പിന്നെ നിന്നെ നോക്കുക കൂടി ചെയ്യാത്ത ആൾ അല്ലെ ഇന്ന് രാവിലെ മിണ്ടാതെ ഇരുന്നത്.. ഡോക്ടർ പറഞ്ഞത് മാറ്റം ഇനിയും വരും എന്നണ്..
അവൻ അതിനു ഒരു ചിരി പാസാക്കി..
അവൻ ബാഗുകൾ എല്ലാം എടുത്തു വച്ചു..
അങ്ങനെ അത്താഴത്തിനുള്ള സമയം ആയി…പീറ്റർ വരുമ്പോൾ പ്രിയ അടക്കം എല്ലാവരും അവിടെ മേശയിൽ ഉണ്ടായിരുന്നു..അവൻ പ്രിയക്ക് നേരെ എതിരായി ഇരുന്നു…
കുറെ വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് പീറ്റർ എല്ലാവരുടെയും കൂടെ ഇരിക്കുന്നത്..അത് അവനു നൽകിയ സന്തോഷം ചെറുതായിരുന്നില്ല…പ്രിയ മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു..എന്നാൽ അവനു നോക്കാൻ ചെറിയ മടി പോലെ തോന്നി..
ഹോസ്പിറ്റലിൽ ഉണ്ടായിരുന്നപ്പോൾ അവനെ അവൾ പൂർണമായും അകറ്റി നിർത്തിയതുകൊണ്ടുതന്നെ അവനു അവളെ നോക്കാൻ ഒരു മടി ഉണ്ടായിരുന്നു..അവൾക്കും അത് മനസ്സിലായി..
എല്ലാവരും അന്ന് നല്ല സന്തോഷത്തിൽ ആയിരുന്നു..രണ്ടുപേരൊഴികെ…പ്രിയ ഭക്ഷണം കഴിക്കുന്നതിൽ പൂർണ ശ്രദ്ധ കൊടുത്തിരുന്നില്ല…അതുകൊണ്ടു തന്നെ അവൾ നന്നായി കഴിക്കുന്നുണ്ടായിരുന്നില്ല…പീറ്റർ ആകട്ടെ പൂർണമായും ഭക്ഷണം കഴിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ…
“എടാ എന്തൊരു തീറ്റി ആഹ്‌ടാ..കുറച്ചു മെല്ലെ കഴിക്ക്..പിന്നെ നമ്മൾ ഇവിടെ ഉണ്ടെന്ന കാര്യം കൂടി ഒന്നു ഓർക്..”
തോമസ് പറഞ്ഞതും പ്രിയ ഒഴികെ എല്ലാരും ചിരിച്ചു..പീറ്റർ അവരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച ശേഷം ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കൊടുത്തു..
ശേഷം ആരോടും ഒന്നും മിണ്ടാതെ അവൻ മുകളിലെ അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു…അവൻ ഫോൺ എടുത്തു ആനിനെ വിളിച്ചു…
ഇതേ സമയം അവൾ ഡ്രൈവ് ചെയ്യുകയായിരുന്നു..
“ആഹ് പീറ്റർ..എന്താടാ..”
“നീ പറഞ്ഞ വാക് ഞാൻ പാലിച്ചു..”
“എന്ത്..”
“ചേച്ചി ഇപ്പോൾ ഓകെ ആണ്…ചേച്ചിക്ക് കാവൽ ആയി അച്ഛനും ചേട്ടനും ഉണ്ട്..ഇനി ഞാൻ ഇറങ്ങാൻ പോകുകയാണ്..എന്റെ വേട്ടയ്ക്ക്..”
അവൾ ഒന്നും പറഞ്ഞില്ല.. അവൾക്ക് അറിയാമായിരുന്നു പീറ്ററിനെ പിടിച്ചു വയ്ക്കാൻ കഴിയില്ല എന്ന്…
“നീ ഇറങ്ങു..സൂക്ഷിക്കണം..ഞാൻ ഉണ്ട് കൂടെ..”
“ലൗ യൂ ഡിയർ..”