വലിയ പ്രശ്നം ആയി മാറിക്കൊണ്ടിരുന്ന സമയത്താണ് പീറ്റർ അവിടേക്ക് കയറിച്ചെന്നത്…അവൻ തോമസിനെ പിടിച്ചു പുറത്തേക്ക് എത്തിച്ചു..ശേഷം അകത്തു കയറി വാതിൽ അടച്ചു..ഇപ്പോൾ അവനും ആ ഓഫീസറും മാത്രം ആയിരുന്നു മുറിയിൽ..
“താങ്ക്സ്.. എനിക്ക് വിലങ്ങു തടി ആയി നിന്നത് ആ കേസ് ആയിരുന്നു..ആര് പറഞ്ഞിട്ടായാലും ശരി…നന്ദി ഉണ്ട്..”
അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി..മെഡിക്കൽ ഓഫീസർ ആകെ തരിച്ചു പോയിരുന്നു..
ഇതേ സമയം ശർമിളയും വിൽഫ്രടും പുറത്തു ഇരിക്കുകയായിരുന്നു…
“അച്ഛാ..ഈ ആൻ ആയിട്ട് പീറ്ററിനു എന്താണ് ബന്ധം..”
അത് കേട്ട വിൽഫ്രഡ് ചിരിച്ചു..
“പ്രിയയുടെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..അഞ്ജലി..അവളുടെ അനുജത്തി ആണ് ആൻ.. ഈ അഞ്ജലിയുടെ അച്ഛനും അമ്മയും ഒക്കെ പണ്ട് മരിച്ചു പോയതാ..അവർ രണ്ടുപേരും പിന്നീട് വളർന്നത് ഒക്കെ നമ്മുടെ കൂടെയാണ്..
“അഞ്ജലി എവിടെ കണ്ടില്ലലോ..”
അത് കേട്ടപ്പോൾ വിൽഫ്രഡ് അവളെ നോക്കി..
“അവൾ ഇന്ന് ജീവനോടെ ഇല്ല..അതായിരുന്നു നമ്മുടെ കുടുംബം മുഴുവൻ തകർത്തത്..”
“എന്താ അച്ഛൻ പറയുന്നത്..”
“നമ്മുക്ക് കുറച്ചു മാറി നിൽക്കാം..”
അതും പറഞ്ഞു അയാൾ ശര്മിളയെയും കൊണ്ടു പുറത്തു വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി…
“പീറ്റർ എന്ജിനീറിങ് കഴിഞ്ഞപ്പോൾ ഒരു ചെറിയ ആവശ്യത്തിനു മുംബൈയിൽ പോയതാണ്…പിന്നീട് കുറെ കാലം വന്നില്ല..പിന്നീട് വന്നു..അവനു അവിടെ ഒരു ജോലി കിട്ടി എന്നാണ് എല്ലാരോടും പറഞ്ഞത്..എന്നാൽ എന്നോട് അവൻ സത്യം പറഞ്ഞിരുന്നു..”
“എന്ത് സത്യം…”
“അവൻ ഒരു അസ്സസിൻ ആയിരുന്നു..ഒരു വേട്ടക്കാരൻ..ആർക്കു വേണ്ടിയാണ് അവൻ ഇത് ചെയ്യുന്നത് എന്ന കാര്യം അവനും പറഞ്ഞിട്ടില്ല.. പക്ഷെ മരിച്ചവർ ആരും ജീവിക്കാൻ അർഹത ഉണ്ടായിരുന്നവർ അല്ല..
എന്നാൽ ഒരു തവണ അത് തെറ്റി..പീറ്ററിന്റെ ഐഡന്റിറ്റി അവൻ കൊന്നു തള്ളിയ ആളുടെ ആൾകാർ അറിഞ്ഞു…അവനെതിരെ പ്രതികാരം ആയി അവർ ചെയ്തത് മുംബൈയിൽ ഒരു ടെക്നോ കമ്പനിയിൽ ജോലി ചെയ്തിരുന്ന അഞ്ജലിയെ അവർ..”
അത് അറിഞ്ഞ പീറ്റർ അവർ എല്ലാവരെയും കൊന്നു തള്ളി..ക്രൂരമായി..ചിത്രവധം ചെയ്തു…പക്ഷെ നഷ്ടപ്പെട്ടത് തിരിച്ചുവരില്ലലോ..അഞ്ജലി മരിച്ചതിന് കാരണം അവൻ ആണെന്ന് ആൻ വിശ്വാസിച്ചു..അത് അവരെ അകറ്റി..അതോടെ അവൻ പൂർണമായും തകർന്നു..