ഞാൻ വീട്ടിലെത്തി.. ഞാനൊന്ന് രവിയേട്ടനെ കാണാൻ പോകുന്നുവെന്ന് ധന്യയോട് പറഞ്ഞ് ഒരു 8 മണിയായപ്പോൾ ഇറങ്ങി.. നേരത്തേ ഇറങ്ങിയാൽ അവളും വരുമെന്ന് പറയും.. അമ്മ പതിയെ ചോദിച്ചു എന്താടാ വേലി ചാടാൻ പോകുവാണോ.. ഞാൻ ആണെന്നും, അല്ലെന്നും അർത്ഥം വരുന്ന ചിരി ചിരിച്ച് സ്കൂട്ടായി… ആക്റ്റിവ എടുത്താണ് പോയത്.. ഒരു ഓട്ടോക്കാരനെ കൊണ്ട് ബിവറേജിൽ നിന്ന് ഒരു കുപ്പി വാങ്ങി, മെഡിക്കൽ സ്റ്റോറിൽ കയറി ഒരു ഉറക്കഗുളികയും സംഘടിപ്പിച്ചു. നേരേ രവിയേട്ടൻ്റെ വീട്ടിലെത്തി. ഹോട്ടൽ വാങ്ങിയാലുള്ള ലാഭനഷ്ടങ്ങൾ മുറാദ് പറഞ്ഞ് തന്നത് വിശദീകരിച്ച് കൊടുത്തു. അതിന് ശേഷം നാണപ്പേട്ടനുമായി ഒന്ന് കൂടിയിട്ട് ഇപ്പോൾ വരാമെന്ന് രമ ചേച്ചിയെ പറഞ്ഞ് സമ്മതിപ്പിച്ച് ഞങ്ങളിരുവരും എൻ്റെ ആക്റ്റിവയിൽ അവിടെ നിന്നും മുങ്ങി.
ഭാര്യയുമായി അടുത്ത് പെരുമാറാൻ തുടങ്ങിയതോടെ രവിയേട്ടൻ്റെ രാത്രിസഞ്ചാരം നിന്ന് പോയി. ഒരു മുറിയിൽ കിടക്കുന്നതിനാൽ രമ ചേച്ചിയെ വെട്ടിച്ച് മുങ്ങാൻ പറ്റില്ല.
ഞാൻ രവിയേട്ടനോട് പറഞ്ഞു.ധന്യയെ വെട്ടിച്ച് മുങ്ങാൻ ഒരു രക്ഷയുമില്ല രവിയേട്ടാ..
എനിക്കും അങ്ങനെ തന്നെയാടാ… രമയുടെ കണ്ണ് വെട്ടിച്ച് ഒരു പരിപാടിയും നടക്കില്ല.. ഇത് നിൻ്റെ കൂടെയായതിനാൽ രക്ഷപെട്ടു.
9 മണിയാകുന്നതേ ഉള്ളൂ ഇപ്പഴേ പോണോടാ..
കള്ള വെടിവയ്ക്കാൻ വന്ന അമ്മായിയപ്പൻ സ്വന്തം മരുമോനോട് ചോദിക്കുന്ന ചോദ്യം കൊള്ളാം.. ഞാൻ രവിയേട്ടനെ ഊതി.
ഇക്കാര്യത്തിൽ നീയാണെൻ്റെ ഗുരു..മരുമഹനെ..രവിയേട്ടൻ പറഞ്ഞു.
ഞങ്ങൾ രവിയേട്ടൻ്റെ വീടിന് സമീപം വണ്ടി നിറുത്തി. പഞ്ചായത്ത് റോഡായതിനാൽ അധികം ആൾ സഞ്ചാരം ഇല്ല. വരൂ ഞാൻ രവിയേട്ടനെയും വിളിച്ച് നാണപ്പേട്ടൻ്റെ പണിഷെഡിലേക്ക് കയറി.. താക്കോൽ വയ്ക്കുന്ന സ്ഥലം എനിക്കറിയാം .. ഞാൻ അത് തുറന്നു ഞങ്ങൾ അകത്ത് കയറി ലൈറ്റിട്ടു… പണിക്കാരുടെ വിശ്രമ മുറിയിലെത്തി. അവിടെ ഒരു സ്റ്റൂളിൽ കുപ്പിയും സോഡയും വച്ചു.നാണപ്പേട്ടനെ ഫോണിൽ വിളിച്ചു. ഏട്ടാ എന്തെടുക്കുന്നു. ഞാനിവിടെ TV യിൽ സീരിയല് കാണുന്നു. അതിന് ചേട്ടൻ സീരിയല് കാണുമോ?
വാർത്ത വയ്ക്കാൻ ഇവര് സമ്മതിക്കില്ല അതിനാൽ ഒള്ളത് കാണുന്നു.
ഇന്ന് പച്ചയാണോ?
അതേടാ വെറും പച്ച.. അടിച്ചാൽ വീട്ടിൽ കേറ്റില്ല.