രാവിലെ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി രാജ് ലോഡ്ജിൽ ഓൺലൈൻ ആയി ഒരു റൂം ബുക്ക് ചെയ്തിരുന്നു. ഒരു ഓട്ടോ റിക്ഷ പിടിച്ചു നമ്മൾ ലോഡ്ജിൽ എത്തി. ലോഡ്ജ്ലെ റിസപ്‌ഷനിൽ ചെന്ന് ബുക്കിംഗ് മൊബൈലിൽ കാണിച്ചു. ഒരു ദിവസത്തെ ബുക്കിംഗ് ചെയ്തു എത്തിയ നമ്മളെ കണ്ടു റിസപ്ഷനിൽ നിൽക്കുന്ന ചെറുപ്പക്കാരൻ ഒന്ന് ചിരിച്ചു. അയാൾ ഹൌസ്‌കീപ്പിങ് ബോയിയോട് റൂം കാണികകാൻ പറഞ്ഞു. അവൻ കീ എടുത്തു മുൻപിൽ നടന്നു. ഞാൻ ചേച്ചിയുടെ ബാഗ് എടുത്തു പുറകിൽ നടന്നു. ലിഫ്റ്റിൽ കയറി സെക്കന്റ് ഫ്ലോറിലെ റൂമിൽ എത്തി. അവൻ റൂം തുറന്നുകാണിച്ചു തന്നിട്ട് പുറത്തു പോയി.
ലോഡ്ജ് ആണെങ്കിലും അത്യാവശ്യം നല്ല റൂം ആണ്. റൂമും ടോയ്ലറ്റും എല്ലാം നല്ല വൃത്തിയാണ്. സാധാരണ ലോഡ്‌ജിൽ ഉള്ള പോലെ സ്മെല് ഇല്ല. റൂം ഫ്രഷ്നറിന്റെ നല്ല മണമുണ്ട്. റൂം എല്ലാം ഒന്ന് നോക്കികണ്ടിട് ഞാൻ പറഞ്ഞു ഞാനൊന്നു കുളിച്ചിട്ടു വരാം. ചേച്ചി ഒന്ന് മൂളിയിട്ടു കാലുകൾ നിലത്തു വയ്ച്ചു ബെഡിലേക്കു മലർന്നു കിടന്നു. പാവം രാത്രി മുഴുവൻ ബസിൽ ഇരുന്ന് ഉറക്കം ശരിയാകാത്തതിന്റെ ക്ഷീണം ഉണ്ട് പോരാത്തതിന് ഇന്റർവ്യൂവിന്റെ ടെൻഷനും. ഞാൻ ബാഗിൽ നിന്നും തോർത്തും ബ്രഷും എല്ലാം എടുത്തു ബാത്റൂമിലേക്കു പോയി. ഫ്രഷ് ആയി തിരികെ വരുമ്പോഴും ചേച്ചി ബെഡിൽ തന്നെ കിടക്കുകയാണ്. കുറച്ചു കഴിഞ്ഞു അവൾ എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു.
നമ്മൾ രണ്ടു പേരും ലോഡ്ജിൽ നിന്നും ഇറങ്ങി ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനു വേണ്ടി മലയാളി ഹോട്ടൽ ഉണ്ടോന്നു നോക്കി നടന്നു. കുറച്ചൊന്നു കറങ്ങിയപ്പോൾ ഒരു മലയാളി കട കണ്ടു അവിടെനിന്നും അപ്പവും എഗ്ഗ്‌റോസ്റ്റും കഴിച്ചു. ചേച്ചിയുടെ ഫേവറൈറ്റു ആണ് അപ്പവും എഗ്ഗ്‌റോസ്റ്റും. അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തു പോയി. അവിടെ ഒരുപോടു പേര് വന്നിട്ടുണ്ടായിരുന്നു. അത്രയും പേരെ കണ്ടു ചേച്ചി അറിയാതെ പറഞ്ഞു പോയി ഇതു കിട്ടുമെന്ന് തോന്നുന്നില്ല. എല്ലാപേരും നല്ല മോഡേൺ ഡ്രെസ്സിൽ ആണ് ചേച്ചിയാണെങ്കിൽ ചുരിദാർ ടോപ്പും പട്യായാല ബോട്ടവും ആണ്.