വീട്ടിൽ എത്തി, ഷാനിയെയും മാഡത്തിനെയും ആലോചിച്ചു ചെക്കനെ ഉറക്കി . രാവിലെ ഉമ്മച്ചിയുടെ വിളി കേട്ടാണ് ചാടി എണീറ്റത്, എന്താ ഉമ്മച്ചി. എടാ…വലിയുമ്മ കാൽ വഴുതി ബാത്‌റൂമിൽ വീണു . ഹോസ്പിറ്റലിൽ ആണ്, നമുക്കിപ്പോൾ പോകണം . എണീക്കു …… ഞാൻ എണീറ്റ് കുളിച്ചു, അപ്പോഴേക്കും സജിനയും ഇക്കയും എണീറ്റ് താഴേക്ക് വന്നിരുന്നു. അവരെ വീട്ടിൽ ആക്കി, ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇറങ്ങി .
എടപ്പാൾ ഹോസ്പിറ്റലിൽ ആണ്, ഞാൻ ഫോൺ എടുത്തു പാത്തുവിനെ വിളിച്ചു, ഫോൺ ബിസി ആണ്. ഞാൻ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു, അവസാനം ലൈൻ കിട്ടി. പാത്തു ആകെ സങ്കടത്തിൽ ആണെന്ന് എനിക്ക് മനസിലായി. നീ പേടിക്കണ്ട, ഒരു ഇരുപതു മിനിറ്റു കൊണ്ട് ഞാനും ഉമ്മയും അവിടെ എത്തും. ഞാൻ ഗ്ലാസ്സ് കയറ്റി എ കൂടി ഇട്ടതോടെ സ്പീഡ് ഉമ്മച്ചിക്കു അറിയാൻ കഴിയാതായി .
പതിനഞ്ചു മിനിട്ടു കൊണ്ട് ഹോസ്പിറ്റലിൽ എത്തി . നേരെ ഓപ്പറേഷൻ തീയേറ്ററിന് മുന്നിലേക്ക്, ഉമ്മചിയെ കണ്ടതും അവൾ ഏങ്ങലടിച്ചു കൊണ്ട് ആ നെഞ്ചിലേക്ക് വീണു. ഉമ്മച്ചി എന്നോട് കാര്യങ്ങൾ തിരക്കാനും, ബില്ല് അടക്കാൻ ആയെങ്കിൽ അതിനും വേണ്ടി ബാഗ് എന്നെ ഏൽപ്പിച്ചു . ഞാൻ അവിടെ ഉണ്ടായിരുന്ന നേഴ്‌സ്മാരുടെ റൂമിലേക്ക് ചെന്ന് ചോദിച്ചു, അവർ എന്നോട് കാലിൽ പൊട്ടൽ ഉണ്ടെന്നു പറഞ്ഞു, എക്സ് -റേ എടുത്തു കാണിച്ചു. കമ്പി ഇടേണ്ടി വരുമെന്ന് പറഞ്ഞു, പേടിക്കാൻ ഒന്നും ഇല്ല.
കുറച്ചു കഴിയുമ്പോൾ റൂമിലേക്ക് മാറ്റാം. റൂം അതിനു തൊട്ടു മുകളിലെ ഫ്ലോറിൽ ആണെന്നും റൂം കീ കൂടെ തന്നു . ഞാൻ ഉമ്മച്ചിയോടു പാത്തുവിനോടും മുറിയിലേക്ക് പോകാൻ പറഞ്ഞു . പക്ഷേ രണ്ടാളും പോയില്ല, ഞാൻ പാത്തുവിന്റെ കൂടെ ഇരുന്നു. അവളുടെ കൈകൾ ചെറുതായി വിറക്കുന്നു ഉണ്ടെന്നു എനിക്ക് മനസ്സിലായി . എന്താടി പേടിച്ചു പോയോ നീ ………. ഉം ….അവൾ പതുക്കെ മൂളി . അപ്പോഴേക്കും അവളുടെ വീട്ടുകാരും അങ്ങോട്ട് വന്നു .