അപൂർവ ജാതകം 13 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം 13

Apoorva Jathakam Part 13 Author : Mr. King Liar

Previous Parts

നമസ്കാരം കൂട്ടുകാരെ,,,…,,

ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ് ഇതിന്റെ കഴിഞ്ഞ ഭാഗം വന്നത്… അവിടെന്ന് ഒത്തിരി ദിവസങ്ങൾ എടുത്തു ഈ ഭാഗം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ….ജീവിത സാഹചര്യം അതൊക്കെ ആണ് കഥ വൈകിയതിന്റെ കാരണം…!…

ഈ ഒരു തവണ കൂടി ക്ഷമിക്കുക…ഇനി എന്തായാലും ഇത് തീർത്തിട്ടെ ബാക്കി കാര്യം ഉള്ളു….!..,

ക്ഷമയോടെ കാത്തിരുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും… ഹൃദയം നിറഞ്ഞ നന്ദി….,,…

 

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

 

 

>>>>>>>>>>>>>>>⭕️<<<<<<<<<<<<<<

 

കഥയുടെ പശ്ചാത്തലം മറന്നുപോയവർക്കായി ചെറിയൊരു ഓർമ്മ പെടുത്തൽ….

കഥ ഇതുവരെ…..

ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിൽ ആണ്. പച്ചവിരിച്ചു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം. കളകളം ഒഴുകുന്ന പുഴയും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകളും, ആകാശത്തിൽ മുത്തമിടാൻ നിൽക്കുന്ന മലകളും, കാവുകളും അടങ്ങുന്ന ഒരു കൊച്ചു ഗ്രാമം. ഇവിടെ ആണ് നമ്മുടെ കഥ തുടങ്ങുന്നത്.ഈ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം ആയിരുന്നു ഗോവിന്ദൻ നായരുടെ ഇല്ലിക്കൽ തറവാട്. പേര് പോലെ ഒരു എട്ട്കെട്ട് . ആ ഗ്രാമത്തിലെ ഏറ്റവും ധനികനായ കുടുംബം, അവിടെത്തെ സ്ഥലങ്ങൾ കൂടുതൽ ഇല്ലിക്കല്കരുടെ ആയിരുന്നു, അതുകൊണ്ട് തന്നെ ആ ഗ്രാമത്തിലെ കിരീടംവെക്കാത്ത രാജാവ് ആയിരുന്നു ഗോവിന്ദൻ നായർ. ഗോവിന്ദൻ നായരുടെ വാക്കുകൾ ആ നാട്ടുകാർക്ക് വേദവാക്യവും അവസാന വാക്കും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *