“അപ്പൊ അനന്തുവിന്റെ കയ്യിൽ എന്റെ കയ്യിലുള്ള മന്ത്രത്തെക്കാളും ശക്തിയുള്ളത് ഉണ്ടാകുമോ? അതെങ്ങനെ സംഭവിക്കും? ആരായിരിക്കും അവനത് നൽകിയത്?”
തന്റെ അച്ഛനു മുന്നിൽ അവൾ ചോദ്യങ്ങൾ നിരത്തി.
“ഞാനും അത് തന്നെയാണ് മോളെ ആലോചിക്കുന്നത്………. ഒന്നുറപ്പ് അവനെ കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ ഞാനഴിക്കും അല്ലേൽ അവനിൽ അടങ്ങിയിട്ടുള്ള ആ വശ്യ മന്ത്രം സ്വന്തമാക്കും.”
“അതെങ്ങനെ അനന്തുവിൽ നിന്നും കിട്ടും?”
രാധിക തന്റെ സംശയം പ്രകടിപ്പിച്ചു.
“ഞാനൊന്ന് ആലോചിക്കട്ടെ മോളെ എന്നിട്ട് പറയാം”
കുലശേഖരൻ മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.
“അച്ഛാ എനിക്ക് അനന്തുവിനെ വേണം ഒരിക്കലെങ്കിലും…………. ഒരു പട്ടിയെ പോലെ എന്റെ കാൽ അവൻ നക്കണം…………അച്ഛൻ എനിക്കത് സാധിച്ചു തരണം.”
രോഷം കൊണ്ട് വിറയ്ക്കുന്ന മുഖമോടെ രാധിക പറഞ്ഞു.
നൊടിയിടയിൽ അവളുടെ കണ്ണുകൾ ചുട്ടു പഴുത്തു.
അനന്തുവിനെ വീഴ്ത്താൻ ശ്രമിച്ച് പരാജയപ്പെട്ടത് അവളെ സംബന്ധിച്ചു ആൾക്കൂട്ടത്തിനിടയിൽ തുണിയുരിഞ്ഞതു പോലെയായിരുന്നു.
“എന്റെ മോൾടെ ആഗ്രഹം ഞാൻ നടത്തി തരും…………ഇത് അച്ഛൻ തരുന്ന വാക്കായി മോൾ കരുതിക്കോ”
കുലശേഖരൻ പറയുന്നത് കേട്ട് രാധികയ്ക്ക് തുള്ളി ചാടാൻ തോന്നി.
തന്റെ അച്ഛൻ ഒരു വാക്ക് തന്നു കഴിഞ്ഞാൽ ആരെ കൊന്നിട്ടായാലും അത് നടത്തി തരുമെന്ന് അവൾക്ക് അറിയാമായിരുന്നു.
കുലശേഖരന്റെ കവിളിൽ ഒരുമ്മ കൊടുത്ത് രാധിക ആ മുറി വീട്ടിറങ്ങിപ്പോയി.
അനന്തുവുമായി വരാൻ പോകുന്ന രതി സംസർഗ്ഗത്തെക്കുറിച്ചായിരുന്നു അവളുടെ മനസ് നിറയെ.
ഒരു കറുത്ത മുണ്ട് വാരി ചുറ്റി കറുത്ത തോർത്ത് മുതുകിലൂടെ ഷാൾ പോലെയിട്ട് അയാൾ മാളികയുടെ പുറത്തിറങ്ങി.
അതിന്റെ പുറക് വശത്തായി ഒരു ഔട്ട് ഹൗസ് ഉണ്ടായിരുന്നു.
അതാണ് അയാളുടെ ആഭിചാരങ്ങളുടെ മൂല കേന്ദ്രം.
പതിയെ നടന്നു അയാൾ ആ ഔട്ട് ഹൗസിന്റെ വാതിലിന് പുറത്തെത്തി.
താക്കോൽ ഉപയോഗിച്ച് താഴു തുറന്ന് ഉള്ളിലേക്ക് കയറിയ അയാൾ ആ വാതിൽ അകത്തു നിന്നും പൂട്ടി സാക്ഷയിട്ടു.
അതിനു ശേഷം ആ ചായ്പ്പിന്റെ മധ്യത്തിലെത്തി.
അവിടൊരു നിർജീവമായ ഹോമ കുണ്ഠവും ആഭിചാര കർമങ്ങൾക്കുള്ള പലവിധ സാധന-സാമഗ്രികളുമുണ്ടായിരുന്നു.
ഹോമ കുണ്ഠത്തിനു മുന്നിലായി ചുവരിനോട് ചേർന്ന് ഒരാൾ പൊക്കമുള്ള ചുടല ഭദ്രകാളിയുടെ കൽ രൂപം ഉണ്ടായിരുന്നു.