ഇല്ല അമ്മായി ഇവൾക്ക് ജാടയാന്നേ.. ഞാൻ കുറേ നേരം മിണ്ടി നോക്കി എന്നെ ഒന്ന് നോക്കണ പോലുമില്ലന്നേ… ഞാൻ പെട്ടന്ന് വിശയം മാറ്റികൊണ്ട് പറഞ്ഞതും ലച്ചു എന്നെ തുറിപ്പിച്ചോരു നോട്ടായിരുന്നു…
അല്ല മോനെ നീ വൈകുന്നേരല്ലേ പോണുള്ളൂ…
ഇല്ല അമ്മായി ഞാനിറങ്ങാ.. പോയിട്ടുവേണം ബൈക്ക് കൂട്ടുകാരന് കൊടുക്കാൻ… അവനെന്തോ ആവശ്യമുണ്ടെന്നാ പറഞ്ഞേ…
ആഹ് എന്നാ ശെരി… ഇടക്കൊക്കെ വായോ ഇങ്ങട്….
ആ വരാ അമ്മായി ഈ എക്സാമൊക്കെ ഒന്ന് കഴിഞ്ഞോട്ടെ.. അതും പറഞ്ഞു ലച്ചൂനോടും അമ്മായിയോടും ടാറ്റയും കാണിച്ചു ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി…
അവിടുന്ന് നേരെ ചെന്നത് ചേച്ചീടെ കോളേജിലേക്കായിരുന്നു…. അവിടെയെത്തി കുറച്ചുനേരം വെയിറ്റ് ചെയ്ത ശേഷം ചേച്ചിയെയും പിക്ക് ചെയ്ത് നേരെ വീട്ടിലേക്ക് വച്ചുപിടിച്ചു…
ലച്ചു പോയതിന്റെ ചെറിയൊരു വിഷമം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് വീട്ടിൽ എത്തുന്നവരെയും ചേച്ചിയോട് ഒരുവാക്കുപോലും ഞാൻ സംസാരിച്ചിരുന്നില്ല…. എന്റെ വിഷമം മനസ്സിലായതുകൊണ്ടാണോ എന്തോ ചേച്ചിയും എന്നോട് ഒന്നും പറഞ്ഞില്ല…
അങ്ങനെ ഒരു കണക്കിന് വീട്ടിൽ എത്തി അവളെയും അവിടിറക്കി ഞാൻ നേരെ വണ്ടി കൊടുക്കാനായി ലിജോടെ അടുത്തേക്ക് വണ്ടി തിരിച്ചു…
അവിടെ ചെന്ന് ചുറ്റുമൊന്നും ആരെയും കാണാതായപ്പോൾ ഞാനവന്റെ ഫോണിലോട്ട് വിളിച്ചു…
ആ അളിയാ എവിടാടാ ഞാൻ ഇവിടെ നിന്റെ വീട്ടിലുണ്ട്…