സൗമ്യ : ഉവ്വ… ഇപ്പൊ പണ്ടത്തേലും കൂടി.
മിഥുൻ : ഓഹ് എന്നാ ഞാൻ വേറെ വല്ല പെണ്ണുങ്ങളുടെ പുറകെ പൊക്കോളാം.
സൗമ്യ : കൊല്ലും ഞാൻ.
അത്രേം നേരം ചിരിച്ചു കളിച്ചു സംസാരിച്ച സൗമ്യ പെട്ടെന്ന് വയലന്റ് ആയി…മുഖമൊക്കെ ചോവന്നിട്ടുണ്ട്… മിഥുൻ ഇത് കണ്ട് അന്തംവിട്ടുപോയി.അവൻ തമാശക്കാണ് പറഞ്ഞതെങ്കിലും അമ്മൂസത് സീരിയസ് ആയിട്ടാണ് എടുത്തത്.
മിഥുൻ : ഞാനൊരു തമാശ പറഞ്ഞതല്ലേ.
സൗമ്യ : ഇമ്മാതിരി തമാശ ഇനി പറഞ്ഞ നിന്റെ കരണം ഞാനടിച്ചു പൊളിക്കും… അവൻ വേറെ പെണ്ണുങ്ങളുടെ പൊറകെ പോവുമത്രെ.
അവൾ പല്ലുകടിച്ചോണ്ട് പറഞ്ഞു… മിഥുൻ ഇത് കണ്ട് ശെരിക്കും അത്ഭുതം ആയി ഇത്ര ചെറിയ കാര്യത്തിനെന്തിനാ ഇവൾ ഇങ്ങനെ ദേഷ്യപ്പെടണെ.
മിഥുൻ : ഞാനങ്ങനെ പോവുന്നു തോന്നുന്നിണ്ടോ അമ്മൂസിന്… അപ്പൊ അത്രേം ഉള്ളോ എന്നോടൊള്ള വിശ്വാസം.
അവന് അവന്റെ മെയിൻ ഐറ്റം പുറത്തെടുത്തു ‘സെന്റി ‘. കാര്യം എന്തൊക്കെ പറഞ്ഞാലും മിഥുൻറെ മനസൊന്നു പിടഞ്ഞ സൗമ്യെടെ ദേഷ്യോം പിണക്കോക്കെ പമ്പ കടക്കും.എന്നിട്ടവൻ തിരിഞ്ഞ് കെടന്നു.അമ്മൂസൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പൊ അവന് സംശയമായി സെന്റി ഏറ്റില്ലേ….അപ്പോളേക്കും സൗമ്യ അവനെ പുറകേന്ന് കെട്ടിപിടിച്ചു എന്നിട്ട് അവള്ടെ മുഖം അവന്റെ മുതുകിൽ മുട്ടിച്ചു.
സൗമ്യ : സോറി…. എന്തിനാ അങ്ങനൊക്കെ പറഞ്ഞെ.
ഹാവു സംഗതി ഏറ്റിട്ടുണ്ട് ഇനി ഓവറാക്കി ചളവാക്കണ്ടിരിക്കുന്നതാണ് നല്ലത്. അവൻ സൗമ്യെടെ നേരെ തിരിഞ്ഞ് കെടന്നു.
മിഥുൻ : എന്റെ പൊന്നമ്മൂസേ ഒരു തമാശ പറയാൻ പോലും പറ്റില്ലല്ലോ നിന്റടുത്ത്.
സൗമ്യ : ഇതാണോ തമാശ…
അവൾ ഒരു പരിഭവത്തോടെ പറഞ്ഞു.
മിഥുൻ : എടി പൊട്ടിക്കാളി നിനക്കറിയില്ലേ എനിക്ക് നിന്നെ വിട്ട് പോവാൻ പറ്റില്ലെന്ന്… പിന്നെന്തിനാ ഇങ്ങനെ പേടിക്കണത്.
സൗമ്യ : അതൊക്കെ എനിക്കറിയാം… എന്നാലും പെട്ടെന്ന് നീ അങ്ങനെ പറഞ്ഞപ്പോ എനിക്ക് ഇഷ്ടപ്പെട്ടില്ല.
അതുംപറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് തല വെച്ച് കെടന്നു.
മിഥുൻ : അമ്മൂസെ നീ കൊറച്ചു പോസ്സസ്സീവ് ആണോ എന്ന് എനിക്കൊരു ഡൗട്ട്.
അവൻ പേടിച് പേടിച്ച് പറഞ്ഞു… അത് കേട്ടിട്ട് അവളിൽ വല്യ ഭാവവത്യാസം ഒന്നും ഇല്ല.
സൗമ്യ : നീ പറഞ്ഞത് ശെരിയാ നിന്റെ കാര്യത്തിൽ ഞാൻ കുറച് പോസ്സസ്സീവ് ആണ്… കൊറച്ചല്ല കൊറച്ചധികം… എനിക്ക് ആകെ രണ്ടു കണ്ടിഷനെ ഒള്ളു,,,
അമ്മക്കുട്ടി 6 [Zilla]
Posted by