നീ കുളിക്കുന്നില്ലേ???
കുറച്ച് കഴിഞ്ഞു കുളിക്കാം…നീ കുളിച് ഭക്ഷണം കഴിച്ചോ…
അത് വേണ്ട.. ഒരുമിച്ചു കഴിക്കാം….. ഞാൻ ടവലും എടുത്ത് കുളിക്കാൻ പോയി…… തിരിച്ചു വന്നപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു…… മുഖം ഒക്കെ വാടിയിരിക്കുന്നു…..
ആഷീ…..
ഹ്മ്മ്…. ഉറക്കച്ചടവിൽ അവൾ മൂളി….
നീ കകഴിക്കുന്നില്ലേ?
മ്മ്മ്…..
നൽകട്ടെ ക്ഷീണം ഉണ്ടെന്ന് തോന്നുന്നു…. പിന്നെ ഞാൻ അവളെ വിളിക്കാൻ പോയില…. ഞാൻ അവളുടെ അടുത്ത് കിടന്നു….. യന്ത്രികം എന്നോണം അവൾ എന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു, അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകി…പതിയെ ഞാനും ഓരോന്ന് ആലോചിച്ചു ഉറക്കിലേക്ക് വഴുതി വീണു… കണ്ണ് തുറന്നപ്പോൾ അവൾ അടുത്തില്ലായിരുന്നു….. ഞാൻ വീണ്ടും കിടന്നുറങ്ങി…… ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും സമയം വൈകിട്ട് നാല് മണി ആയിരുന്നു……. അപ്പോഴും അവൾ അവിടെ ഇല്ലായിരുന്നു……
ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…..
ആ ഷാനൂ…. ഞാൻ നിന്നെ അങ്ങോട്ട് വിളിയ്ക്കാൻ ഇരിക്കുവായിരുന്നു….. ഇപ്പോഴാണോ എണീറ്റത്?
ഹാ…… കഴിഞ്ഞില്ലേ നിന്റെ പണി?
ഒരു പത്തുമിനുട്ട് കൂടെ…… അരമണിക്കൂറിനുള്ളിൽ ഞാൻ എത്തും….
ഞാൻ അങ്ങോട്ട് വരണോ?
വേണ്ട… ഞാൻ വന്നോളാം…..
ഞാൻ എഴുനേറ്റ് ഒരു സിഗും കത്തിച്ചു ബാത്‌റൂമിലൊക്കെ പോയി ഫ്രഷ് ആയി വന്നു….. അപ്പോഴേക്കും ദൂരെ നിന്ന് അവൾ വരുന്നത് എനിക്ക് കാണാമായിരുന്നു……
എന്ത് ഉറക്കമാടാ ഇത്…….
ഭയങ്കര ക്ഷീണം…….
നിനക്ക് ക്ഷീണം….. മനുഷ്യൻ ഇവിടെ നീറി പുകഞ്ഞു ചത്തു…..
എന്ത് പറ്റി?
എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട….. എന്താണ് എന്ന് അറിയില്ല ല്ലേ…..
ആഷി ഷാൾ അഴിച് ബെഡിൽ കിടന്നു…. പണ്ടാരം ഈ റിപ്പോർട്ട് ഇണ്ടാക്കലാ ഒടുക്കത്തെ പണി…നടുവിന്റെ ഊപ്പാട് ഇളകി….. നീ വല്ലതും കഴിച്ചോ?
എവിടുന്ന്…..