കൊണ്ടുപോയിരിക്കുകയാ……ആലിയ മറുപടി പറഞ്ഞു….
“വണ്ടി ആരുടെ പേരിലാണ്?
“ബാരിയുടെ പേരിൽ…..ആലിയ പറഞ്ഞു…..
“അകത്തേക്ക് വരൂ…..സരസമ്മേ…..ആര് വന്നാലും ഒരു മണിക്കൂർ നേരത്തേക്ക് അകത്തേക്ക് വിടണ്ടാ…..
“ഒകെ സാർ…..
ആലിയ സുഹൈലിന് പിന്നാലെ അകത്തേക്ക് കയറി…സുഹൈൽ ടീ വി ഓഫ് ചെയ്തു…..എന്നിട്ടു തന്റെ കസേരയിൽ ഇരുന്നുകൊണ്ട് മേശപ്പുറത്തു ഇരുന്ന റിപ്പോർട്ടുകൾ രണ്ടും എൻവലപ്പ് തുറന്നു പുറത്തേക്ക് വച്ച്…..
“ഇതെന്താണെന്നു മനസ്സിലായോ…..സുഹൈൽ ചോദിച്ചു…..
“ഇല്ല…മോനെ…..ആലിയ പറഞ്ഞു….
“മോനും തേനും ഒക്കെ പിന്നീട്…നിങ്ങൾ ഒരു ബോൺ ക്രിമിനൽ ആണെന്നുള്ളതിനു തെളിവ്…..ഇതുമതി അകത്താക്കാൻ…….സുഹൈൽ പറഞ്ഞിട്ട് ആലിയയെ നോക്കി…..
“അസ്ലാമാണ് മോനെ എന്നെ ചതിച്ചത്…സത്യായിട്ടും…..ആലിയ മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു…..
“അസ്ലമിന് ഇതിൽ ഒരു പങ്കുമില്ല…..ഫാറൂഖിക്കയും റംല അമ്മായിയും മരിച്ചത് ഒരേ പോലെ…..ഇനി പറ…..ഒപ്പം ബാംഗ്ലൂരിലേക്ക് പോയ കാറിൽ മയക്കുമരുന്നുമായി വാളയാർ ചെക്ക് പോയിന്റിൽ പിടിച്ചു…..പ്രമുഖനായ രാഷ്ട്രീയ നേതാവുമായിട്ടുള്ള നിങ്ങളുടെ ബന്ധം…ഇതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞാൽ ദേഹം നോവാതെ രക്ഷപെടാം….എങ്ങനെ കൊന്നു എന്ന് ചോദിക്കുന്നില്ല…..കൊല്ലാനുള്ള മോട്ടിവേഷൻ…..എന്തിനു രണ്ടുപേരെയും തീർത്തു……
“അവൾ ശരിക്കും നിസ്സഹായ അവസ്ഥയിൽ ആയി…..
“പറ…അതോ ഞാൻ സരസമ്മയെ വിളിക്കണോ?
“വേണ്ടാ ഞാൻ പറയാം……
സുഹൈൽ മൊബൈൽ ഓൺ ചെയ്തു…റിക്കോർഡിങ് മോഡിലിട്ടു…..
“ഉള്ളത് ഉള്ളതുപോലെ പറയണം……
അവൾ മെനഞ്ഞുകൊണ്ടിരുന്ന കഥ പുറത്തേക്കെടുത്തു……ആരും രക്ഷപെടരുത്…തന്നോടൊപ്പം എല്ലാം തീരണം…..അവൾ മനസ്സിൽ കുറിച്ചുകൊണ്ട് കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു….”ഇത്തിരി വെള്ളം…..
സുഹൈൽ ബോട്ടിൽ എടുത്ത് നീട്ടി…..അവൾ ഗ്ല….ഗ്ല….ശബ്ദത്തോടെ ആ വെള്ളം മുഴുവനും കുടിച്ചു……
എല്ലാം തുടങ്ങുന്നത് ബാംഗ്ലൂരിൽ മകളെ പഠിക്കാൻ കൊണ്ടാക്കുന്ന