അതല്ല…… എന്തോ ഉണ്ട്..,…
നമ്മൾ ഇവിടെ വന്നിട്ട് 12 ദിവസമായി…
അതാണോ………
അതല്ല…… ഇങ്ങനെയൊക്കെ നടക്കുമെന്ന് നമ്മളാരെങ്കിലും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നോ???
എങ്ങനെ ഒക്കെ???
അല്ല നമ്മൾ രണ്ടുപേരും ഇങ്ങനെ……
അതാണോ?? അതിനിപ്പോ എന്താ???
ഈ പതിനാലു ദിവസത്തേക്ക് ആയതോണ്ട് എനിക്ക് ആദ്യം വരാൻ ഒരു മടി ഉണ്ടായിരുന്നു…. ഇപ്പോൾ തോന്നുന്നു വന്നില്ലെങ്കിൽ അത് ഭയങ്കര നഷ്ടമായേനെ……..
അപ്പൊ നാളെ കൂടെ കഴിഞ്ഞാൽ നമ്മൾ ഇവിടുന്ന് വിടും അല്ലേ……
നാളെ അല്ല മറ്റന്നാൾ ഉച്ചക്ക്…
അതെന്താ?…..
റിപ്പോർട്ട് കൊടുക്കാനുണ്ട്…….രാത്രി 9 മണിക്കല്ലേ ട്രെയിൻ???
ഹ്മ്മ്…..
ഓരോന്ന് സംസാരിച്ചിരുന്നു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോഴോ ഉറക്ക് ഞങ്ങളെ കീഴ്പെടുത്തിയിരുന്നു…..
ടാ ഷാനൂ…..
ഉറക്കച്ചടവോടെ ഞാൻ പാതി കണ്ണ് തുറന്നു……
നീ എണീക്കുന്നില്ലേ?
നീ പൊയ്ക്കോ…ഞാൻ കുറച്ച് കഴിഞ്ഞു അങ്ങു വന്നോളാം…… ഞാൻ വീണ്ടും കിടന്നുറങ്ങി……..
ടാ നീ ഇത് വരെ എണീറ്റില്ലേ??? എത്ര വട്ടം വിളിച്ചു……
ഞാൻ ഫോൺ നോക്കി…..3 മണി ആയോ????
ഇല്ല നാളെ ആവും,,,, എണീറ്റെ…….
ഞാൻ എണീറ്റു പല്ല് തേപ്പും മറ്റും കഴിച്ചു വന്നു…… വയറൊന്ന് കാലി ആയപ്പോഴേക്കും ശരിക്കും വിശക്കാൻ തുടങ്ങി……
ആഷീ എനിക്ക് വിശക്കുന്നു……
പോത്ത് പോലെ കിടന്നുറങ്ങുമ്പോ ആലോചിക്കാനെന്നൂ…….. തല്ക്കാലം ചായ തിളപ്പിച്ചു കുടിച്ചോ…….
ഞാൻ പുറത്ത് പോയി വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ…….