എനിക്കായി കരുതിവച്ചതു 2
Enikkayi Karuthi Vachathu Part 2 | Author : Akhil
[ Previous Part ]
നമസ്കാരം
പാർട്ട് 1 വയച്ചിട്ടു മാത്രം വായിക്കുക 😊
പിറ്റേദിവസം 11 മണി ആയി ഞൻ എഴുന്നേറ്റപ്പോൾ. അവൾ എന്റെ നെഞ്ചിനോട് ചേർന്ന് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു
ഞൻ എഴുന്നേറ്റു ട്രാക്ക് സുറ്റ് എടുത്തിട്ട് കിച്ചണിലേക്ക് പോയി ബ്രേക്ക് ഫാസ്റ്റ് റെഡി ആകാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
12 മണി ആയപ്പോൾ ആണ് ആൾ കിച്ച്നിലേക്ക് വന്നത്. കുളിച് ഡ്രസ്സ് ഒക്കെ മാറി ആണ് വന്നത്.
ഞാൻ : ആഹ്ഹ് എഴുന്നേറ്റോ
മ്മ്
എന്തോ എന്റെ മുഖത്ത് മാത്രം നോക്കുന്നില്ല. തല കുനിച്ചു നടന്ന് എന്റെ അടുത്ത് വന്നു എന്റെ തോളിലേക് തലയും ചാരി. കയ്യിലും പിടിച്ചു നിന്ന്
സത്യം പറഞ്ഞാൽ എനിയ്ക്കും അവളെ ഫേസ് ചെയ്യാൻ മടി ആയിരുന്നു. അവൾ അടുത്ത് നിന്നതും ക്യൂട്ടീ സോപ്പ് ന്റ മണം . ഞൻ ക്യൂട്ടീ സോപ്പ് ആണ് ഉപയോഗിക്കുന്നത് പ്രൊമോഷൻ ഒന്നും അല്ലാട്ടോ. 😊
ഞൻ : എന്തു പറ്റി
ഒന്നുല്ല
അവളുടെ മുടിയിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് ഞൻചോദിച്ചു
എന്തെങ്കിലു ബുദ്ധിമുട്ട് തോന്നുണ്ടോ
ഇല്ല
എന്തെകിലും ഉണ്ടെങ്കിൽ പറയണം മടിച്ചിരിക്കരുത്
മ്മ്
എന്ത് പറഞ്ഞാലും ഒരു മ്മ് വാ തുറന്നു വല്ലതും പറ പെണ്ണെ
ആഹ്ഹ് അതൊക്കെ പോട്ടെ നീ എന്തിനാ തല നനച്ചത് പനി മാറീട്ടില്ലല്ലോ
കുളിക്കാൻ തോന്നിയ കൊണ്ട് കുളിച്ചതാ
ഒന്ന് പറഞ്ഞായിരുന്നേ ചൂട് വെള്ളം തരായിരുന്നല്ലോ
കുഴപ്പമില്ല എന്തായാലും കുളിച്ചില്ലേ
ഇപ്പോഴും എന്റെ കയ്യിൽ നിന്നും പിടിവിറ്റില്ല. അടുപ്പിൽ ഇരിക്കുന്ന പയർ കറി കുളമാകുന്ന ലക്ഷണം ഉണ്ട്.
ഞൻ : നീ ചെല്ല് അവിടെ പോയ് ഇരുന്നോ ഞൻ പണി കഴിഞ്ഞിട്ട് വരാം.
മാര് ഞൻ ചെയ്യാം
വേണ്ട വേണ്ട നിന്റ പനി മാറട്ടെ എന്നിട്ട് ചെയ്യാം ഇതും പറഞ്ഞു തള്ളി കൊണ്ടേ സോഫയിൽ ഇരുത്തി