ദക്ഷിണയുടെ നെഞ്ചിടിപ്പ് പതിയെ ഉയരുവാൻ തോന്നി.
നോക്കണ്ട എന്ന് മനസിൽ പറഞ്ഞു പഠിപ്പിച്ചിട്ടും അറിയാതെ അവളുടെ കണ്ണുകൾ വീണ്ടും കണ്ണാടിയിലേക്ക് പാറി വീണു.
തന്നെയാരോ ആകർഷിക്കുന്ന പോലെ.
ഇപ്പോഴും തന്റെ പ്രതിരൂപത്തിൽ പുച്ഛമായിരുന്നു സ്ഥായി ഭാവം.
ഒരു മാറ്റവുമില്ല.
മുഖം വെട്ടിച്ചു കൊണ്ട് അവൾ പോകാൻ ശ്രമിച്ചതും പൊടുന്നനെ ഒരു പിൻവിളി വന്നു.
“ദക്ഷിണാ……………”
ആ വിളി കേട്ട് ദക്ഷിണ തിരിഞ്ഞു നോക്കി.
ആർദ്രമായിരുന്നു ആ വിളി.
അത് കാതിൽ പതിഞ്ഞതും അറിയാതെ ആണെങ്കിലും അവളുടെ കാലുകൾ ചലനമറ്റു നിന്നു.
“ദക്ഷിണാ നമുക്ക് ചെയ്തു തീർക്കാൻ അധികം സമയമില്ല……. നീ സ്നേഹിക്കുന്ന ആളെ അവൾക്ക് കൊടുക്കാതെ സ്വന്തമാക്കണം…….. അവൻ നിനക്കുള്ളതാ”
മുത്തുമണി നിസ്സഹായതയോടെ ദക്ഷിണയെ ഉറ്റു നോക്കി.
“വാട്ട് ദി ഫക്ക്?എന്താ നീ പറഞ്ഞെ ഞാൻ സ്നേഹിക്കുന്നവനോ? അങ്ങനാരും ഈ ലോകത്തിലില്ല…… ആൻഡ് I am സിംഗിൾ….. എനിക്ക് ഒരാളോടും അഫയർ തോന്നില്ല….. Its impossible ”
മുഷ്ടി ചുരുട്ടി പിടിച്ചു അവൾ അലറി.
മുത്തുമണിയുടെ പറച്ചിൽ അവളെ അത്രയ്ക്കും ക്രോധിതയാക്കി മാറ്റിയിരുന്നു.
“ഹ.. ഹ…ഹ…ഹ….”
മുത്തു മണി ഉറക്കെ പൊട്ടി ചിരിച്ചു
ആ കൊല ചിരി കേട്ട് അസഹ്യതയോടെ ദക്ഷിണ ചെവി പൊത്തി.
അവൾ മുഖം വക്രിച്ചു പിടിച്ചു.
“നിന്റെ ഉൾ മനസിൽ അവനുണ്ട് …….. അവനെ മാത്രമേ നിനക്ക് സ്നേഹിക്കാൻ കഴിയൂ ……..ഇതിന് വേണ്ടിയാണ് ഞാൻ വര്ഷങ്ങളോളം കാത്തിരുന്നത്…….. നിന്റെ മടങ്ങി വരവിനായി…..നിന്റെ പുനർജ്ജന്മം പോലും അവന് വേണ്ടിയാണ് ”
മുത്തുമണി ഉറക്കെ വിളിച്ചു കൂവി.
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ദക്ഷിണ തിരിച്ചു ഭിത്തിയലമാരയ്ക്ക് സമീപം വന്നു…..
ചുമരിൽ മുഷ്ടി ചുരിട്ടിയിടിച്ച് കലിയടങ്ങാതെ അവൾ അതിന്റെ വാതിൽ പാളികൾ ശക്തിയോടെ വലിച്ചു തുറന്നു.
ചുമരിൽ ഉരഞ്ഞു കയ്യിലെ ചർമത്തിന് പോറൽ പറ്റിയിരുന്നു.
അതിൽ അവളുടെ ഡ്രെസുകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
ഉടുത്തിരുന്ന ദാവണി വലിച്ചു പറിച്ചു കളഞ്ഞു ഒരു ജീൻസും ടോപ്പും അവൾ ധൃതിയിൽ വലിച്ചു കേറ്റി.
ആകെ ആസ്വസ്ഥമായിരുന്നു ദക്ഷിണയുടെ മനസ്.
അപ്പോഴും നിലകണ്ണാടിയിൽ നിന്നും മുത്തുമണിയുടെ പുലമ്പൽ കേൾക്കാമായിരുന്നു.