ചോദിച്ചത് കേട്ടില്ലേ???
. ഞാൻ ആ അമ്പലം വരെ ഒന്ന് പോയതാ….
ഞാൻ നേരെ ടെൻടിനകത്തു കയറി…..
ഇതെന്താ നിന്റെ ടി ഷർട്ടിന് പുറത്ത് മണ്ണൊക്കെ പറ്റിയിരിക്കുന്നു?
ഞാൻ ആ തോട്ടത്തിനടുത് പോയി ഇരുന്നതാ……
ഞാൻ ഒരു ടവലും എടുത്തു കുളിക്കാൻ പോയി…..
വേഗം വാ ഞാൻ ഭക്ഷണം എടുത്തു വെക്കാം……
എനിക്ക് വേണ്ട ഞാൻ കഴിച്ചതാ……
അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി……
കുളി കഴിഞ്ഞു വന്നപ്പോഴേക്കും ആഷി കിടന്നിരുന്നു……. ഭക്ഷണം അങ്ങനെ തന്നെ അവിടെ ഉണ്ട്…..
ആഷീ നീ കഴിച്ചില്ലേ?
അവൾ ഒന്നും മിണ്ടിയില്ല…….
ഞാൻ അവളുടെ അടുത്തിരുന്നു, ആഷീ….. ഞാൻ അവളെ പിടിച്ചൊന്ന് കുലുക്കി…….
ഉറങ്ങാനും സമ്മതിക്കില്ലേ?
നീ എന്താ ഫുഡ് കഴിക്കാതെ കിടക്കുന്നെ?
എനിക്ക് വേണ്ട……
കുളി കഴിഞ്ഞപ്പോ എനിക്ക് നല്ല വിശപ്പ് എന്നാ ഞാൻ കഴിക്കട്ടെ……
ഞാൻ എണീറ്റു ചപ്പാത്തി എടുത്ത് പ്ലേറ്റിൽ ഇട്ടു കറിയും ഒഴിച്ചു……. ഞാൻ ആഷിയുടെ അടുത്ത് പോയി ഇരുന്നു അവളെ നേരെ കിടത്തി…
നീ എണീറ്റെ എന്നിട്ട് ഇത് കഴിക്ക്……
എനിക്ക് വേണ്ട…..
എണീക്കാനല്ലേ പറഞ്ഞത്…ഞാൻ അവളെ പിടിച്ചു ഇരുത്തി, പ്ലേറ്റിൽ നിന്ന് ചപ്പാത്തി ഓരോ കഷണങ്ങളായി എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു…… അവളുടെ കണ്ണൊക്കെ ആകെ കലങ്ങിയിട്ടാണ് ഉള്ളത്……. മുഖമാകെ ചുവന്നിരിക്കുന്നു…….. . മതി അവൾ എണീറ്റു പോയി വായ കഴുകി വന്നു വീണ്ടും കിടന്നു ഇത്തവണ കിടക്കുമ്പോൾ പുതപ്പ് തലയോടെ മൂടി…….. ഞാൻ ലൈറ്റ് off ചെയ്തു കിടന്നു……
ഞാൻ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല…… കുറച്ച് നേരം ഫോൺ നോക്കിയിരുന്നു ഞാനും കിടന്നു…… നിർത്താതെയുള്ള പുതപ്പിന്റെ ഇളക്കം കാരണമാണ് ഒന്ന് ഞെട്ടി എഴുന്നേറ്റത്…….
ആഷീ………. ആഷീ…….. മറുപടി ഒന്നും ഇല്ല ഞാൻ ടേബിൾ ലാമ്പ് ഓൺ ചെയ്തു……ആഷി ആകെ കിടന്ന് വിറക്കുന്നുണ്ട്…….. ഞാൻ വീണ്ടും വിളിച്ചു,,,,,,,