ഒരു നിമിഷം അവളുടെ എഴുത്തു മനസ്സിൽ.. അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു
അയാൾ പോക്കറ്റിൽ നിന്നും അവളുടെ മാലകൾ എടുത്തു
ഇന്നാ അമ്മേ.. അവള് കാമുകന് കൊടുത്തതിന്റെ ബാക്കി.. ഇത് എന്റെ വീട്ടിൽ ആവശ്യമില്ല…
അയാൾ അമ്മയുടെ നേരെ മാല നീട്ടി..ഗിരിജ കരഞ്ഞുകൊണ്ട് അകത്തേക്കൊടി
മോനെ അവൾക്കു ഒരു തെറ്റ് പറ്റി.. അതിനുള്ള ശിക്ഷ അവൾ നെഞ്ച് പൊട്ടി അനുഭവിക്കുവാ.. ഒരു പ്രാവശ്യം അവളോട് ക്ഷമിച്ചൂടെ മോനെ..
ക്ഷമിക്കാമായിരുന്നു അമ്മേ..അവളുടെ പ്രായം കൊണ്ടു സംഭവിച്ച ഒരു തെറ്റ്.. പക്ഷെ ഇത് വഞ്ചന ആണമ്മേ.. അമ്മ നോക്ക്
അയാൾ എഴുത് അമ്മയുടെ കൈയിൽ കൊടുത്തു
അവളെ അങ്ങിനെ ആക്കിയതാണ് മോനെ
ആര്?
അത്
അമ്മ ഇത് വായിച്ചിട്ടു പറ ഞാൻ അവളോട് ക്ഷമിക്കണോ
അവന്റെ മുന്നിൽ അമ്മ എഴുത്തു വായിക്കാൻ തുടങ്ങി.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി
ഇനി പറ
ഞാൻ ഒന്നും പറയുന്നില്ല.. മോന്റെ ഇഷ്ടം
അമ്മ സ്വാര്ണം വാങ്ങിച്ചില്ല
മോൻ കൊടുത്തേക്കു അവളുടെ കൈയിൽ..
ശേഖർ അകത്തേക്ക് കയറി
മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഗിരിജ..
തുടരും