ആൽമരത്തിന്റെ മറ്റേവശത്തു എത്തിയതും അരുണിമ സൂക്ഷിച്ചു നോക്കി.
ആ മൊട്ടക്കുന്നിലേക്കുള്ള പടികൾ ആരും ഇറങ്ങി പോകുന്നില്ലായിരുന്നു.
എന്നാൽ ആരൊക്കെയോ കേറി വരുന്നത് കാണാമായിരുന്നു.
തല കുലുക്കികൊണ്ട് നിരാശയോടെ അരുണിമ ആ പ്രതിഷ്ഠക്ക് സമീപത്തേക്ക് നടന്നു.
കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ആയിരുന്നു അത്.
അവിടെ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം അനിയത്തിയുടെ കൂടെ അവൾ എത്തി ചേർന്നത് ആ ചെമ്പക ചോട്ടിലായിരുന്നു.
അനിയത്തിയെ നോക്കി പല്ലിളിച്ച ശേഷം അരുണിമ കുഞ്ഞു മണിയിൽ കോർത്ത ചരട് അവിടെ മര ചില്ലയിൽ പതിയെ കെട്ടി വച്ചു.
അത് കെട്ടുമ്പോഴും അനന്തുവായിരുന്നു അവളുടെ മനസ് നിറയെ.
അനിയത്തി അവളെ തോണ്ടിയപ്പോഴാണ് അരുണിമ ചിന്തയിൽ നിന്നുമുണർന്നത്.
ചളിപ്പോടെ അവൾ അത് മുറുക്കി കെട്ടിയ ശേഷം ഒന്നു കൂടി തൊഴു കയ്യോടെ പ്രാർത്ഥിച്ചു.
പൊടുന്നനെ അവിടെ തെളിഞ്ഞ ആകാശത്ത് മുഴക്കത്തോടെ ഇടി വെട്ടി.
തുടരെ തുടരെ അത് മുഴങ്ങി.
പട്ടാ പകൽ ഇടി വെട്ടുന്നത് കേട്ട് അവിടുള്ളവർ മൂക്കത്ത് വിരൽ വച്ചു.
മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അവർ വാചാലയായി.
എന്നാൽ പ്രകൃതി നൽകിയ ദുസ്സൂചന ആയിരുന്നു അത്.
ദക്ഷിണ ചെമ്പക ചില്ലയിൽ കെട്ടിയ ചരടിനോട് ചേർത്താണ് അബദ്ധ വശാൽ അരുണിമയും ചരട് കെട്ടിയത്.
എന്തൊക്കെയോ ദുരന്തങ്ങൾക്കുള്ള ഒരു തുടക്കമാണിതെന്ന പോലെ.
ഒരു മുന്നറിയിപ്പ്.
കാത്തിരുന്നു കാണാം.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……..!!!!!