ആഷി 2
Aashi Part 2 | Author : Gaganachari | Previous Part
ആദ്യമേ വൈകിയതിൽ ക്ഷമചോദിക്കുന്നു. ജോലിതിരക്കുകാരണം കിട്ടിയ സമയത്തിനുള്ളിൽ എഴുതി തീർത്തതാണ്, അതിന്റെതായ പോരായ്മകളും ഇവിടെ കണ്ടേക്കാം….. ആദ്യഭാഗത്തിന് തന്ന സപ്പോർട്ടിനും അഭിപ്രായങ്ങൾക്കും നന്ദി…… തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക……..
….……………………………. ……………………………………..,………………………
ഇരുട്ട് കൂടുന്നതിനൊപ്പം റോഡിന്റെ ശോചനീയാവസ്ഥയും കൂടി വന്നു, റോഡ്കളുടെ അവസ്ഥ കണ്ടാൽ അറിയാം തുരഞ്ഞെടുപ്പ് സമയത്തല്ലാതെ ജനപ്രതിനിതികൾ ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല എന്ന്. ഇരുട്ടും ഈ യാത്രയും ആകെ മടുപ്പ് തോന്നി തുടങ്ങി, ആഷിയുടെ കണ്ണുകൾ പാതി അടഞ്ഞിട്ടാണ്. ശരീരം വേദനയെടുക്കുന്നുണ്ട്, എന്റെ മുഖഭാവവും ഇരിപ്പും കണ്ടിട്ടാവണം മുന്നിലിരുന്ന സ്ത്രീ പറഞ്ഞു…..
വീ ആർ ഓൾമോസ്റ്റ് റീച്ചഡ് സർ, ജസ്റ്റ് 3 മോർ കിലോമീറ്റർസ്.
ഞാൻ അവരെ തൃപ്തി വരുത്തനെന്നോണം ഒന്ന് ചിരിച്ചു .
അതികം വൈകാതെ വണ്ടി വലിയൊരു ഗ്രൗണ്ടിൽ നിന്നു…..
എത്തിയോ?
അവരോടൊപ്പം ഞങ്ങളും വണ്ടിയിൽ നിന്നിറങ്ങി…. ഗ്രൗണ്ടിൽ അവിടിവിടെയായി ചെറിയ എൽ ഇടി ലൈറ്റിന്റെ വെട്ടം ഉണ്ട്…. അവരുടെ പിന്നാലെ ഞങ്ങൾ നടന്നു…. എന്താ സംഭവം എന്ന് മനസ്സിലാവാതെ ഞങ്ങൾ അവർക്ക് പിന്നാലെ വെച്ച് പിടിച്ചു. ആ നടത്തം ചെന്ന് നിന്നത് ഒരു റെന്റിന് മുന്നിലായിരുന്നു….
മാം ഹിയർ യൂ ക്യാൻ സ്റ്റേ….
ഹിയർ?
ആഷി ഒരു പരുക്കൻ ഭാവത്തോടെ ചോദിച്ചു….
യെസ് മാം…. ഐ ടോൾഡ് യു, ദിസ് ഈസ് എ വില്ലജ് വിതൗട് ബേസിക് അമേനെറ്റിസ്…. യു മസ്റ്റ് അഡ്ജസ്റ്റ്….
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
ആഷീ….. ടൈയർഡ് ആയി….
ഞാൻ റെന്റിന്റെ സിപ് തുറന്ന് അകത്തു കയറി ഡ്രൈവർ ബാഗ്ഗേജ് എടുത്തു തന്നു……
നന്നായി സെറ്റ് ചെയ്ത ഒരു ടെന്റ് ആയിരുന്നു, നിലത്ത് രണ്ട് പേർക്ക് വിശാലമായി കിടക്കാനുള്ള ഒരു പതിഞ്ഞ മെത്ത സൈഡിൽ തറയോട് ചേർന്ന് ഒരു ടേബിളിൽ ഒരു ടേബിളിൽ ലാമ്പ് രണ്ട് പവർ പ്ലഗ് ഒരു ഇലക്ട്രിക് ടീ കെറ്റിൽ,2 ഗ്ലാസ് ഇത്രയും സാധനങ്ങൾ നല്ല ചിട്ടയോടെ അടുക്കി വെച്ചിട്ടുണ്ട്.