വേട്ട 3
Vetta Part 3 | Author : Zodiac | Previous Part
ജെയിംസ് വീട്ടിലേക്ക് പോകുമ്പോഴാണ് കാൾ വന്നത്..കൃഷ്ണൻ ആയിരുന്നു.
“ഡാ എന്തായി..”
“അവൾ ഇന്ന് തീരും..സോ ആ ചാപ്റ്റർ ക്ലോസ്..”
“ഡാ ജെയിംസെ ഒരു പ്രശ്നം ഉണ്ട്..അന്ന് എന്നെ വേറെ ഒരാൾ കണ്ടിട്ടുണ്ട്..അത് പ്രശ്നം ആകുമോ..”
“അത് ഞാൻ മാനേജ് ചെയ്തോളാം..നീ പേടിക്കണ്ട..”
“അതല്ലേടാ..അവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…പക്ഷെ എവിടെയാ എന്ന് അറിയില്ല..അപ്പോൾ എന്നെയും അവനു മനസ്സിലാവില്ലേ..”
“എടാ അത് പീറ്റർ ആയിരിക്കും.
അവളുടെ അനുജൻ…ഒരു ഡ്രഗ് അടിക്ട് ആണ്..വെളിവില്ല.. നീ പേടിക്കണ്ട..”
അതും പറഞ്ഞു അവൻ ഫോൺ വച്ചു..വരാൻ പോകുന്ന പ്രശ്നം അവർ അറിഞ്ഞില്ല..
____________________________________
ആൻ പീറ്റേറിനെയും കൂട്ടി ചെന്നത് അവിടെയുള്ള ക്യാന്റീനിലേക്ക് ആയിരുന്നു..അവൾ രണ്ടുപേർക്കും ഓരോ ചായയും പറഞ്ഞു അവിടെ ഇരുന്നു..
“പീറ്റർ …സോറി…ഇത് നിന്നോട് എനിക്ക് പറയണം എന്ന് കുറെ ആയിട്ട് ഉണ്ടായിരുന്നു..പറ്റിപോയെടാ..ക്ഷമിക്… പ്ലീസ്..”
അവൻ ഒന്നും മിണ്ടിയില്ല..എന്നാൽ അവൻ അവന്റെ വലതുകൈ അവളുടെ കയ്യിൽ കോർത്തു..അവളുടെ കണ്ണിൽ അവന്റെ കണ്ണുകൾ കോർത്തു..
അവൾ അവനെ നിറകണ്ണുകളോടെ നോക്കി..
“എഡോ..ഞാൻ കഴിഞ്ഞ രണ്ടു വർഷം ആയിട്ട് ആകെ ….ഇപ്പൊ ഞാൻ തിരിച്ചു വന്നു..യാഥാർഥ്യത്തിലേക്ക്…ഞാൻ തിരിച്ചു പോയി ആൻ…എനിക്ക് ഇനി ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്..അത് വരെ…”
“പീറ്റർ പ്ലീസ്..പ്രിയ ചേച്ചിക്ക് പറ്റിയത് എനിക്കറിയാം..പക്ഷെ നീ ആ വഴിക്ക് പോകരുത്… പ്ലീസ്..”
“പിന്നെ ഞാൻ എന്ത് ചെയ്യണം ആൻ.. പറ.. എന്റെ ചേച്ചിയെ.. ഒരു മനുഷ്യൻ എന്ന പരിഗണന ആ നായ്ക്കൾ കൊടുത്തോ..”
“അറിയാം പീറ്റർ.. പക്ഷെ പ്രിയ ചേച്ചി ഒന്നു നോർമൽ ആകുന്നതുവരെ..ചേച്ചിക്ക് നിന്റെ സപ്പോർട്ട് വേണം…അതുകൊണ്ടു ചേച്ചി ഒന്നു റിക്കവർ ആകുന്നതുവരെ…”
“ഒക്കെ.. ചേച്ചി റിക്കവർ ആകുന്നതുവരെ ഞാൻ ഇവിടെ ഉണ്ടാകും..പക്ഷെ അത് കഴിഞ്ഞാൽ..”