ഓയിൽമെൻറ് പുരട്ടി കൊടുക്കു ഞാൻ അപ്പോഴേക്കും ചായയും പലഹാരവും ചൂടു പിടിക്കാനുള്ള വെള്ളവും ചൂടാക്കാം” ഞാൻ ശരി എന്ന് പറഞ്ഞെങ്കിലും കിളിയുടെ മനോഭാവം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഓയിൽമെൻറ് മായി റൂമിലേക്ക് ചെന്നു മുഖത്തേക്ക് നോക്കാതെ കട്ടിലിൽ അരികിലിരുന്ന് നേരുള്ള കാലെടുത്ത് എൻറെ മടിയിൽ വച്ച് പതിയെ കാൽപ്പാദത്തിൽ പറ്റിച്ചേർന്നു കിടന്നിരുന്ന പാദസരം മുകളിലേക്ക് കയറ്റി വച്ച് ഓയിൽമെൻറ് പുരട്ടി. എന്നിട്ട് മൃദുവായി കാല് തടവിക്കൊടുത്തു. ഞാൻ മുഖത്തേക്ക് നോക്കാൻ പോയില്ല, ഇടക്ക് കാല് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല കാൽപാദത്തിന് അടുത്തായിരുന്നു വേദന അതിനു മുകളിലുള്ള ഭാഗത്ത് ഞാൻ കയറി മുറുകെപ്പിടിച്ചപ്പോൾ കിളി മറ്റേ കാലു കൊണ്ട് എന്നെ പതിയെ ചവിട്ടി. ആ ചവിട്ട് എൻറെ ഹൃദയത്തിൻ ആണ് വേണ്ടത് ഉടനെ ഞാൻ കൈ പിൻവലിച്ചു കാൽ മോചിപ്പിച്ചു. ഞാൻ അതിനുശേഷം തലകുമ്പിട്ട് അങ്ങനെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മ എന്നോട് വെള്ളം ചൂടായിട്ടുണ്ട് നീ എടുത്തു കൊണ്ടു പൊയ്ക്കോ എന്ന് പറഞ്ഞതു കൊണ്ട് എഴുന്നേറ്റുപോയി വെള്ളവുമായി വന്നു. ഞാൻ സ്റ്റൂളിലാണ് ഇരുന്നത് കാരണം കട്ടിലിൽ ഇരുന്നാൽ കിളിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാണ്. ചൂട് വെള്ള പാത്രം താഴെ വച്ചു തോർത്തെടുത്ത് മുക്കി പിഴിഞ്ഞ് ചൂട് പരിശോധിച്ച് പതിയെ കാലിൽ വച്ചു കൊടുത്തു. വെള്ളത്തിൻറെ ചൂട് പോകുന്നതുവരെ അത് തുടർന്നുകൊണ്ടിരുന്നു. ഈ പ്രവർത്തി ചെയ്യുമ്പോൾ ഒന്നും ഞാൻ മുഖത്തേക്ക് നോക്കിയില്ല, ആ ചവിട്ട് അത്രയും എന്നെ വേദനിപ്പിച്ചു. ചൂടു പിടുത്തം കഴിഞ്ഞ് കാല് മൃദുവായി തുടച്ചു കൊടുത്ത് പൊക്കി തലയണ താഴെ വച്ചു കൊടുത്തു തിരിച്ച് വെള്ളപ്പാത്രവും തോർത്തും ആയി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും എനിക്ക് കിളിയോട് ദേഷ്യം തോന്നാത്തത് ഞാൻ ചെയ്ത തെറ്റും എനിക്ക് കിളിയോടുള്ള സ്നേഹവും കൊണ്ടാണ്. കിളി കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരിക്കും? എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞു നടന്നേനെ എന്തോ ദൈവാധീനം, രണ്ടുപേരുടെയും. ഞാൻ പോയിരുന്നെങ്കിൽ കിളിക്ക് ഈ അവസ്ഥയിൽ എന്ത് ചെയ്യുമായിരുന്നു? അമ്മ ഒരുപാട് കഷ്ടപ്പെട്ടേനെ. ഇങ്ങിനെ ഓരോന്ന് ആലോചിച്ച് മുറ്റത്തും പറമ്പിലും ഒക്കെ ആയി സമയം കഴിച്ചുകൂട്ടി. ഇതിനിടയിൽ ഭക്ഷണശേഷം മുഖവും വായും കഴുകാനും, ബാത്റൂമിൽ കൊണ്ടുപോകാനും അമ്മുമ്മ എന്നെ വിളിച്ചു. അങ്ങനെ പകൽ കടന്നുപോകവേ, ഏകദേശം നാലര മണിയോടുകൂടി കുഞ്ഞച്ചൻ വന്നു കൊണ്ട് അമ്മുമ്മയോട് കുഞ്ഞച്ചന് നൈറ്റ് ഡ്യൂട്ടി ആണ് അവൾക്ക് സുഖം ഇല്ലാത്തത് അല്ലേ എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ അതുകൊണ്ടാണ് വീട്ടിൽ പോയി കിടക്കണമെന്നാവാശ്യപ്പെട്ടത്, അമ്മൂമ്മ കിളിയുടെ കാര്യം പറഞ്ഞപ്പോൾ ഇവിടെ അജയൻ ഉണ്ടല്ലോ, അവനെ പറഞ്ഞു വിട്ടാൽ മതി അപ്പോൾ അമ്മൂമ്മയ്ക്ക് ഒറ്റക്ക് കിളിയെ താങ്ങിപ്പിടിച്ച് ബാത്റൂമിൽ ഒക്കെ കൊണ്ടുപോകാൻ പറ്റില്ല എന്ന് സുബ്രഹ്മണ്യന് അറിയാമല്ലോ – അപ്പോൾ
എൻ്റെ കിളിക്കൂട് 4 [Dasan]
Posted by