വശീകരണ മന്ത്രം 13 [ചാണക്യൻ]

Posted by

അവിടെ ഒരു തളികയിൽ നിന്നും ചുവന്ന ചരടും മറ്റൊരു തളികയിൽ നിന്നും കുഞ്ഞു മണിയും ഭക്തി നിർഭരമായ മനസോടെ എടുത്ത ശേഷം പ്രതിഷ്ടക്ക് നേരെയോടി.

അവിടെ ചെന്ന് ഭക്തിയോടെ കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ച ശേഷം ആ പെൺകുട്ടി തിരികെ നടന്നു വന്ന് കയ്യിലുള്ള മണിയിൽ ചരട് കെട്ടിയ ശേഷം മറ്റേയറ്റം ചെമ്പക മരത്തിലും ചാർത്തി.

അതിനു ശേഷം അവർ തിരികെ പോയി.

ദക്ഷിണ വല്ലാത്തൊരു അനുഭൂതിയിൽ ആയിരുന്നു.

സാധാരണ ഇത്തരം ഭക്തി അവൾക്ക് കുറവാണെങ്കിലും ആ പെൺകുട്ടിയുടെ സമർപ്പണം കണ്ടു അവളുടെ മനസ് നിറഞ്ഞു.

ഇതുപോലുള്ള യുക്തിരഹിതമായ കോപ്രായങ്ങൾക്ക് അവൾ കൂട്ടു നിൽക്കാറില്ലെങ്കിലും പതിവിന് വിപരീതമായി ഇന്നാരോ തന്നോട് ആ കർമം ചെയ്യണമെന്ന് പറയുന്ന പോലെ അവൾക്ക് തോന്നി.

ദക്ഷിണ ഒരു ചിരിയോടെ ആ മരച്ചോട്ടിൽ പോയി ചുവന്ന ചരടും കുഞ്ഞു മണിയും കയ്യിലെടുത്തു.

ശക്തമായ കാറ്റിനനുസൃതമായി കുഞ്ഞു മണികളും കുസൃതിയോടെ നൃത്തം വയ്ക്കുന്നുണ്ട്.

ആ കാഴ്ചകൾ കണ്ടു കൊണ്ട് അവൾ നേരെ ആ പ്രതിഷ്ഠക്ക്‌ മുന്നിൽ പോയി നിന്നു.

അതാരുടെ പ്രതിഷ്ഠയാണെന്നോ എന്താണ് പ്രാർത്ഥിക്കേണ്ടതെന്നോ ദക്ഷിണക്ക് അറിയില്ലായിരുന്നു.

എങ്കിലും അവൾ നിറഞ്ഞ മനസോടെ കൈകൾ കൂപ്പി തൊഴുതു.

തെല്ലൊരു നിമിഷം.

അതിനു ശേഷം അവൾ തിരികെ ചെമ്പക ചോട്ടിലേക്ക് നടന്നു.

അവിടെ എത്തിയ ശേഷം കയ്യിലുള്ള മണിയിൽ ചരട് കോർത്തു കെട്ടിയ ശേഷം അവൾ ആ മരത്തിന്റെ ചില്ലയിൽ അത്‌ കടും കെട്ടിട്ട് വച്ചു.

വല്ലാത്തൊരു അനുഭൂതി തന്നിൽ നിറയുന്ന പോലെ അവൾക്ക് തോന്നി.

അതിനു ശേഷം അവൾ ക്യാമറ എടുത്തുകൊണ്ട് ആൽമരത്തിന്റെ മറുവശത്തു പോയി നിന്നു.

അവിടുന്നുള്ള അതി മനോഹരനായ വ്യൂ അവൾ തന്റെ dslr ക്യാമെറയിൽ ഒന്നിട വിടാതെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ഈ സമയമാണ് അരുണിമയും അവളുടെ അനിയത്തിയും ആ മൊട്ടക്കുന്നിലേക്ക് പടികൾ കയറി എത്തി ചേർന്നത്.

ഒരു മഞ്ഞ ചുരിദാറും കറുപ്പ് ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.

അനിയത്തി ഒരു പട്ടു പാവാടയും ബ്ലൗസും ആയിരുന്നു.

അൽപ്പ നേരം അവിടെ വിശ്രമിച്ച ശേഷം അവൾ സഹോദരിയുടെ കൂടെ ആ ചെമ്പക ചോട്ടിലേക്കെത്തി.

Leave a Reply

Your email address will not be published. Required fields are marked *