സോഫയിൽ ഇരുന്നു പിന്നേം മയങ്ങി പോയി
കാളിങ് ബെൽ അടിക്കുന്ന കേട്ട് ആണ് എഴുന്നേറ്റത്
ഒരു കണക്കിന് എത്തി വലിഞ്ഞു വാതിൽ തുറന്നു
പാറു ആയിരുന്നു അത്
എന്നേ കണ്ടതും അവൾ ഞെട്ടി കണ്ണുകൾ നിറഞ്ഞൊഴുകി.
പാറു : ഇത് എന്തു പറ്റി
ഞാൻ : അത് എന്തിനാ നീ അറിയണേ
ഞൻ പയ്യെ ഉള്ളിലേക്ക് നടന്നു. അവൾ വന്നു എന്നേ താങ്ങി പിടിച്ചു . ഞൻ സോഫയിൽ ഇരുന്നതും. അവൾ നിലത്തിരുന്ന് എന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി… ഞൻ ഒന്നും മിണ്ടിയില്ല അത് കണ്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
ഞാൻ : മതി കരച്ചിൽ നിർത്. എന്താ വന്നത് ഇപ്പൊ
പാറു : ഞാൻ.. ഞാൻ.. അന്ന് മനപ്പൂർവം പറഞ്ഞതല്ല. വീട്ടിൽ വെച്ച് കല്യാണ കാര്യം പറഞ്ഞപ്പോൾ. ഞൻ സമ്മതിച്ചില്ല. അപ്പോളാണ് അച്ഛൻ ചോദിച്ചത
: എന്തടി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ
ഞൻ ഒന്നും മിണ്ടിയില്ല
അച്ഛൻ : അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് മറന്നേക്ക് ഇല്ലേ അവൻ ജീവനോടെ കാണൂല്ല എന്ന് പറഞ്ഞു
ഞാൻ ആകെ പേടിച്ചു പോയി ആളെ പറയാതെ ഇങ്ങനെ പറഞ്ഞെങ്കിൽ നിയാണെന്നെങ്ങാനും അറിഞ്ഞ പിന്നെ എനിക്ക് ഓർക്കാൻ കൂടി പറ്റില്ല.
അത് ഓർത്ത ഞൻ അങ്ങനെ പറഞ്ഞതും മറക്കാൻ ശ്രെമിച്ചതും പക്ഷെ എന്നേ കൊണ്ട് അതിന് പറ്റൂല്ല എന്ന് പറഞ്ഞു അവൾ പിന്നേം കരയാൻ തുടങ്ങി
എന്റെ ഹൃദയമിടുപ്പ് കൂടി. എന്തോ പോയതെല്ലാം തിരിച്ചു കിട്ടിയ പോലെ.ഞാൻ അവളെ എഴുന്നേൽപ്പിച്ചു എന്റെ വലത് വശത്തിരുത്തി നെഞ്ചിലേക്ക് കിടത്തി കുറെ നേരം അവളുടെ നെറ്റിയിൽ ചുംബിച്ചു
പാറു : ഇത് എന്ത് പറ്റിയതാ പറ
ഞാൻ : അത് ഒന്ന് വണ്ടിന്ന് വീണതാ
എപ്പോ
4 ദിവസം ആയി
പാറു : ഞൻ ഹോസ്റ്റലിൽ പോയിട്ട് ബാഗ് ഒക്കെ എടുത്തിട്ട് വരാം ഞൻ ഇനി എങ്ങോട്ടും പോകില്ല.
ഞാൻ : ഹോസ്റ്റലിൽ ഉള്ളവരോട് എന്ത് പറയും
പാറു : അറിയില്ല ചെന്ന് നോക്കട്ടെ