അത് കുഴപ്പമില്ല…….
അവൾ അതും പറഞ്ഞു ടവൽ എടുത്തു…
നീ കുളിക്കാൻ പോവണോ??
അല്ല. ഒന്ന് മേൽ കഴുകീട്ടു വരാം….
അവൾ പുറത്തേക്കിറങ്ങി പോവുന്നത് ഞാൻ നോക്കി നിന്നു……ആകെ അണ്ടി പോയ അണ്ണാന്റെ അവസ്ഥ ആയി എനിക്ക്…. ഏത് നശിച്ച നേരത്താണോ അവർക്ക് ഫോൺ ചെയ്യാൻ തോന്നിയത്…. അവർക്ക് അറിയില്ലെ ആഷിക്ക് സുഖമില്ലെന്ന്,,,,, അവർക്കങ്ങു പോയാൽ മതിയാരുന്നല്ലോ….. മനസ്സിൽ അവരെ ഇങ്ങനെ ശപിച്ചു കൊണ്ട് കിടന്നു…. എന്നാലും എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല…… അവൾ ചത്താലും സമ്മതിക്കൂലെന്ന ഞാൻ വിചാരിച്ചത്…… ഇത് സ്വപ്നമാണോ ദൈവമേ……. എനിക്ക് ഈ ലോകം വീട്ടിപ്പിച്ച സന്തോഷവും ഉണ്ട് മനസ്സിൽ……. പക്ഷേ ഇടയ്ക്കിടയ്ക്ക് സദാചാരം കടന്ന് വരുന്നുണ്ടോ എന്നൊരു സംശയം……നല്ലതിന് മുന്നിൽ ചീത്തയ്ക്ക് പലപ്പോഴും മുകളിലാണ് സ്ഥാനം…..
ഞാൻ ഫോൺ എടുത്ത് സമയം നോക്കി പന്ത്രണ്ട് മണി കഴിഞ്ഞു, അപ്പോഴേക്കും ആഷി അവിടേക്ക് കടന്ന് വന്നു,,,,, ആ മുഖത്തെ ക്ഷീണമൊക്കെ മാറിയിട്ടുണ്ട്,
നീ കുളിക്കുന്നില്ലേ?
കുളിക്കണം…..
എന്നാ ചെല്ല്…. ആഷി ടവൽ എന്റെ മുഖത്തേക്ക് എറിഞ്ഞു തന്നു……. അതിൽ ഞാൻ അവളുടെ ശരീരത്തിന്റെയും ലാവെൻഡർ പൂവിന്റെയും മണം അറിഞ്ഞു…
ഞാൻ എഴുനേറ്റ് ആഷിയുടെ അടുത്തേക്ക് ചെന്ന് പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു,,, അപ്രതീക്ഷിതമായ ഈ നീക്കം അവളെ ഭയപ്പെടുത്തി, അവൾ തിരിഞ്ഞു നിന്ന് എന്നെ തള്ളി മാറ്റി അപ്പോഴും അവളുടെ കൈകളാക്കെ വിറകുയുന്നുണ്ടായിരുന്നു…പിന്നെ ഞാൻ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല…ഞാൻ പോയി കുളിച്ചുവന്നു……അപ്പോഴേക്കും അവൾ റെഡി ആയിരുന്നു, ഇളം മഞ്ഞ നിറത്തിലുള്ള ചുരി ടോപിന് അതേ കളറിലുള്ള പാട്യാല പാന്റ് ആണ് വേഷം കറുത്ത ഷാൾ കൊണ്ട് തലമുടി നന്നായി പൊതിഞ്ഞു വെച്ചിട്ടുണ്ട്….. മിഴിഴയകിനെ വീണ്ടും അത്യാകർഷകമാക്കി കൊണ്ട് ഭംഗിയായി കണ്ണെഴുതിയിട്ടുണ്ട്….
ഞാൻ ഒരു പാന്റും ടി ഷർട്ടും വലിച്ചു കേറ്റി… ഞാൻ റെഡി… അപ്പോഴേക്കും ബാക്കി ഉള്ളവരും അവിടെ എത്തി…..
ഉച്ചവെയിൽ ഉച്ചിയിൽ അടിക്കുന്നുണ്ട്,,,, മുന്നിൽ നടക്കുന്ന പയ്യന്റെ പിറകെ ഞങ്ങളും നടന്നും, കുറച്ച് ദൂരം നടന്നപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചു തുടങ്ങി……. ഇത് മനസ്സിലാക്കി എന്നോണം ആവണം മുന്നിൽ നടന്ന പയ്യൻ മെയിൻ റോഡിൽ നിന്നും ഇറങ്ങി കരിമ്പിൻ തോട്ടത്തിലൂടെ ഞങ്ങളെ നടത്താൻ ആരംഭിച്ചു,,, ഏകദേശം മുപ്പതു മിനിറ്റോളം നടന്ന ശേഷം ഞങ്ങൾ അമ്പലത്തിനടുത്തെത്തി….. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു, കോടിയേറ്റം രാവിലെതന്നെ കഴിഞ്ഞിരുന്നു…. ഞങ്ങളെ കണ്ടപാടെ ഞങ്ങളെ ക്ഷണിക്കാൻ വന്നിരുന്ന വെള്ള വസ്ത്രധാരി ഞങ്ങളുടെ അടുത്തേക്ക് വന്നു…