ദേവാദി
Devadi | Author : Arnjun Archana
ആദ്യമേ തന്നെ പറയട്ടെ ഇതൊരു സാങ്കൽപ്പിക കഥയാണ്….. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല…… പിന്നെ ഇതൊരു പക്കാ ലെസ്ബിയൻ കഥ ആയിരിക്കും എന്ന് ആദ്യമേ അറിയിക്കട്ടെ…….
**********************
കണ്ണ് തുറന്ന് നോക്കിയപ്പോൾ നേരം വെളുത്തിരിക്കുന്നു…..അവളെ കണ്ണുകൾ പരതിയപ്പോ എന്നെ ചേർന്ന് കിടപ്പുണ്ട്…….
ഓ……സംഭവം പറഞ്ഞില്ലാലോ അല്ലെ ……..
ഞാൻ ദേവിക…. ദേവ് ന്ന് പറയും…..
അങ്ങ് ഇന്ത്യയിൽ നിന്നും ഒരുപാട് കാതം അകലെ നിന്ന് ഇങ്ങ് സാൻഫ്രാൻസിസ്കോയിൽ നിന്നും ഈ കഥയെഴുതാൻ ഒരു കാരണമുണ്ട്…….
അതീ നഗരമോ ഇവിടത്തെ ആൾക്കാരേയോ കണ്ടിട്ടല്ല…… അതോ കുറച്ച് മുന്നേ ബെഡിൽ എന്റെ അടുത്ത് കിടന്ന ഒരു മുതൽ ഇല്ലേ..
ആരതി…….. എന്റെ ആദി….
അവളെ ഒരാളെ കണ്ടിട്ടാണ്…..
ആദി ഇവിടെ തന്നെ ഒരു കോളേജിൽ ലെക്ചർ ആണ്………..
ഇനിപ്പോ ഇന്ത്യയിൽ നിന്ന് എങ്ങനെ ഞങ്ങൾ ഇങ്ങെത്തി എന്നറിയാൻ ആദ്യം ഇന്ത്യയിലേക്ക് തന്നെ പോണം……… എവിടെ നമ്മടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്………….
************************
തലസ്ഥാന നഗരിയിൽ നിന്നും അൻപത് കിലോമീറ്റർ മാറിയാണ് എന്റെ നാട് സ്ഥിതി ചെയ്യുന്നു…. പേരിൽ പ്രസക്തി ഇല്ലാത്തതിനാൽ അത് പറയുന്നില്ല…….
ഞാൻ പഠിച്ചതും വളർന്നതും എല്ലാം ആൺകുട്ടികളെ പോലെയായിരുന്നു……. കോളേജിൽ എത്തിയപ്പോഴും വസ്ത്രധാരണത്തിനും സ്വഭാവത്തിനുമൊന്നും യാതൊരു മാറ്റവും സംഭവിച്ചില്ല……. അതുകൊണ്ടുതന്നെ കോളേജിൽ ഞാൻ ഒരു താരമായിരുന്നു എന്ന് വേണമെങ്കിൽ പറയാം……. എല്ലാ പ്രോഗ്രാമിനും മുന്നിട്ടു നിന്ന് വേണ്ടത് ചെയ്യും…. പഠിത്തത്തിലും ഒട്ടും മോശമല്ലാത്തതുകൊണ്ട് ടീച്ചർമാർ ഉൾപ്പെടെ എന്നെ എല്ലാവർക്കും ഇഷ്ടമായിരുന്നു……..