ഹാ ഭായ്…… ഇസ്‌ക്കോ ഹൽക ബുഖാര ഹേയ്…. ഓർ ഇതർ ഖടെകാ തോ മുഷ്കിൽ ആയേക…..
അച്ഛാ…. കൈസാ ജാ രഹേ ഹോ?
ചൽകേ…..
ചാൽകെ?? ഇത്‌ന ദൂർ…..
റുക്കോ… ഗാടീ കാ കീ ലേക്കെ അത്താ ഹൂ….. ആപ് ബൈക്ക് ചാലയേഗാ ന?
ഹാ ലേക്കിൻ, മുഷ്കിൽ നഹി……
ആപ് റുക്കോ…..
അവൻ അതും പറഞ്ഞു പെട്ടന്ന് നടന്നു…
അവരെന്താടാ പറഞ്ഞത്?
നടന്നു പോവണ്ട, അവർ കൊണ്ടാക്കാം എന്ന് പറഞ്ഞു….
വേണ്ടെടാ….. എനിക്ക് പേടി ആവുന്നു….. നമ്മൾ മാത്രേ അവിടെ ഉണ്ടാവൂ…… അവർ എങ്ങനെ ഉള്ളവരാണെന്ന് അറിയില്ല, അവനെ കണ്ടിട്ട് തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്……
അപ്പോഴേക്കും അവനും വേറൊരുത്തനും വന്നിരുന്നു……..
അവൻ ഞങ്ങളെയും കൊണ്ട് കുറച്ച് കൂടെ മുന്നോട്ട് നടന്നു….. ഒരു ബൈക്ക് കാണിച്ചു കൊണ്ട് അതെടുത്തോളാൻ അവൻ എന്നോട് പറഞ്ഞു…….
രാസ്ത പതാ ഹേ ന?
ഹാ….
ടീക് ഹേ ആപ് ജാ…. ഹം പീച്ചേ സെ ആയെഗ……
ഞാൻ വണ്ടിയും എടുത്ത് വിട്ടു, മണ്പാതയിലൂടെ വണ്ടി ഞാൻ ഓടിച്ചു……
അവരെ കാണാനില്ലല്ലോ?
അതാ ഞാനും നോക്കുന്നത്……. എനി പണി ആവുമോ?
എനിക്ക് പേടി ആയിട്ട് വയ്യ…….
നീ പേടിക്കാതിരിക്ക് ഞാൻ ഇല്ലേ…… അവർ ഒന്നും ചെയ്യില്ല……….
കുറച്ച് കാലം എം എം എ പഠിച്ച ധൈര്യത്തിൽ ഞാൻ അവളെ അശ്വസിപ്പിച്ചു…….
ഞങ്ങൾ ടെൻറ്റിനരികേ എത്തി.. ആഷീ നീ അകത്തു കേറിക്കോ…….
പുറത്തിറങ്ങേണ്ട…….. ഞാൻ അവരെയും കാത്തു ടെൻറ്റിനു മുന്നിൽ നിന്നു….. കുറച്ച് കഴിഞ്ഞു രണ്ട് ബൈക്കിന്റെ വെട്ടം കണ്ടു…. ദൈവമേ പണി ആയി…