രാഹുൽ :ഹോ അങ്ങനെ പരീക്ഷയും കഴിഞ്ഞു, ഇനി വേണം വീട്ടി പോയി റസ്റ്റ് എടുക്കാൻ.
വിപിൻ :അല്ലേലും നീ ഇവിടെ വന്നാലും റസ്റ്റ് തന്നെയല്ലേ എടുക്കുന്നെ.
സൽമാൻ :പിന്നെ പറയണവൻ ഇരുപതിനാല് മണിക്കൂറും പഠിപ്പല്ലേ, പിന്നെ വെക്കേഷൻ ആയിട്ടെന്താ പരുപാടി.
വിപിൻ :ഒരു പരിപാടിയും പ്ലാൻ ചെയ്തില്ല ടാ
വീട്ടിൽ പോണം പോയിട്ട് വേണം അമ്മയുണ്ടാക്കുന്ന ഫുഡ്‌ഒക്കെ കഴിക്കാൻ ഹോസ്റ്റലിലെ ഭക്ഷണം കഴിച് കഴിച് മൈര് എത്ര വട്ടം കക്കൂസിൽ പോകേണ്ടിവന്നെന്നോ.
രാഹുൽ :അല്ലേലും നിനക്ക് അതിന്റെ ചിന്ത മാത്രമല്ലെ ഉള്ളൂ എപ്പോ വായതുറന്നാലും ഫുഡ്ഡ ഫുഡ്ഡ എന്നല്ലേ പറയണേ നീ.
വിപിൻ :പിന്നെ നിന്നെപ്പോലെ കാമുകിക്ക് വളിവിട്ടു കൊടുക്കണോ.
സൽമാൻ :ങേ വളിയ എന്താടാ പിച്ചും പേയും പറയണേ.
വിപിൻ :അപ്പൊ നീയൊന്നുമറിഞ്ഞില്ലേ എടാ ഈ വേട്ടാവളിയന് ഇൻസ്റ്റാഗ്രാമിൽ കൂടെ പരിചയപ്പെട്ട ഒരു പെണ്ണുമായി ലൈൻ ആയി അവളെ കാണാൻ വേണ്ടി ഒരു മാസം മുൻപിവൻ ടൗണിൽ പോയിരുന്ന് അവിടെ വെച്ച് കാണാം എന്നാണ് ചാറ്റ് ചെയ്തപ്പോ അവൾ പറഞ്ഞത്. ഇവൻ അവളേം കൊണ്ടൊരു കഫെയിൽ ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്ന് ഇവനാണെകി അവളെ ആദ്യായിട്ട് കണ്ടതോണ്ട് എന്ത് സംസാരിക്കണം എന്നറിയാതെ ടെൻഷനും അടിച്ചിരുന്ന്.
ജോൺ :എന്നിട്ട് എന്നിതെന്തായി പറ.
സ്വല്പനേരം മൗനം പാല്ച്ചിരുന്ന വിപിൻ രാഹുലിനെ നോക്കി അവൻ വേണ്ട എന്ന് വടിവേലുവിന്റെ എക്സ്പ്രഷൻ ഇട്ട് തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടാട്ടി.
സൽമാൻ :എന്നിട്ട് ഉണ്ടായത് പറയെടാ.
വിപിൻ :അതിന്റെ ടെൻഷനിൽ അവിടെ ഇരുന്നിവൻ അറിയാതെ വളി വിട്ട് പിർർർർ……. അതും ടമാർ പടാർ സൗണ്ടിൽ ഇവനാകെ നാറി നാണം കെട്ട് അവളാണേൽ എണീറ്റ് പോകേം ചെയ്ത്.
ഇത് കേട്ട സൽമാനും ജോണും പൊട്ടിച്ചിരിച്ചു ആ ചിരിയിൽ വിപിനും പങ്കുചേർന്നു. രാഹുലാണേൽ മൂഞ്ചിയ മുഖത്തോടെ അവിടിരുന്നു. ചിരിച്ചു ചിരിച് അവസാനം കുടൽ വെളിയിൽ ആകുമെന്ന് തോന്നിയായവർ ചിരി നിർത്തി.
ജോൺ :എന്നാലും രാഹുലെ, അല്ല വിപിനെ ഇത് നീ എങ്ങനെ അറിഞ്ഞു.
വിപിൻ :അതീ മൈരൻ തന്നെ എന്റടുത് പറഞ്ഞത്.
അവർ മൂവരും വീണ്ടും ചിരിച്ചു അപ്പോളാണ് രമ്യയും അവളുടെ കൂട്ടുകാരുമായി അവിടേക്ക് വന്നത്.