ഞാൻ സ്നേഹിക്കുന്നതിൽ കൂടുതൽ ആരും നിന്നെ സ്നേഹിക്കാൻ പാടില്ല,,, പിന്നെ എന്നെക്കാൾ കൂടുതൽ നീയും ആരേം സ്നേഹിക്കാൻ പാടില്ല. ഇതിൽ രണ്ടിലും എന്തേലും മാറ്റം വന്നാ ഞാൻ എന്താ ചെയ്യണേന്ന് എനിക്ക് പറയാൻ പറ്റില്ല.
‘സബാഷ്…. മൂർക്കാൻപാമ്പിനെയാണല്ലോ ദൈവമേ കക്ഷത്തിൽ വെച്ചത്..’ അവള്ടെ സംസാരം കേട്ട് അവൻ ചെറിയ രീതിയിൽ ഒന്ന് പേടിച്ചു.
മിഥുൻ : എടി അമ്മൂസെ നിനക്കിനി ശെരിക്കും വല്ല പ്രാന്തും ഉണ്ടോടി…
സൗമ്യ : ആ ഉണ്ടെന്ന് കൂട്ടിക്കോ…. ഇട്ടിട്ട് പോയ കൊന്നുകളയും ഞാൻ.
മിഥുൻ : അയിന് ഞാൻ പോയിട്ട് വേണ്ടേ.
സൗമ്യ : എന്നാ നിനക്ക് കൊള്ളാം…. എടാ ഇനി ശല്യം ചെയ്യല്ലേട്ടാ പണിയൊക്കെ കഴിഞ്ഞ് ഇപ്പഴാ ഒന്ന് ഫ്രീയായെ ഞാനൊന്നുറങ്ങിക്കോട്ടെ.
അതുപറഞ്ഞിട്ട് അവൾ അവനെ കെട്ടിപിച്ച് ഒരു കാൽ അവന്റെ മേത്തോട്ടും ഇട്ട് കെടന്നു.
മിഥുൻ : എന്നാ എന്റെ മുത്ത് ഒറങ്ങിക്കോ.
അവൻ അവള്ടെ കവിളിൽ ഒരുമ്മകൊടുത്തോണ്ട് പറഞ്ഞു…സൗമ്യ അങ്ങനെ ഉറക്കം പ്രാപിച്ചു…മിഥുൻ അതുപോലെ തന്നെ കണ്ണുതുറന്ന് കെടന്നു ‘അമ്മൂസ് സീരിയസ് ആയിട്ട് പറഞ്ഞതായിരിക്കോ.. ഏയ് വെറുതെ എന്നെ പേടിപ്പിക്കാൻ പറഞ്ഞതായിരിക്കും, അല്ലേലും അമ്മൂസ് പറഞ്ഞ രണ്ട് കാര്യം മാറാനൊന്നും പോണില്ല… ഞാനിന്ന് ഈ ലോകത്ത് ഈ പിശാശ്ശിനെ സ്നേഹിക്കുന്ന അത്രേം വേറെ ആരേം സ്നേഹിക്കുന്നില്ല അത് കൊണ്ട് ആ കാര്യം കൊഴപ്പില്ല… പിന്നെ രണ്ടാമത്തെ കാര്യം, അതിപ്പൊ അമ്മൂസിനെകാൾ കൂടുതൽ എന്നെ സ്നേ…..’ അപ്പ്രതീക്ഷിതമായി ആ സമയത്ത് അവന്റെ മനസിലേക്ക് ഒരാളുടെ മുഖം കടന്നു വന്നു… മാറ്റാരും അല്ല അവന്റെ സ്വന്തം അനുക്കുട്ടീടെ തന്നെ.
“ചെറിയമ്മ ” അറിയാതെ അവന് ഉരുവിട്ട് പോയി.
അതെ അവന്റെ സ്വന്തം അനുകുട്ടി… തന്നെ സ്നേഹിക്കുന്ന കാര്യത്തിൽ അമ്മൂസ്സിനൊരു എതിരാളി ഉണ്ടെങ്കിൽ അത് ചെറിയമ്മ തന്നെയാണ് തന്റെ സ്വന്തം അനുകുട്ടി…അവൻ അമ്മൂസിന്റെ മുഖത്തേക്ക് ഒന്ന് നോക്കി കക്ഷി നല്ല ഉറക്കത്തിലാണ്…തന്നെ കുറച്ച് മുമ്പ് കടിച്ചുകീറാൻ നിന്നവളാണെന്ന് ഇപ്പോ കണ്ട പറയില്ല…. അത്രക്ക് നിഷ്കളങ്കതയാണ് അവള്ടെ മുഖത്ത്.അമ്മൂസിന് ചെറിയമ്മേനോട് ചെറിയ കുശുമ്പുണ്ടെന്ന് അവന് പണ്ടേ അറിയാം.. വേറൊന്നും കൊണ്ടല്ല ചെറിയമ്മക്ക് എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയാ… അതിന്റെ പേരിലല്ലേ അന്ന് എന്നോട് പിണങ്ങീത് പോലും…. പക്ഷെ എന്തിനായിരുക്കും താൻ വിളിച്ചിട്ട് ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ ചെറിയമ്മ സംസാരിച്ചേ അല്ലാത്തപ്പോ നൂറു ചോത്യങ്ങളാണ് കക്ഷിക്ക് പക്ഷെ ഇന്ന് ആള് ഒന്നും ചോദിച്ചില്ല… അത് അവൻറെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി കിടന്നു.അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചവൻ ഉറങ്ങി പോയി…വൈകുന്നേരം ആയപ്പോഴാണ് അവൻ എണീറ്റത് അമ്മൂസ് അന്നേരം അടുത്തുണ്ടായിരുന്നില്ല… അവൻ താഴെ ചെന്ന് നോക്കിയപ്പോ അമ്മമ്മേടെ അടുത്തുണ്ട് കക്ഷി.അവൻ അവരുടെ അടിതൊട്ട് ചെന്നിരുന്നു.
അമ്മാമ്മ : ആഹ് മോൻ ഇതെന്തൊറക്കവ.എല്ലാ ദിവസോം ഇങ്ങനാണോടാ.
മിഥുൻ : ഏയ് അല്ല അമ്മമ്മേ…. പിന്നെ ഇന്ന് ബോറടിച്ചപ്പോ ചുമ്മാ കിടന്നുറങ്ങീതാ.
അമ്മക്കുട്ടി 6 [Zilla]
Posted by