പാത്തു എന്റെ കൈയിൽ നിന്നും അവളുടെ കൈ എടുത്തു മാറ്റി, അപ്പോഴേക്കും ഡോക്ടർ പുറത്തേക്കു വന്നു. വലിയമ്മയുടെ കാലിൽ ചെറിയ ഒരു സർജറി കമ്പി ഇട്ടിട്ടുണ്ട്. അനസ്‌തേഷ്യ കൊടുത്ത് കൊണ്ട് കുറച്ചു സമയമെടുക്കും ബോധം വരാൻ എന്നിട്ടു റൂമിലേക്ക് മാറ്റാമെന്നും പറഞ്ഞു ഡോക്ടർ പോയി. ഉമ്മച്ചിയേയും പാത്തുവിനെയും അവളുടെ വീട്ടുകാരെയും റൂമിലേക്ക് കൊണ്ട് ചെന്നാക്കി ഞാനും അവളുടെ ഉപ്പയും തിരിച്ചു വന്നു ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ നിന്നു. ഞങ്ങൾ അവിടെ നിൽക്കുന്നത് കണ്ടിട്ടാകണം നേഴ്സ് വന്നു റൂമിൽ പോയി ഇരുന്നോള്ളൂ, റൂമിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ ഫോണിൽ വിളിച്ചോള്ളാം എന്ന് പറഞ്ഞതും ഞാനും പാത്തുവിന്റെ ഉപ്പയും റൂമിലേക്ക് നടന്നു. ആബിയോട് അവളുടെ ഉമ്മ കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു.
രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് എന്റെ വയറു കരിഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങൾ റൂമിലെത്തിയതും ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞു പുറത്തു പോയി. ഞങ്ങൾ ഭക്ഷണം അവിടെ നിന്ന് കഴിച്ചു, റൂമിൽ ഉള്ളവർക്ക് പാഴ്‌സൽ വാങ്ങി തിരിച്ചെത്തി. എല്ലാവരും ഭക്ഷണ ഒക്കെ കഴിച്ചപ്പോൾ നേഴ്സ് വന്നു വലിയുമ്മക്കു റൂമിലേക്ക് മാറ്റുമ്പോൾ മാറാൻ ഡ്രസ്സ് വേണം എന്ന് പറഞ്ഞു. പാത്തുവും ഉപ്പയും പോയി ഡ്രസ്സ് എടുക്കാമെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ തീരുമാനം മാറ്റി, ഉമ്മയും ഞാനും പോയി എടുക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് പാത്തു പോകാമെന്നു പറഞ്ഞത്.
അങ്ങിനെ ഞാനും പാത്തുവും അവളുടെ ഉപ്പയും കൂടെ താഴേക്ക് പോയി. എന്നോട് അവളുടെ ഉപ്പ വന്നു സ്വകാര്യം പോലെ പറഞ്ഞു, നിങ്ങൾ പോയിട്ടു വാ….ഞാൻ കുറച്ചു പൈസ പറഞ്ഞിട്ടുണ്ട്, ഹോസ്പിറ്റലിൽ ആവശ്യങ്ങൾ വരുമല്ലോ ?? അത് സത്യമാണ് , മോളുടെ ഭർത്താവിന്റെ ഉമ്മാക്ക് ഒരു ആവശ്യം വന്നാൽ അവർ തന്നെ സഹായിക്കണം , അതാണല്ലോ മാന്യത. പക്ഷേ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു, പൈസ എന്റെയും ഉമ്മച്ചിയുടെയും കയ്യിൽ ഉണ്ട്. അങ്ങിനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി, പുള്ളിയെ ഞാൻ കൊണ്ട് പോയി ബസ് സ്റ്റാൻഡിൽ വിട്ടു.
പാത്തു പിന് സീറ്റിൽ കിടന്നു, അബു എനിക്ക് വല്ലാതെ തല വേദനിക്കുന്നു. ഞാൻ ഇവിടെ കിടക്കുകയാണ് . വീട്ടിൽ എത്തിയിട്ട് വിളിച്ചാൽ മതി . അതും പറഞ്ഞു അവൾ സീറ്റിൽ ചെരിഞ്ഞു കിടന്നു, അവൾക്കു പ്രഷർ കുറഞ്ഞതാണോ ? അതോ കൂടിയതാണോ ? എന്നൊരു സംശയം മാത്രം എനിക്ക് ….. ഞാൻ പോകുന്ന വഴിയിൽ വണ്ടി നിർത്തി അവൾക്കു തണുത്ത വെള്ളം വാങ്ങിച്ചു കൊടുത്തു, മുഖം കഴുകി കൊടുത്തു. വീട്ടിൽ എത്തിയതും വീടിന്റെ കീ വാങ്ങി, ഗേറ്റ്,വാതിൽ തുറന്നു.