“ഠിം…..” പെട്ടെന്ന് മനസ്സില്‍ മറ്റൊരുലഡ്ഡുകൂടി പൊട്ടി….. ഹായ് ഹായ്…
“ഓ…. അതിനെന്താ?… പോയി നിക്കട്ടെ… ഒരു ചെയിഞ്ച് ആവൂല്ലോ?…” വിനോദ് സമ്മതിച്ചു..
“അല്ല… ഏട്ടന്‍ രണ്ടു ദിവസം ലീവെടുക്കുമോ?.. നമുക്ക് കൊണ്ടോയ് ആക്കീട്ടു വരാം?.. പിന്നെ ചൊവ്വ ഒരു കല്ല്യാണോം ഉണ്ട്… പ്ലീസ് ഏട്ടാ…..”
“ആയ്ക്കോട്ടെ… ഞാന്‍ റെഡി…. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്..”
“എന്ത്?…..” സീത ചോദിച്ചു..
“അടുത്ത ശനി എന്‍റെ കൂടെ മൂന്നാര്‍ വരണം….”
“അതെന്തിനാ?…..” സീതയ്ക്ക് സംശയം”
“ഒരു ചെറിയ ഹണിമൂണ്‍….. ഇപ്പൊ നല്ല ക്ലൈമറ്റ് ആടീ… പതിവില്ലാതെ മഴ പെയ്തോണ്ട് നല്ല മഞ്ഞുണ്ട്…… “
“ഓ… ശരി ശരി…..” സീത ചെറുചിരിയോടെ സമ്മതിച്ചു…
“എങ്കില്‍ ഞായറു രാവിലെ പോയേക്കാം… ചൊവാ കല്യാണോം കൂടിയിട്ട് ഉച്ചക്ക് റിട്ടേണ്‍ … ഓക്കെയല്ലേ?….
“ഡബിള്‍ ഓക്കേ.. ഞാന്‍ അമ്മേ വിളിച്ചു പറയാം… സന്തോഷമാവും… “.. സീത ഫോണ്‍ വെച്ചു….
വിനോദിന്‍റെ മനസ് പലപല പ്ലാനിങ്ങുകളില്‍ ആയിരുന്നു… ഇത്രയും പെട്ടെന്ന് അവസരങ്ങള്‍ ഒത്തുവരുമെന്ന് കരുതിയതല്ല…
അവന്‍ തിരികെ പണിനടക്കുന്ന സ്ഥലത്തേക്ക് ചെന്നു.. അവിടെ രമേശും കൊണ്ട്രാക്ടറും സംസാരിച്ചുനില്‍ക്കുന്നു…
“ആഞ്ഞു പിടിച്ചാല്‍ അടുത്ത വെള്ളിയാഴ്ച്ചക്ക് മുമ്പ് പണി തീര്‍ക്കാന്‍ പറ്റുമോ ഇക്കാ?….” വിനോദ് കൊണ്ട്രാക്ടറോടു ചോദിച്ചു…
“ശനി, തിങ്കള്‍, ചൊവ്വാ, ബുധന്‍… വ്യാഴം വൈകിട്ട് തീര്‍ത്തുതരാം….” ഇക്ക കണക്കു കൂട്ടി നോക്കിയിട്ട് പറഞ്ഞു…
“ഉറപ്പാണല്ലോ അല്ലേ??..” വിനോദ് ഒരിക്കല്‍ക്കൂടി ചോദിച്ചു…
“ഉറപ്പാ… രണ്ടാശാരിമാരേം പെയിന്റര്‍മാരേം കൂടുതല്‍ ഇട്ടേക്കാം… ”
“ഗുഡ്… എങ്കില്‍ അങ്ങനെ ചെയ്തോ…..” വിനോദ് പറഞ്ഞു.. പിന്നെ രമേശിനെയും കൂട്ടി അവിടെനിന്നും ഇറങ്ങി…
“എന്താ സാര്‍ വെള്ളി പണികള്‍ തീര്‍ക്കാന്‍ പറഞ്ഞത്?…” തിരികെ ഹോട്ടലിലേക്ക് പോകുമ്പോള്‍ രമേശ് ചോദിച്ചു..
“ശനി സീതയേം കൊണ്ട് ഇങ്ങോട്ട് വന്നാലോ എന്നൊരു പ്ലാന്‍… അവള്‍ക്കറിയില്ല ഇവിടെ വസ്തു വാങ്ങിയ കാര്യം.. ഒരു സര്‍പ്രൈസ് ആവട്ടെ…”
“ഓ…. അത് കൊള്ളാം…. ബുധനും വ്യാഴവും ഞാന്‍ വന്നു നോക്കിക്കോളാം… വെള്ളി ക്ലീന്‍ ചെയ്യിപ്പിച്ചും ഇട്ടേക്കാം…” രമേശ് പറഞ്ഞു…
“വെരി ഗുഡ്.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ ഞാന്‍ പറയാം…”