ആഷി 2 [ഗഗനചാരി]

Posted by

ഞങ്ങൾ അവർക്ക് പിന്നാലെ നടന്നു….ഞങ്ങളോടൊപ്പം വേറെയും 6 ഡോക്ടർസ് കൂടി…. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തി….. അതിൽ ഒരാൾ കർണാടകയിൽ നിന്നും ഒരാൾ തമിഴ് നാട്ടിൽ നിന്നും മറ്റുള്ളവർ ആന്ധ്രാക്കാരുമാണ്……. ഓരോന്ന് മിണ്ടിയും പറഞ്ഞും കുറച്ച് ദൂരം നടന്നു, അവിടിവിടെയായി കുറച്ച് കൂരകൾ കാണുന്നുണ്ട് വീടുകളായിരിക്കണം, അടുത്തായി ഒരു പ്രൈമറി സ്കൂളും, അവിടെയാണ് ക്യാമ്പ്….. മൂവായിരത്തോളം കുടുംബങ്ങൾ ഉണ്ട് ആ ഗ്രാമത്തിൽ, കൃഷിയാണ് ഏക വരുമാന മാർഗം, സ്കൂളിന് മുന്നിൽ കുറച്ച് ആളുകൾ കൂടിയിട്ടുണ്ട്…അടുത്തായി മൊബൈൽ ടെസ്റ്റിംഗ് വാനും ഉണ്ട്… ജനങ്ങളുടെ ശരീരം കണ്ടാൽ അവിടുത്തെ അവസ്ഥ ഏകദേശം മനസ്സിലാവും…….. ഞങ്ങൾ നേരെ പോയത് സ്കൂളിലെ സ്റ്റാഫ്‌ റൂമിനകത്തേക്കായിരുന്നു, അവിടെ ഞങ്ങൾക്കുള്ള ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കി വെച്ചിട്ടുണ്ട് എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു,…. തമിഴ് നാട്ടിൽ നിന്നും വന്ന ഡോക്ടർമാരുടെ കൂടെ ഓരോരോ ചെറിയ പെൺകുട്ടികൾ ഉണ്ടായിരുന്നു…… പിന്നെ അവരെ നോക്കേണ്ട ചുമതല എനിക്കായി..,… അവരുടെ ക്യാമ്പ് സ്റ്റാർട്ട്‌ ആയി,,,, ഉച്ചവരെ നീളുന്ന സെഷനിൽ മുന്നൂറ് പേർക്കാണ് ആദ്യദിനം അപ്പോയ്ന്റ്മെന്റ്,,,,,,, ആഷിയുടെ അടുത്തേക്ക് കൊണ്ട് വരുന്ന ഓരോരോ കുട്ടികളെ കാണുമ്പോഴും സങ്കടം തോന്നും,, അത്രയ്ക്കും കോലം കെട്ടിട്ടായിരുന്നു ഓരോന്നും….. ഞാൻ സ്കൂളിന് വെളിയിൽ ഇറങ്ങി നല്ല വെയിൽ ഉണ്ട് പക്ഷേ ചൂട് കുറവാണു,,,,, എന്റെ ഓരോ വിരൽ തുമ്പിലും അവർ രണ്ട് പേരും പിടുത്തം ഇട്ടിരുന്നു,,

ശിവാനി, ഗംഗ ഇതായിരുന്നു അവരുടെ പേര്,,, ശിവാനി പെട്ടെന്ന് എന്നോട് അടുത്തു ഗംഗയ്ക്ക് ഒരു മടി ഉണ്ടായിരുന്നു….. ചുറ്റും വെട്ടാറായ കരിമ്പിൻ തോട്ടങ്ങൾ,,, ഞാൻ അവിടേക്ക് നടന്നു കരിമ്പിൻ തൈകൾ അടുക്കി വെച്ചിരിക്കുന്നത് കാണാൻ തന്നെ ഭംഗിയുണ്ട്…… അതിന്റെ അരികിലൂടെ ഒഴുകുന്ന ചെറിയൊരു ചാലും ഉണ്ട്…..തോട്ടത്തിൽ അവിടിവിടെയായി പണിക്കാർ ഉണ്ട്, അവർ ഞങ്ങളെ കൗതുകത്തോടെ നോക്കുകയാണ്….

കുട്ടികൾ അവരെ നോക്കി കൈ കാണിച്ചു അവർ തിരിച്ചും….. അതിലൊരു ജോലിക്കാരൻ ഞങ്ങളുടെ അടുത്ത വന്നു,,,,, അയാളുടെ കൈയിൽ ഒരു കരിമ്പിൻ തണ്ട് ഉണ്ടായിരുന്നത് ഞങ്ങൾക്ക് വെച്ചു നീട്ടി….

ക്യാ ആപ് യഹാ ക്യാമ്പ് കേലിയെ ആയെ തെ??

ഹാ ജീ…… ബഹൻ കേ സാത് ആയാ താ….
ആപ് കിദർ സെ ഹോ???

കേരള സെ ഓർ യെ ബച്ചി തമിഴ് നാട് സെ….

അട നമ്മ ഊര്…… നാനും തമിഴൻ താ….. ഇങ്കെ വ്യവസായം പണ്ടറെ…. എന്ന പാപ്പാ ഉൻ പേരെന്നെ……

ഗംഗ,,, ശിവാനി…. രണ്ട് പേരും മറുപടി പറഞ്ഞു…..

ഉങ്ക ഫാമിലി???

എല്ലാരുമേ ഇങ്കെ ഇരുക്ക്….. പാസങ്ങക്ക് ഇപ്പൊ ലീവ് താനെ അതാ ഇങ്കെ കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *