ഞാൻ നേരെ ടോയ്‌ലെറ്റിലേക്ക് കയറി….. ഒരു വശത്ത് പോര്ട്ടബിള് കെമിക്കൽ ടോയ്ലറ്റ് വെച്ചിട്ടുണ്ട്, അതിൽ കാര്യം അങ്ങു സാധിച്ചു എന്നാലും ഒരു തൃപ്തി ആവാത്തത് പോലെ…. എന്നാലും വയറ്റീനുള്ള ഭാരം ഇറക്കി വെച്ചപ്പോൾ ഒരു സുഖം തോന്നി…… ഞാൻ നേരെ ടെൻറ്റിലേക്ക് നടന്നു,,,,,, മൊത്തം വിജനത,,, ചീവീടിന്റെ അലോസര ശബ്ദം മാത്രം……ഞാൻ അകത്തു കയറി സിപ് പൂട്ടി…. ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ആഷിയുടെ നെറ്റി തിളങ്ങി,,, സ്വർണകൊലുസുള്ള കാലുകൾ അല്പം വെളിയിലായി പ്രത്യക്ഷപ്പെട്ടു…..വേണ്ട ഇതൊന്നും ശരിയല്ല മനസ്സ് മന്ത്രിച്ചു…….
ഞാൻ സ്വയം നിയന്ത്രിച്ചു ഒരു സൈഡിലേക്ക് മാറി കിടന്നു…. പതിയെ ഞാൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…….ഉറക്കം ശരിയാവാത്തത് പോലെ ആഷി തിരിഞ്ഞും മറിഞ്ഞും കിടന്നു,അവളുടെ കൈ എന്റെ വയറിനു മുകളിലൂടെ ഇട്ടു എന്നെ കെട്ടിപ്പിടിച്ചു…. കുറച്ച് കംഫർട് കിട്ടിയത് പോലെ അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു…… സ്വയം നിയന്ത്രിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു,,,,, കമഴ്ന്നു കിടന്നു മുഖം തലയിണലിൽ അമർത്തി കിടന്നു…… ഇത്രയും സുന്ദരിയായ ഒരുത്തി അടുത്ത കിടന്നാൽ ആരായാലും ഇച്ചിരി വിയർക്കും…… എപ്പോഴോ ഞാൻ ഉറങ്ങി പോയി…..
ടാ…എണീക്കുന്നില്ലേ സമയം ഏഴ് കഴിഞ്ഞു…..
ഞാൻ ഒന്ന് ഞെരിഞ്ഞു നിവർന്നു അഷിയെ നോക്കി ഒരു ബ്ലാക്ക് കളർ ചുരിദാറും ഹിജാബും ഇട്ടു ഹൂറികളെ പോലെ ഉണ്ട്……
പെട്ടന്ന് നോക്ക്… ടവൽ അതാ അവിടെയുണ്ട്…സോപ്പും പേസ്റ്റും അവിടെന്നെ ഉണ്ട്…..
ഞാൻ എഴുനേറ്റ് ആഷി കാണാതെ സിഗെരെറ്റ് പോക്കറ്റിലാക്കി ടവലും എടുത്ത് നടന്നു….. പുറത്ത് അത്യാവശ്യം തണുപ്പുണ്ട്….. ചുറ്റും കരിമ്പിൻ തോട്ടങ്ങളാണ്…. ഗ്രൗണ്ടിന്റെ അവിടിവിടെയായി 8 ടെൻറ്റുകൾ ഉണ്ട്……. ഞാൻ ടോയ്‌ലെറ്റിൽ കയറി ഒരു സിഗ് കത്തിച്ചു…അവിടാകെ പുക കൊണ്ട് നിറഞ്ഞു…. ഒടുവിൽ കുളിയും ജപവും ഒക്കെ കഴിഞ്ഞ് ഞാൻ ടെൻറ്റിലേക്ക് പോയി…..
ടാ നാറീ നീ പിന്നെയും സിഗെരെറ്റ് വലിച്ചല്ലേ????നാറീട്ട് pപാടില്ല….
ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു…മറുപടിയായി പുറത്ത് നല്ലൊരു വീക്കും കിട്ടി……
വേഗം നോക്ക് അവർ പുറത്തുണ്ട്…ഇവിടുന്ന് കുറച്ച് നടക്കാനുണ്ട്…… ആ സ്പ്രേ എടുത്ത് അടിക്ക് സിഗെരെറ്റ് നാറുന്നുണ്ട്…..
ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു പുറത്തിറങ്ങി,,, ഇന്നലെ കണ്ടാ സ്ത്രീ വെളിയിൽ നിൽപ്പുണ്ട്,,,,
ഹൈ സർ, ഹൈ മാം…. ഹൌ വാസ് യുവർ സ്ലീപ്……
ഇത് വാസ് ഓക്കേ……. എനിവേ ഐ ഫോർഗോട് യുവർ നെയിം….
ഇറ്റസ് ലതിക മാം…… ലെറ്റസ് മൂവ്,,,, വീ ഹാവ് വാക് അറൌണ്ട് 800 മീറ്റർസ്,,,,, ഔർ ബ്രേക്ക് ഫാസ്റ്റ് വിൽ ബി റെഡി തേർ…..അവർ എന്നെ നോക്കി പറഞ്ഞു…..