എൻ്റെ കിളിക്കൂട് 3
Ente Kilikkodu Part 3 | Author : Dasan | Previous Part
വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ എൻറെ മുറിയിൽ കട്ടിലിലാണ് ഞാൻ കിടക്കുന്നത്. അപ്പോൾ ഇന്നലെ രാത്രിയിൽ സംഭവിച്ചതൊക്കെ സ്വപ്നമായിരുന്നൊ? ഞാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കിളി പുറത്തേക്ക് പോകുന്നത് കണ്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു ചാറ്റൽമഴ പോലും പെയ്തിട്ടില്ല. അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ സ്വപ്ന ലോകത്തായിരുന്നു.
ദൈവമേ ഇന്നത്തെ കാര്യവും കട്ടപ്പൊക, എന്തു നല്ല സ്വപ്നമായിരുന്നു. അത് യാഥാർത്ഥ്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി അമ്മുമ്മ ഹോസ്പിറ്റലിൽ നിന്നും ഇതുവരെ എത്തിയിട്ടില്ല സമയം 8.30 ഫ്രഷ് ആകാൻ പോയി. തിരിച്ചുവന്ന് സിറ്റൗട്ടിൽ ഇരിപ്പായി കുറച്ചുനേരം കഴിഞ്ഞപ്പോൾ അകത്തുനിന്ന് ഇതാ ചായ എന്നുള്ള കിളിയുടെ വിളി കേട്ടു അകത്ത് ചെല്ലുമ്പോൾ ടേബിളിൽ എൻറെ ചായയും പലഹാരവും ഇരിപ്പുണ്ട് അവിടെ ആളെ കണ്ടില്ല.
ഇത് കണ്ടപ്പോഴാണ് ഓർക്കുന്നത് എന്തിനാണ് ആ വാതിലിൽ തട്ടി വിളിച്ചത് ഞാൻ നല്ല സ്വപ്നം കണ്ടു കിടക്കുകയായിരുന്നു. അമ്മൂമ്മ വന്നിട്ട് ഇല്ലാത്തതിനാൽ ഞാൻ അവിടെയൊക്കെ ഒന്ന് പരതി പരതി നടന്നു സൗകര്യത്തിനു കിട്ടുകയാണെങ്കിൽ മാപ്പുപറഞ്ഞ് കേണ് വഴക്കു മാറ്റണം എന്നു വിചാരിച്ചു, സൗകര്യം കിട്ടിയില്ല എന്ന് മാത്രമല്ല എൻറെ അടുത്തേക്ക് പോലും വന്നില്ല. ഞാൻ അങ്ങനെ ഗേറ്റിനടുത്ത് പോയി നിൽക്കുമ്പോൾ കുഞ്ഞച്ചൻ ഹോസ്പിറ്റലിലേക്ക് പോകുന്നത് കണ്ടു.
അപ്പോൾ സമാധാനമായി അമ്മൂമ്മ വരാൻ ഇനിയും സമയമെടുക്കും ആളെ അവിടെയെങ്ങും കാണാത്തതിനാൽ ഞാൻ ഗേറ്റ് തുറന്ന് സൈക്കിളുമെടുത്ത് പുറത്തേക്ക് പോന്നു കുറച്ചു ദൂരം പോയതിനുശേഷം ഞാൻ പതിയെ വന്ന്