ജ്യോതി ഉണർന്നു. ഭർത്താവിനെ അടുത്ത് കാണാനില്ല.. സുധാകരൻ മാധുരിയുടെ അടുത്തേക്ക് റൂമിലേക്ക് നടന്നു. അയാൾ വാതിൽ തുറന്നു. !
തറവാടിന് ചുറ്റും ഒരു പ്രഭാവലയം വിട്ടു മുകളിലേക്ക് നീങ്ങി.. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ അപ്രത്യക്ഷം.!!!!!!!!
അമ്പലത്തിൽ നിന്നു തിരിച്ചെത്തിയ സ്ത്രീജനങ്ങൾ അടുക്കളപ്പണിയിലും എല്ലാം ആയി തിരക്കിലായി.. ആണുങ്ങൾ എല്ലാം വേണു കൊണ്ടുവന്ന കുപ്പിക്ക് മുന്നിൽ വട്ടം ഇരുന്നു. കാറിൽ വച്ചു മാധുരിയോട് വൃത്തികേട് കാണിച്ചത് കൊണ്ട് കുറ്റബോധം കൊണ്ട് അനിക്ക് അന്ന് ഉറക്കം വന്നില്ല.. കല്യാണ ദിവസം അവനു എന്തൊപോലെയായി.. എന്നാൽ അമ്മായിഅമ്മ തന്നോട് അതേ അടുപ്പത്തോടെ ഇടപഴകുന്നുണ്ട്.. പണ്ടത്തെ അതെ സ്നേഹം ഞാൻ അ ചിരിയിൽ കണ്ടു.. ഞാനാണ് മോശമായി പോയത്.. അനി തലയിൽ കൈവച്ചു.. ആൾക്കാർ കുറവാണെങ്കിലും കല്യാണം ഉദേശിച്ചത് പോലെ ഗംഭീരമായി നടന്നു.. പെണ്ണ് ചെറുക്കന്റെ വീട്ടിലെത്തി..
അവസാനം വന്ന കൂട്ടർ കല്യാണം നടത്താൻ സമ്മതമാണെന്ന് പവിത്രനെ വിളിച്ചറിയിച്ചു.. ആ സന്തോഷവും പങ്കുവച്ചു യാത്ര പറഞ്ഞു സങ്കടവും സന്തോഷവുമായി ഇനി ആനന്ദിയുടെ കല്യാണത്തിന് കാണാം ന്നു പറഞ്ഞു നമ്മൾ ഇറങ്ങി.
ഇനിയൊരു കുറ്റബോധത്തിനു ഇട വരുത്താതെ അനി അച്ഛന്റെ അടുത്ത് ഇരുന്നു.. കാറ് പുറപ്പെട്ടു.. കുളത്തിന്‍റെ വശത്തൂടെയുള്ള വഴിയും കടന്നു നീണ്ട റോഡിലേക്കിറങ്ങി
‘കുളത്തിൽ കടും പച്ച കണ്ണ് ജീവനറ്റു ഉയർന്നു വന്നു.. അതിന്റെ വയറ്റിൽ അരഞ്ഞാണം.’
ചെറിയ കാറ്റു അവർക്കു പുറകിൽ പാഞ്ഞു..
(തല്ക്കാലം അവസാനിച്ചു).