പാണെന്നും പറഞ്ഞു…..നിനക്കിത്ര പിടിപാടുണ്ടോടീ…..
“അത്…..
“നിന്ന് മെഴുകാതെ ഒപ്പിടടീ…..ആലിയ ഒപ്പിട്ടപ്പോൾ സ്റ്റാമ്പ് കൊണ്ട് അവളുടെ തംബ് ഇമ്പ്രഷനും എടുത്തു…..സുഹൈലിന്റെ അരികിലേക്ക് പേപ്പറുമായി വന്ന സരസമ്മ ചിരിച്ചു…..സരസമോ വിരട്ടൽ മതി…കൈ വെക്കണ്ടാ…കേട്ടോ…..ഒന്ന് പേടിപ്പിച്ചു നിർത്തിയാൽ മതി….സുഹൈൽ ചിരിച്ചുകൊണ്ട് പറഞ്ഞു…..മോനെ വാടാ…..അല്ലുവിനെ നോക്കി വിളിച്ചു….ഇവനെ ഞാൻ കൊണ്ടുപോകുകയാ….അങ്ങ് വീട്ടിലോട്ട്….പിന്നെ ഇന്ന് വെള്ളിയാഴ്ച അല്ലിയോ ഞാൻ പള്ളിയിലും കയറി റിസൾട്ടും വാങ്ങിയേ വരൂ…..സുഹൈൽ അല്ലുവിനെയും കൂട്ടി ഇറങ്ങി…..നേരെ പുന്നപ്രക്ക് ചെന്ന്….മകനെ അവിടെ ആക്കിയിട്ടു മരട് സ്റ്റേഷനിലേക്ക് ചെന്ന്…അവിടെ നിന്നും രണ്ടു മൂന്നു പോലീസുകാരെയും കൂട്ടി കുഴിവെട്ടാൻ ആളിനെയും ഏർപ്പാടാക്കി മരട് പള്ളിയിലേക്ക് പോയി…..പോലീസും പരിവാരങ്ങളും കണ്ടു ആൾക്കാർ കൂടാൻ തുടങ്ങി…..ഏകദേശം പള്ളി തുടങ്ങുന്നതിനു മുമ്പ് ജീർണ്ണിച്ച തുടങ്ങിയ ഫാറൂഖിന്റെ ശരീരം പുറത്തെടുത്തു ആംബുലൻസിലാക്കി ഫോറൻസിക്ക് ലാബിലേക്ക് വിട്ടു….പള്ളിയിലും കൂടിയിട്ട് സുഹൈൽ ഉച്ചഭക്ഷണവും കഴിഞ്ഞു ഫോറൻസിക് ലാബിലെത്തി……റിസൾട് ഏകദേശം നാലരയോടെ ലഭിച്ചു…..തിരിച്ചു ബോഡി മറവു ചെയ്യാൻ ഏർപ്പാടാക്കിയിട്ടു ഫോറൻസിക്ക് സർജനുമായി സംസാരിച്ചു……എന്നിട്ടു കയ്യിലുണ്ടായിരുന്ന റംലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും സർജന് കൈമാറി…..രണ്ടുപേരുടെയും മരണകാരണം ഒന്ന് തന്നെ…സ്ലോ പോയ്‌സണിങ്…..പക്ഷെ ഫാറൂക്ക് ഹൃദ്രോഗി ആയതുകൊണ്ട് അത് പെട്ടെന്ന് തന്നെ അളവിലും കൂടുതൽ അകത്തു ചെന്നത് കൊണ്ട് മരണം സംഭവിച്ചു…..സുഹൈൽ റിപ്പോർട്ടും വാങ്ങി നേരെ സ്റ്റേഷനിൽ എത്തി…സമയം അഞ്ചര കഴിഞ്ഞു…..അവൻ നേരെ തന്റെ ഓഫീസിനുള്ളിലേക്ക് കടന്നു…..ആലിയ അവിടെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു…..സരസമ്മേ പോകാറായില്ലേ?സുഹൈൽ തിരക്കി….
സാർ വരട്ടെ എന്ന് കരുതി..തന്നെയുമല്ല അവരെ ഇവിടെ ഒറ്റക്കാക്കിയിട്ടു പോകുന്നതും ശരിയല്ലല്ലോ…..
സരസമ്മേ….ഇവരെ ഞാൻ കൂട്ടി വീട്ടിലോട്ടു കൊണ്ടുപോകുകയാണ്…..സ്റ്റേഷൻ റിക്കോർഡ്സിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ലല്ലോ…..
“ഇല്ല സാറേ…സാറ് വരട്ടെ എന്ന് കരുതി…..
“അവരോടു പറ വണ്ടിയിലോട്ട് ഇരിക്കാൻ…..ഞാൻ ദേ വരുന്നു….സുഹൈൽ ഫോണെടുത്തു സർക്കിൾ നോബിയെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു…..എന്നിട്ടു ഇറങ്ങി….ആലിയയെയും കൊണ്ട് തന്റെ വീട്ടിലേക്കാണ് പോയത്…..പോകുന്ന വഴിയിൽ സുഹൈൽ പറഞ്ഞു…..എവിടെ നിന്ന് വരുന്നെന്നൊന്നും ആരോടും പറയണ്ടാ……