അച്ഛാ…… ദാറു പിയേഗാ ആപ്……
ജീ നഹി…….
ടിക് ഹെ……. ജാതാ ഹൂ…. രാത് കൊ ആകേല മത് ഗുമാവോ…… ബാത് മേ മിൽത്തെ ഹേയ്….
അവൻ വീണ്ടും പോയി മറ്റുള്ളവരുടെ കൂടെ നിന്നു….. ഞാൻ കുറച്ച് നേരം കൂടെ അവിടെ ഇരുന്ന ശേഷം അമ്പലത്തിനടുത്തേക്ക് പോയി… നേരം പൊയ്‌കൊണ്ടിരുന്നു…… ഞാൻ അവിടെ ഇവിടെ കറങ്ങി നടന്നു, അമ്പലത്തിൽ പല പൂജകളും മറ്റും നടക്കുന്നുണ്ട്….. ആശിയും മറ്റുള്ളവരും അവിടെ തന്നെയുണ്ട്….. ആഷിക്ക് ബോറടിച്ചെന്ന് തോന്നുന്നു….. അവൾ ആരെയോ കണ്ണ് കൊണ്ട് പരതുന്നതായി തോന്നി, ഞാൻ അവളുടെ പിന്നിൽ നിന്നും തോണ്ടി വിളിച്ചു……. ഞാൻ അവളെയും കൂട്ടി നടക്കാൻ തുടങ്ങി…അവിടെ ഉണ്ടായിരുന്ന ഓരോ കാഴ്ചകൾ കണ്ടും കാണിച്ചും ഓരോന്ന് കഴിച്ചും സമയം സമയം പൊക്കി….
എടാ കുറച്ച് നേരം എവിടെയെങ്കിലും ഒന്നിരിക്കണമല്ലോ…. കാൽ വേദനിക്കുന്നു….
ഞാൻ അവളെയും കൂട്ടി അതികം ആളില്ലാത്ത ഒരിടത്തു പോയിരുന്നു……
അവൾ എന്നോട് ചേർന്നിരുന്നു മൊബൈൽ നോക്കുകയാണ്…..
ആഷീ വീട്ടിൽ വിളിച്ചിരുന്നോ?
ഇല്ലെടാ ഇവിടുത്തെ ശബ്ദം കാരണം ഒന്നും കേൾക്കാൻ പറ്റില്ല,,,, ഉമ്മാന്റെ കുറച്ച് മിസ്സ്ഡ് കാൾ ഉണ്ട്, നിന്നെ വിളിച്ചിരുന്നോ???
ഹാ നിമ്മിയാ വിളിച്ചത്……അവിടെ വീട്ടിൽ തന്നെ ഇരുന്ന് ബോറടിക്കുന്നുണ്ടാവും……. ഞാൻ ശാമിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെ അവളേം കൊണ്ട് ഒന്ന് പുറത്ത് പോവാൻ….
അതേതായാലും നന്നായി…….
അവൾ എന്റെ തോളിൽ തല ചായ്ച്ചു…….
ടാ നമുക്ക് പോയാലോ?
ഇപ്പോഴെയോ?
ബോറടിക്കുന്നു…….
എന്നാ ശരി…. വാ…
നിക്ക് ഞാൻ അവരോട് ഒന്ന് പറഞ്ഞിട്ട് വരാം…….
ഒരു അഞ്ച് മിനുട്ട് കഴിഞ്ഞു ആഷി വന്നു…
വാ പോവാം…..
കുറേ നടക്കാൻ ഉണ്ട് ട്ടോ ആഷി….. നേരത്തെ നമ്മൾ വന്നത് ഷോർട്കട്ടിലൂടെ ആണ്, അതിന്റെ ഡബിൾ നടക്കേണ്ടി വരും….
അത് സാരല്ല…. വാ നമുക്ക് മെല്ലെ നടക്കാം…..
ഞങ്ങൾ നടന്നു താഴേക്ക് ഇറങ്ങി….. നേരത്തെ സംസാരിച്ച പയ്യൻ ഞങ്ങൾക്ക് എതിരെ വന്നു..
ക്യാ ആപ് ജാ രഹാ ഹേയ്??