ഒരു തേപ്പ് കഥ
Oru Theppu Kadha | Author : Chullan Chekkan
ഞാൻ ചുള്ളൻ ചെക്കൻ,
ഇത് എന്റെ ആദ്യ കഥയാണ്… നിങ്ങളുടെ സ്നേഹം ഞാൻ പ്രേധിക്ഷിക്കുന്നു…
“ടാ എഴുനേക്ക് ആ പെണ്ണ് അവിടെ കിടന്ന് കയറു പൊട്ടിക്കുന്നു ” ഉമ്മ എന്നെ കുലിക്കി വിളിച്ചുകൊണ്ടു പറഞ്ഞു..
“ആഹ് ഉമ്മ ഒരു 5 മിനിറ്റ് ” ഞാൻ ഒന്ന് കൂടെ ചരിഞ്ഞു കിടന്നു പറഞ്ഞു…
“ആഹ് നീ എന്താന്ന് വെച്ചാ കാണിക്ക്… അവൾ ഇങ്ങോട്ട് കയറി വന്നാൽ അറിയാമല്ലോ ” ഉമ്മ എന്നെ നോക്കി പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി പോയി…
എന്നെ കുറിച്ചു പറഞ്ഞില്ലല്ലോ… ഞാൻ അജാസ് (26 വയസ്) ബിസ്സിനെസ്സ് മാൻ ആണ്. ബാംഗ്ലൂർ ഉള്ള ഞങ്ങളുടെ ബിസ്സിനെസ്സ് ഒക്കെ നോക്കുന്നത് ഞാൻ ആണ്. വീട് എറണാകുളം തന്നെ ആണ്.ഉമ്മ അജീന ഹൗസ് വൈഫ് ആണ് . ഉപ്പ ജാഫർ ബിസിനസ് ആണ്.ഒരു പെങ്ങൾ ഇണ്ട് ആഫിയ (22 വയസ് )ഡോക്ടർ ആവാൻ പഠിക്കുകയാണ് ഇത് ലാസ്റ്റ് ഇയർ . ഓൾടെ കല്യാണം ആണ് 2 ആഴ്ച കഴിഞ്ഞാൽ. പയ്യൻ ഫൈസൽ(26 എന്റെ അതെ പ്രായം )ഓനും ഡോക്ടർ ആണ് ഓൾ പഠിക്കുന്ന അതെ കോളേജിൽ ആയിരുന്നു പഠിത്തം.. ഓൾ കേറിയപ്പോൾ ഓൻ ഫോർത് ഇയർ.. ആയിരുന്നു പ്രേമം ആയിരുന്നു.. വീട്ടിൽ പറഞ്ഞു സമ്മതിച്ചു. ഓന്റെ ഉമ്മ മരിച്ചു വാപ്പ 2 പെങ്ങമ്മാർ ഒരാൾടെ കല്യാണം കഴിഞ്ഞു ഇനി ഒരാൾ കൂടെ ഉണ്ട് ഓൾക്ക് കൂട്ടുകാരികളെ കല്യാണം ക്ഷേണിക്കാൻ പോണം.. ഞാനും കൂടെ പോകണം.. അതാണ് ഇന്നത്തെ എന്റെ main പരിപാടി…
“ ടാ പട്ടി ഇക്ക.. എണീക്കട ” ഇടത്തോട്ട് ചരിഞ്ഞു കിടന്നാ എന്നെ ബെഡിൽ നിന്ന് ചവിട്ടി താഴെ ഇട്ടുകൊണ്ട് പറഞ്ഞു…
“നിനക്ക് എന്തിന്റെ കുഴപ്പമാ ആഫി..കുറച്ചു നേരം കൂടെ കിടന്നിട്ട് വരാം… ഞാൻ ഇന്നലെ ഇങ് വന്നതല്ലേ ഉള്ളു ”