എനിക്ക് അതൊക്കെ സഹിക്കുന്നതിനും അപ്പുറമായിരുന്നു..ഞാൻ വിവേകിനെ അവിടെ ഇറക്കി എന്നിട്ട് നേരെ വീട്ടിലേക്ക് വിട്ടു.. വീട്ടിൽ ചെന്ന് നേരെ റൂമിലേക്ക് കയറി ഫ്രഷ് ആയി… റൂമിൽ തന്നെ കിടന്നു… ആരോ വന്ന് ഡോർ തുറന്നു ഞാൻ അപ്പോഴേക്കും അവരെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം കണ്ണടച്ചു കിടന്നു… ഉമ്മി ആയിരുന്നു എന്ന് എനിക്ക് എന്റെ തലയിൽ കൈ വെച്ചപ്പോൾ മനസിലായി… അങ്ങനെ കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങി.. ചൂട് അസ്സഹാനിയം ആയപ്പോഴാണ് ഞാൻ ഉണരുന്നത്… ഫോൺ എടുത്ത് നോക്കിയപ്പോൾ വിവേക് 5 പ്രാവശ്യം വിളിച്ചിരിക്കുന്നു… ഞാൻ ആദ്യം fan ഇട്ടിട്ട് അവനെ തിരിച്ചു വിളിച്ചു…. ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്തു…
“ഹലോ.എന്താടാ വിളിച്ചേ .”ഞാൻ ചോദിച്ചു ..
“എടാ ഞാൻ അവളെ പറ്റി കുറെ ഒക്കെ അറിഞ്ഞെടാ ” അവൻ പറഞ്ഞു…..
“ആ പറയടാ ”
“എടാ അവളുടെ വീട് കൊല്ലാതാണ്.. അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട് ”
“എടാ അവൾക്ക് വല്ലതും പ്രേമമോ മറ്റോ ഉണ്ടോ ”ഞാൻ തിരക്കി
“അത് ഞാൻ അന്വേഷിച്ചെടാ.. ഏതോ ഒരുത്തൻ കുറച്ചു മാസങ്ങൾ ആയി അവളുടെ പുറകെ നടപ്പുണ്ട്… റിപ്ലൈ കൊടുത്തിട്ടില്ല എന്നാ അറിഞ്ഞത് ”അവൻ പറഞ്ഞു…
“ആണോ.. ആഹ് ok ടാ ” ഞാൻ പറഞ്ഞിട്ട് ഫോൺ വെച്ചു..
ഞാൻ ബെഡിൽ കിടന്നു… എന്നെ എന്തൊക്കെയോ അലട്ടുന്നുണ്ട്… പക്ഷെ അത് പറയാൻ പറ്റുന്നില്ല…
……..
കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നിട്ട് എഴുനേറ്റ് താഴെ ചെന്നു… അവർ tv കാണുകയായിരുന്നു.. ഞാനും അവരുടെ കൂടെ ഇരുന്നു tv കണ്ടു ‘ geetha govintham’ എന്നാ സിനിമ ആയിരുന്നു.. ഞാൻ അത് കണ്ട് അങ്ങ് ഇരുന്നു അവർ ഫുഡ് ഒക്കെ കഴിക്കാൻ വിളിച്ചെങ്കിലും കഴിക്കാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു എനിക്ക് അവരോട് പോലും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ഞാൻ tv കണ്ട് എഴുന്നേറ്റപ്പോൾ അവർ ഉറക്കം ആയിരുന്നു… ഞാൻ കഴിച്ചിട്ട് റൂമിലേക്ക് പോയി കിടന്നു… എപ്പോഴോ ഉറങ്ങിപ്പോയി..