പിന്നെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു റിസോർറ്റിലൂടെ ഇടവഴികളിൽ കൂടെ നടന്നു. ഇതാണ് ഇവളെ കുറച്ചു അറിയാൻ പറ്റിയ സമയം എന്ന് വെച്ച് ഞാൻ ചോദിച്ചു.
“നീ എന്തിനാ ഡാ ആത്മഹത്യാ ചെയ്യാൻ പോയത്? ”
അത് കേട്ടതും അവൾ ഒന്ന് തല താഴ്ത്തി. അത്രയും നേരം ചിരിച്ചു സന്തോഷത്തോടെ നിന്നവൾ ഒറ്റ അടിക് മാവുനമ്മ് ആയത് ഞാൻ പേടിച്ചു പോയി.
“ആയോ അപ്പോഴേക്കും പിണഗിയൊ. വേണ്ടടാ നീ പറയണ്ട. നിനക്ക് വിഷമം ആയാലും ”
പക്ഷേ അവൾ ആകെ മൂഡ് പോയപോലെ ആയി.
പിന്നെ ഞാൻ അതിനെ കുറച്ചു ഒന്നും പറഞ്ഞില്ല. ഞങ്ങൾ ചുറ്റി കറങ്ങി ചായ കുടി കഴിഞ്ഞു ഞാൻ ഇറങ്ങാൻ നേരം അവളുടെ മുഖം ആ വാടിയ പോലെ തന്നെ ആയിരുന്നു. എന്തൊ എനിക്ക് വിഷമം ആയി ബൈക്കിൽ കയറി ഇരുന്നു ഓൺ ചെയ്തപ്പോൾ അടുത്ത് വന്നു നിന്നിട്ട് സൂക്ഷിച്ചു പോകണം വീട്ടിൽ ചെന്നിട്ടു വിളിക്കണം എന്ന് പറഞ്ഞു. ഞാൻ വണ്ടി എടുത്തു കൊണ്ട് പോന്നു. അവൾ ഞാൻ പോകുന്നതും നോക്കി അവിടെ നിന്നും.
രാത്രി ആയപോഴേക്കും ഞാൻ വീട്ടിൽ എത്തി.അവളെ വിളിച്ചു പറഞ്ഞു. പക്ഷേ അവൾക് തല വേദന ആണെന്ന് പറഞ്ഞു ഫോൺ വേഗം വെച്ച്. ഇത്രയും വേഗന്ന് ഫോൺ വെക്കുന്ന ആൾ അല്ലായിരുന്നു ല്ലോ പിന്നെ എന്തുകൊണ്ട് നിർത്തി എന്നുള്ള ചിന്തയും ആയി. ഞാൻ ചോദിച്ചത് അവൾക് ഇഷ്ടം ആയിക്കാനില്ല ആയിരിക്കും. ശെരി ആക്കാം നാളെ വിളിക്കും. ഇല്ലേ അവിടെ വീണ്ടും പോകേണ്ടി വരും. എന്തൊ അവളെ വിട്ടുകളയില്ല എന്ന് ഉറച്ചു തന്നെ നിന്നു.
യാത്ര പോയതിന്റെ ക്ഷീണം കാരണം ഉറങ്ങി.
രാവിലെ അമ്മയുടെ വിളി കേട്ട് ആണ് ഞാൻ എഴുന്നേക്കുന്നെ.
“എടാ അച്ഛന് സുഖം ഇല്ലാ ഹോസ്പിറ്റലിൽ പോകണം വേഗം എഴുന്നേക് ”
ഞാൻ എഴുന്നേറ്റു ഇത് എന്ത് പറ്റി ഇന്നലെ ഒന്നും ഒരു കുഴപ്പം ഇല്ലായിരുന്നല്ലോ എന്ന് ഓർത്ത് ഞാൻ ബൈക്ക് എടുത്തു കൊണ്ട് ആന്റിയുടെ വീട്ടിലേക് വിട്ട്. അവിടെ ചെന്ന് കാർ എടുത്തു. ചാച്ചനെയും കൊണ്ട് പോകോ എന്ന് ആന്റി പറഞ്ഞു ചാച്ചനും വണ്ടിയിൽ കയറി പിന്നെ വീട്ടിൽ വന്നു അച്ഛനെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിൽ പോയിപക്ഷേ വേറെ വലിയ ഹോസ്പിറ്റലിൽ പൊക്കോളാൻ പറഞ്ഞു . അസ്മാ ആയിരിക്കും എന്ന് കരുതി ആണ് ഞാൻ ഇരുന്നേ. പിന്നെ ഇൻജെക്ഷൻ ഒക്കെ എടുത്തു അഡ്മിറ്റ് ചെയ്തു കുറച്ച് സ്കാനിംഗ് ഒക്കെ ചെയണം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൂടി ഓടിപ്പിച്ചു. പിന്നെ ഡോക്ടർ എന്നെ വിളിച്ചു കാര്യം പറഞ്ഞു. അറ്റാക്കിന്റെ ലക്ഷണം എന്തൊ ആയിരുന്നു എന്ന് പറഞ്ഞു. അപ്പൊ തന്നെ ഞാൻ ചോദിച്ചു അപ്പൊ ഈ അസ്മാ പോലെ വലിച്ചതോ. പുളിക് പുകവലി ഉണ്ടായിരുന്നു കാണും എന്ന് പറഞ്ഞു.