അവളെ സോഫയിൽ പിടിച്ചിരുത്തി കുടിക്കുവാൻ തണുത്ത വെള്ളം കൊടുത്തു.
എന്നിട്ട് പറഞ്ഞു ” ഇത് എന്റെ ബിസിനസ് അല്ല പക്ഷേ നിങ്ങൾക്ക് ഇപ്പോൾ നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് “.
അവൾ മേശപ്പുറത്തു നോക്കി തലയാട്ടി ആദ്യത്തെ കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ഒഴുകി.
“ഹേയ് എന്റെ പേര്മാത്യു തന്റെ പേര് എന്താണ്”.
“ഡെയ്സി” അവൾ പതുക്കെ പറഞ്ഞു.
“ഡെയ്സി താൻ കരയാതിരിക്കു കാര്യങ്ങൾ എന്തായാലും നമുക്ക് സോൾവ് ചെയ്യാം”
.
അവൾ തല ഉയർത്തി എന്നെ നോക്കി. കണ്ണുനീർ അവളുടെ കണ്ണുങ്ങളെ ഉയർത്തി കാട്ടിയിരുന്നു.
“കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ അഞ്ചു ബസ്സുകൾ മാറി കയറി ആണ് ഇവിടെ വന്നിരിക്കുന്നത്, എന്റെ കയ്യിലുള്ള പണം എല്ലാം ഞാൻ ചെലവഴിച്ചു, എന്റെ കയ്യിൽ ആകപ്പാടെയുള്ള സ്വത്ത് എന്ന് പറയുന്നത് ഈ ബാഗ് മാത്രമാണ്. എന്റെ അവസാനത്തെ പിടിവള്ളി ആയിരുന്നു ചാരു, ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ല”.
അവൾക്ക് പിന്നെയും എന്തോ പറയണമെന്നുണ്ട് പക്ഷേ ടേബിളിലേക്ക് തന്നെ നോക്കിനിന്നു.
ഞാൻ കുറച്ചു നേരം ആലോചിച്ചു ഇനി എന്ത് ചെയ്യണം എന്ന്.
എന്നിട്ട് അവളോട് പറഞ്ഞു “തീരുമാനങ്ങൾ എടുക്കാനോ അതേക്കുറിച്ച് സംസാരിക്കാൻ ഉള്ള നേരം അല്ല ഇത്. എന്റെ ഓഫീസിൽ എനിക്കൊരു സോഫാ ബെഡ് ഉണ്ട് താനെന്ന് അവിടെ വിശ്രമിക്കൂ ഒരു കുളി ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഞാൻ ഫുഡ് എടുത്ത് വെക്കാം. അത് കഴിച്ചു കഴിഞ്ഞു താനൊന്നും വിശ്രമിക്ക്,എന്നിട്ട് നമുക്ക് നാളെ ഉണരുമ്പോൾ എന്താന്നുവെച്ചാൽ തീരുമാനങ്ങൾ എടുക്കാം”.
“എനിക്ക് കഴിയില്ല”