തിരികെ വരുന്ന വഴി ഷബീർ ഓർത്തു……ഈ നൈമ ചേട്ടത്തി എന്തൊരു സാധനമാണ്…ഒരു പിടിയും തരുന്നില്ല…..ഇന്നലെ പറഞ്ഞതാ ബാരി ഇക്കയുടെ കുഞ്ഞ് എന്നെ വാപ്പ എന്ന് വിളിക്കുമെന്ന്….ഇന്ന് ഇറങ്ങാൻ നേരം പറഞ്ഞത് മനസ്സിന് ഒരു കുളിർമ്മ തോന്നി…”നിരാശപ്പെടേണ്ടാ…..സമയവും സന്ദർഭവും ഒത്തുവരുമെന്നു…..എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ലല്ലോ….റബ്ബേ…..പുന്നപ്ര എത്തിയത് ഷബീർ അറിഞ്ഞില്ല….വണ്ടി നിർത്തിയിട്ടു ഇറങ്ങുമ്പോൾ മുന്നിൽ അഷീമ…..അവളുടെ നോട്ടത്തിനു മുന്നിൽ പതറി പോയി….ഷബീർ അകത്തേക്ക് കയറി…..ആഹാരവും ഒക്കെ കഴിച്ചു ഒന്ന് മയങ്ങി…..
കുട്ടനെ വിടാൻ മനസ്സിൽ ആഗ്രഹമുണ്ട്…..ഒരു വഴിയുമില്ല…..രാത്രി ഒരു ഒമ്പതര പത്തുമണിയായികാണും…..പുറത്തൊക്കെ നിശബ്ദത…..സുനൈന അടുത്ത് കിടന്നു ഓരോന്നും പറയുന്നുണ്ട്…..ഷബീർ എല്ലാം മൂളി കേട്ട്…..കുട്ടികളുടെ കരച്ചിൽ പോലെ…..”അമ്മെ…..അമ്മെ…..
ഷബീർ ജനൽ തുറന്നു പുറത്തേക്ക് നോക്കി….സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചം…..
ശബ്ദം ഉയർന്നു കേൾക്കാം…..
“എടീ അതാ പെയിന്റടിക്കാരന്റെ വീട്ടിൽ നിന്നല്ലേ….ഷബീർ ചോദിച്ചു….
“ആണെന്ന് തോന്നുന്നിക്ക…..
ഷബീർ വേഗം ഉടുപ്പുമെടുത്തിട്ടുകൊണ്ടു ചാടി പുറത്തേക്ക് വന്നപ്പോൾ അഷീമ….”ഇക്ക പുറത്തെന്തോ ബഹളം കേൾക്കുന്നില്ലേ……
“അവൾ ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് തന്നോട് മിണ്ടുന്നതു എന്നോർത്ത്…..ആണെന്ന് തോന്നുന്നു….നീ ആ കതകു അടച്ചേ…ഞാൻ പോയി നോക്കിയിട്ടു വരാം…ഷാബിർ ഇറങ്ങിയോടി…ഗേറ്റു തുറന്നു…..അഷീമ കതകടച്ചു…..
ഷബീർ ചെല്ലുമ്പോൾ രണ്ടു മൂന്നാൾക്കാറുണ്ട്….എന്ത് പറ്റി…..
“ആ പെണ്ണിനെന്തോ പറ്റിയെന്നു തോന്നുന്നു….അയാള് പറയണത് എന്തോ ബ്ലേഡ് വല്ലതും കൊണ്ടാതാകും അതങ്ങു മാറുമെന്ന്…..ഷബീർ അകത്തേക്ക് നോക്കി…..കൈ കൂട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ശരണ്യ…..എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുവോ…..ആരെങ്കിലും…..അവൾ കയ്യിൽ ഒരു കൈലി വരിഞ്ഞു മുറുക്കിയിട്ടുണ്ട്……
“നിനക്കെന്താ ഭ്രാന്താണോ…ഈ ആൾക്കാരെ എല്ലാം വിളിച്ചു കൂട്ടിയിട്ട….ഇവിടെ എവിടുന്നാ പാമ്പും പഴുതാരയുമൊക്കെ….ഓരോ തോന്നലുകൾ….അല്ലെങ്കിൽ തന്നെ പഞ്ചസാര പാട്ടയിൽ എവിടുന്നു വരാനാ പാമ്പും തേളുമൊക്കെ…ഞാനൊന്നും കണ്ടതുമില്ല…..പിള്ളേരെകൂടി പേടിപ്പിക്കാൻ…സൂരജ് പറഞ്ഞു….
“ഷബീർ അകത്തേക്ക് കയറി….”എവിടെ പോകുവാ….സൂരജ് ചോദിച്ചു….അവൾക്ക് മുത്ത് ഭ്രാന്താണ്…വന്നപ്പോൾ തുടങ്ങിയതാ ഓരോന്ന് പറഞ്ഞോണ്ട്…..ഷബീർ ശരണ്യയുടെ കയ്യിലേക്ക് നോക്കി…കൈ വെള്ള നീലിച്ചിട്ടുണ്ട്….