ഞാൻ നടന്നു തുടങ്ങിയപ്പോൾ ആശിയും പിന്നാലെ വന്നു…..
ടാ നിക്ക് ഞാനും ഉണ്ട്…….
ഞങ്ങൾ നടന്നു കരിമ്പിൻ തോട്ടത്തിന്റെ ഉള്ളിൽ കയറി, ഇപ്പോഴും അവിടിവിടെയായി കുറച്ച് ജോലിക്കാർ ഉണ്ട്…… എല്ലാവരും ഞങ്ങളോട് ഒന്ന് ചിരിച്ചു കാണിച്ചു….. അകത്തേക്ക് കയറുന്നതിനൊപ്പം അതിന്റെ ഭംഗിയും കൂടി വന്നു…… കുറച്ചാകലെയായി കുട്ടികളുടെ ശബ്ദം കേൾക്കാം…..
ഷാനൂ അതെവിടുന്നാ കുട്ടികളുടെ ശബ്ദം???
ഇവിടെ അടുത്ത് നിന്നാണെന്ന് തോന്നുന്നു, വാ അങ്ങോട്ട് നടന്നോക്കം.,…..
ഞങ്ങൾ ശബ്ദം കേട്ട വഴിയേ നടന്നു…..കുറച്ച് നടന്നപ്പോഴേക്കും അവിടെ ഒരു ചെറിയ കുളം കണ്ടു,,,, കുളം എന്ന് പറയാൻ പറ്റില്ല ഒരു വലിയ കുഴി,,, അതിൽ ചെളി കലങ്ങിയ വെള്ളം,,,, കുട്ടികൾ എല്ലാം ആര്മാദിക്കുകയാണ്,,,,,,,,, രാവിലെ കണ്ടാ തമിഴൻ ഉണ്ട് അവിടെ……ഞങ്ങളെ കണ്ടതും അയാൾ നടന്നു അടുത്തേക്ക് വന്നൂ…..
വണക്കം അമ്മാ…….അയാൾ കൈ കൂപ്പി….
ആഷി തിരിച്ചും പറഞ്ഞു….
യേ ഇന്തപ്പക്കം??
സുമ്മ ണ്ണേ….. സുറ്റി പാക്കലാം ന്ന് നിനച്ചേ…..
അപ്പടിയാ,,,,,,, വാങ്കമ്മാ…. വീട് പക്കത്തിലേതാ,,, ടി സാപ്പിട്ട് പോലം…..
ഇപ്പോ വേണ ണ്ണേ,,,,, …
ശരി പ്പാ……. അടുത്ത നാൾ ഇങ്കെ കോവിലെ തിരുവിഴ ഇരുക്ക്….. കണ്ടിപ്പാ വന്തിട്…… ഇന്ത ഊര് തലൈവർ വരുവാർ ഉങ്കളെ അലൈക്ക…….
ഞാൻ തലയാട്ടി……….
സൂര്യന്റെ വെളിച്ചം ഇരുട്ടിനു വഴിമാറി കൊടുക്കാൻ തുടങ്ങി……….
സമയം അഞ്ചര ആവുന്നതേ ഉള്ളൂ,,,,,,,,,
ആഷീ നമുക്ക് പോയാലോ????? ഇരുട്ടായാൽ പിന്നെ എടങ്ങാരാവും……..
ഞങ്ങൾ വന്ന വഴിയേ പോവാതെ തമിഴൻ കാണിച്ചു തന്ന വഴിയിലൂടെ നടന്നു……. അതും തോട്ടത്തിനുള്ളിലൂടെ തന്നെയാണ്……. അകത്തേക്ക് കയറുന്തോറും വെളിച്ചം കുറഞ്ഞു വന്നു………. അവിടെ ഒരു ചാൽ ഒഴുകുന്നുണ്ട്……ഞാൻ അത് ചാടി കടന്നു…….
ആഷീ ചാടിക്കോ…….
ടാ അപ്പുറം എത്തുമോ???? ഇത് നല്ല വീതി ഉണ്ടല്ലോ?
അത്രക്കൊന്നും ഇല്ല നീ ചാടിക്കോ……
അപ്പുറം മുഴുവൻ ചെളി ആണ് സ്ലിപ് ആവും…നമുക്ക് തിരിച്ചു മറ്റേ വഴിയേ പോവാം…….