അവൻ തന്നോട് സംസാരിച്ചപ്പോൾ അവൾക്കല്പം ആശ്വാസം തോന്നി…മോനെ സുഹൈലെ ഇത്ത ഒന്നും ചെയ്തിട്ടില്ലെടാ…..ഇന്നലെ രക്ഷപെടാൻ വേണ്ടി കാണിച്ച ഒരു പൊട്ടത്തരം ആയിരുന്നു…..അവൾ മുഖം വ്യാകുലപ്പെടുത്തി പറഞ്ഞു…..
“ആ മതി….അവൻ ഒട്ടും ഇഷ്ടമല്ലാത്ത രീതിയിൽ തന്നെ പറഞ്ഞു….
നാളെ രാവിലെ തന്നെ പോകണം സ്റ്റേഷനിലോട്ട്…..ബാക്കി കാര്യങ്ങൾ നമ്മുക്ക് അവിടെ വച്ച് സംസാരിക്കാം…..സുഹൈൽ പറഞ്ഞിട്ട് ഡ്രൈവിങ്ങിൽ മുഴുകി…വീട്ടുപടിക്കൽ എത്തി ഹോൺ അടിച്ചപ്പോൾ ബീന ഇറങ്ങി വന്നു ഗേറ്റ് തുറന്നു…..ബീനയെ കണ്ടപ്പോൾ ആലിയ ഒരു ചിരി മുഖത്ത് വരുത്തി….വണ്ടി ഒതുക്കിയ ശേഷം സുഹൈൽ ഇറങ്ങി….ബീന ചോദിച്ചു…”അല്ല ഇവളെ എവിടുന്നു കിട്ടി നിനക്ക്…..
“മാമിയുടെ മരണവുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയാൻ വിളിപ്പിച്ചതാ അമ്മാ….പക്ഷെ സമയം കഴിഞ്ഞതുകൊണ്ട് നാളെ ആക്കാം എന്നുകരുതി…..സുഹൈൽ പറഞ്ഞു…എന്നിട്ടു വണ്ടിക്കകത്തേക്ക് നോക്കി പറഞ്ഞു…”ഇറങ്ങി വാ…..
“പഴയതും പറഞ്ഞതും ഒന്നും നമ്മളാരും മറന്നിട്ടില്ല…..ബീന അർഥം വച്ച് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി…..ആ ദിനം അങ്ങനെ കടന്നുപോയി…..പിറ്റേന്ന് ഒമ്പതരയോടെ ആലിയയെയും കൂട്ടി സുഹൈൽ സ്റ്റേഷനിലേക്ക് തിരിച്ചു…..പോകുന്ന വഴിയിൽ അവൻ പറഞ്ഞു…ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ സരസമ്മയുടെ കൈ കരുത്തിൽ നിന്നും രക്ഷപെടാം….ഞാൻ ആ ഭാഗത്തേക്ക് വരില്ല….പോലീസ് സ്റ്റേഷൻ മുറകൾ ഒക്കെ അറിയാല്ലോ……
സ്റ്റേഷനിൽ എത്തി ആലിയയെ സരസമ്മയുടെ വരവ് പ്രതീക്ഷിച്ചു ബഞ്ചിൽ ഇരുത്തിയിട്ടു സുഹൈൽ തന്റെ റൂമിൽ കയറി…ടീ വി ഓൺ ചെയ്തു……ടീ വിയിൽ വാളയാർ ചെക്ക് പോയിന്റിൽ മയക്കുമരുന്ന് വേട്ടയുമായിരുന്നു…..പ്രധാന ഹൈലൈറ്റുകൾ…..സുഹൈൽ ആ പിടിച്ചെടുത്ത ഇന്നോവ നോക്കി…..ഇത് …എവിടെയോ കണ്ടത് പോലെ…..ഇത് ഫാറൂഖിക്കയുടെ ഇന്നോവയല്ലേ…..അവൻ ഓർത്തു…..വണ്ടിയും ഇതുമായിട്ടുള്ള ബന്ധം….അപ്പോൾ ഇവർ മിനിങ്ങാന്നു ബാംഗ്ലൂർ പോകാൻ ഒരുങ്ങിയത്…..എല്ലാം ഒരു മിന്നൽ പിണർ പോലെ അവന്റെ ഉള്ളിൽ സംശയത്തെ സൃഷ്ടിച്ചു…..ഇവർക്ക് വമ്പൻ പിടിയാണ്…..പോസ്റ്റ്മോർട്ടം ഒതുക്കാൻ പ്രമുഖ രാഷ്ട്രീയ നേതാവും എം പി യും ഇടപെടുന്നു…..മയക്കുമരുന്ന് ലോബിയുമായി ഇവർക്കുള്ള ബന്ധം…..ഇവർ അസാമാന്യ സ്ത്രീയാണ്……സുഹൈൽ ഓർത്തിരുന്നപ്പോഴാണ് മറ്റൊരു വെളിപ്പെടുത്തൽ കേട്ടത്…..പിടിച്ചെടുത്ത ഇന്നോവയുടെ ആർ സി ബുക്ക് ബാരി റഹുമാൻ എന്നയാളുടെ പേരിലാണ്…പ്രവാസിയായ ഇയാൾ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പിടിച്ച പ്രതിയുടെ മൊഴി….ബാംഗ്ലൂരിൽ പീഡനത്തിനിരയാകാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തുക്കൾ നൽകിയ സന്ദേശ പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്…..പല പ്രമുഖരും വാഹനം തിരികെ കിട്ടുവാൻ ബന്ധപ്പെടുന്നതായി ഏഷ്യാനെറ് ന്യൂസ് റിപ്പോർട്ടർക്ക് വിവരം ലഭിച്ചു…..സുഹൈൽ പുറത്തേക്കിറങ്ങയപ്പോൾ ഡ്രസ്സ് മാറി വരുന്ന സരസമ്മയെ ആണ് കണ്ടത്…..സുഹൈൽ ആലിയയോട് ചോദിച്ചു…”നിങ്ങളുടെ വണ്ടി എന്തിയെ?….
അത് മോളുടെ കൂട്ടുകാരിയുടെ വാപ്പ ബാംഗ്ലൂരിന്