മൊഞ്ചത്തി മുഹ്സി [MUHSINA]

Posted by

ഉമ്മിയെയും വാപ്പിയെയും പിരിഞ്ഞതിലുള്ള എന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫൈസലിക്കാക്കും അത് നന്നായിട്ട് മനസ്സിലായതിനാൽ ആദ്യത്തെ രണ്ട് ദിവസം മറ്റ് കാര്യങ്ങുളൊന്നും ചെയ്യാതെ കടന്നു പോയി. എന്റെ മനസ്സ് മനസ്സിലാക്കി ഒന്നിനും നിർബന്ധിക്കാതെ മാറോട് ചേർത്ത് എന്നെ ആശ്വസിപ്പിച്ച ഇക്കായോട് എനിക്ക് വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി.

മനസ്സ് കൊണ്ട് ഞാൻ തീരെ തയ്യാറാകത്തതിനാൽ ഒരാഴ്ചയോളം അതുപോലെ കടന്ന് പോയി. വിരുന്നുകളുടെ ഉത്സവമായിരുന്നു. ഫുഡ് കഴിച്ച് ഞാൻ ഒരു വഴിക്കായി. ഇതിനിടയിൽ ഞങ്ങൾക്ക് പരസ്പരം ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. സമയം കിട്ടുമ്പോഴൊക്കെ ഉമ്മിയെയും വാപ്പിയെയും വീഡിയോ കോൾ ചെയ്ത് സംസാരിച്ച് കൊണ്ടിരുന്നു…

അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ പതിവ് പോലെ ഉറക്കം എഴുന്നേറ്റ് കുളിച്ച് ഫ്രഷായി അടുക്കളയിലെത്തി ജോലിയൊക്കെ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഇക്കാടെ ഉമ്മ കൂടി എത്തിയപ്പോൾ ഞാൻ ഇക്കാക്കുള്ള ചായയും എടുത്ത് കൊണ്ട് മുകളിലേക്ക് പോയി. റൂമിനടുത്ത് എത്തിയപ്പോൾ പെട്ടെന്ന് വല്ലാത്തൊരു ശബ്ദം കേട്ടു. കതക് പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതാക്കി…

തുടരും…………………………………………..

NB:- പ്രിയപ്പെട്ട സുഹൃത്തുക്കളേ പേരിന് പോലും മുൻപ് ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല. ജീവിതത്തിലെ യഥാർത്ഥ ചില അനുഭവങ്ങളും അതിന്റെ കൂടെ കുറച്ച് സങ്കൽപ്പങ്ങളും കൂടി ചേർന്ന് ഒരുപാട് നാളായി മനസ്സിൽ കിടന്ന കാര്യങ്ങൾ ആദ്യമായൊന്ന് കുറിച്ചതാണ്. തെറ്റ് കുറ്റങ്ങൾ ദയവായി ക്ഷമിക്കുക. നിങ്ങളുടെ ഏറ്റവും വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക. ഈ കഥ നിങ്ങൾക്ക് കൂടി ഇഷ്ടമുള്ള ഏതെങ്കിലും തരത്തിൽ മുന്നോട്ട് കൊണ്ട് പോകണോയെന്നും തുടർന്ന് എഴുതണമോയെന്നും നിങ്ങൾ തന്നെ പറയുക. കമന്റായും അല്ലാതെ മെയിൽ വഴിയോ മറ്റോ നിങ്ങളുടെ അഭിപ്രായങ്ങളും സങ്കൽപ്പങ്ങളും പറയാൻ താൽപര്യമുള്ളവർ ഉണ്ടേൽ അറിയിക്കുക….

-“സ്നേഹപൂർവ്വം മുഹ്സിന”

Leave a Reply

Your email address will not be published. Required fields are marked *