അവൾ ഒന്നും മിണ്ടാതെ നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു…..
പക്ഷേ ഒന്നും മിണ്ടാതെ രൂക്ഷഭാവത്തിൽ എന്നോണം അവൾ എന്നെ ഒന്ന് നോക്കി……… ഞാൻ കൈ ഒന്ന് വിട്ടെങ്കിലും വീണ്ടും മുറുകെ പിടിച്ചു………
ആഷീ…അത് പിന്നെ……. സോറി
കൈ എടുക്ക്……കൈ എടുക്കാൻ അവൾ കൈ ഒന്ന് കുതറി… ഞാൻ കൈ അയച്ചു….. അവൾ ടെൻറ്റിലേക്ക് നടന്നു……
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല…….. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു…കരിമ്പിൻ തോട്ടങ്ങളും വരമ്പുകളും കടന്നു……. ഒത്തിരി ദൂരം നടന്നു….. തളർന്നു തുടങ്ങി ഉള്ളിൽ സങ്കടവും ഒക്കെ ആയി ശരീരത്തിനും മനസ്സിനും ഭാരം കൂടിയത് പോലെ തോന്നി…… നന്നായി ദഹിക്കുന്നുണ്ട് പക്ഷേ അടുത്തെങ്ങും ഒരു കടപോലും കാണുന്നില്ല……. തോട്ടത്തിനരികെ ഉണ്ടായിരുന്ന ഒരു തണൽ മരത്തിനു താഴെ ഇരുന്നു കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് കത്തിച്ചു…വിശപ്പും നന്നായി അലട്ടി തുടങ്ങി….ഇപ്പൊ എന്തായാലും തിരിച്ചു നടക്കാനുള്ള ത്രാണി ഇല്ല….ഞാൻ അവിടെ കുറച്ച് നേരം ഫോണും നോക്കി ഇരുന്നു……… ഇളം കാറ്റ് ശരീരത്തെ അല്പം ത്രസിപ്പിച്ചു കണ്ണുകളെ വലിച്ചടക്കാൻ അത് പ്രേരിപ്പിക്കുന്നുണ്ട്……. വീണ്ടും വീണ്ടും കാറ്റ് തഴുകിയപ്പോൾ ശരീരവും സുഖിച്ചെന്നോണം ഉറക്കം എന്ന വിശ്രമത്തിലേക്ക് ശരീരം വീണിരുന്നു…….
ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,,,,,
പടച്ചോനെ നേരം ഇരുട്ടി തുടങ്ങിയല്ലോ……… ഞാൻ ഫോൺ ആകെ ഒന്ന് പരതി……. ആഷിയുടെ ഒരു മിസ്സ്ഡ് കാള്ളോ മെസ്സേജോ ഒന്നും ഇല്ല….. അത് എന്നെ കുറച്ച് വിഷമിപ്പിച്ചു…അവൾക്കും നല്ല സങ്കടം ഇണ്ടാവും…….. അനിയനെ പോലെ കണ്ട ഒരുത്തൻ പെട്ടന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ആരായാലും സഹിക്കില്ല…….. ദൂരെ നിന്നു മൈക്ക് അന്നൗൺസ്‌മെന്റും പാട്ടും ഒക്കെ കേൾക്കാം…… ഉത്സവം തുടങ്ങി എന്നാണ് തോന്നുന്നത്……….. ഞാൻ എഴുനേറ്റ് ആ അമ്പലം ലക്ഷ്യമാക്കി നടന്നു ഏകദേശം ഒരു കിലോമീറ്റർ ആവാറാവുമ്പോഴേക്കും ശബ്ദം അടുത്ത് വന്നു കൊണ്ടിരുന്നു…..
ചുറ്റും തോരണങ്ങളും ലൈറ്റും ഒക്കെ ആയി നന്നായിട്ടുണ്ട്……നാട്ടിലുള്ള ചെറുപ്പക്കാർ വളരെ ആവേശത്തിലാണ്..,…ഓടി ചാടി നടക്കുന്നുണ്ട്…….. അവിടെ കുറച്ച് കടകൾ തുറന്ന് വച്ചിട്ടുണ്ട്….ഉത്സവം നാളെ ആണെങ്കിലും ആൾക്കാർ ഒക്കെ വന്നു പോകുന്നുണ്ട്,,,,,, ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ബജി ക്കടയിൽ കയറി നന്നായി വിശക്കുന്നത് കൊണ്ട് കണ്ടതെല്ലാം വാരി വലിച്ചു കയറ്റി……. അവിടെ കുറച്ച് കൂടെ കറങ്ങി നടന്നതിനു ശേഷം തിരിച്ചു ടെൻറ്റിലേക്ക് നടക്കാൻ തുടങ്ങി….. ഏകദേശം നാല് കിലോമീറ്ററോളം ഞാൻ നടന്നു…… അഷിയെ എങ്ങനെ ഫേസ് ചെയ്യും എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടുന്ന ആകെ ഒരു പ്രശ്നം…….
സമയം 11 ഓട്അടുത്തു ആഷി ടെൻറ്റിനു വെളിയിൽ തന്നെ ഉണ്ട് മുഖത്തു അല്പം ടെൻഷൻ ഉള്ളത് പോലെ ഉണ്ട്……. എന്നെ കണ്ടതും മുഖം പെട്ടന്ന് ദേശ്യം കൊണ്ട് തുടുത്തു……..
എവിടെ ആയിരുന്നെടാ ഇത്രേം നേരം??????? മനുഷ്യനെ തീ തീറ്റിക്കാനായിട്ട്….
ഞാൻ ഒന്നും മിണ്ടിയില്ല…..