ഞങ്ങൾ പയ്യെ ബാൽക്കണിയിലേക് പോയി. ഡോർ തുറന്നതും കാറ്റ് നല്ല ശക്തിയിൽ അടിക്കുന്നുണ്ടായിരുന്നു. മഴവെള്ളം അതിന്റെ കൂടെ ഉള്ളിലേക്ക് വന്നു. ഡോർ തുറന്നതും പാറു ഓടി എന്റെ പുറകിൽ വന്നതും ഒരുമിച്ചായിരുന്നു. അവളുടെ മുഖത്തു മുഴുവൻ തൂവാനം അടിച്ചു വെള്ളം ആയി. അത് മുഴുവനും അവൾ എന്റെ ബനിയനിൽ തേച്ചു.
ഞാൻ : എന്തെ കാണണ്ടേ മഴ. 😂
വേണ്ട😅
എടി നിനക്ക് വിശക്കാനില്ലേ. സമയം 4 മണി ആകാറായി കാണും..
എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ പറ്റുന്നില്ല . എന്തേലും ഉണ്ടാക്കി താ
വാ ചപ്പാത്തി ഉണ്ടാക്കി താരാ
ഞങ്ങൾ അടുക്കളയിൽ പോയി. അവൾ എനിക്ക് ചപ്പാത്തിയും മുട്ട കറിയും
ഉണ്ടാക്കി തന്നു..
രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നതു കൊണ്ട്. പണി എടുത്തത് കൊണ്ട്. നല്ല വിശപ്പ് ആയിരുന്നു. അവൾക്ക് ചപ്പാത്തി ഉണ്ടാക്കി ഉണ്ടാക്കി മതിയായി….. അവൾ ഉണ്ടാക്കും ഞാൻ കഴിക്കും കൂട്ടത്തിൽ അവളെയും കഴിപ്പിക്കും…
അങ്ങനെ ഭക്ഷണം ഒകെ കഴിച്ചു വയർ ഒക്കെ നിറഞ്ഞു ഞങ്ങൾ. സോഫയിൽ വന്നിരുന്നു. അന്ന് ഒരുപാട് സംസാരിച്ചു… ഒരുപാട് ചിരിച്ചു. ഒരു കുഞ്ഞിനെ പോലെ അവൾ ആാാ വീട്ടിൽ ഓടി നടന്നു.. അതിരില്ലാത്ത സന്തോഷം ആയിരുന്നു അന്ന്… പക്ഷെ അധിക നേരം നീണ്ടു നിന്നില്ല സമയം 7 മണി ആയിക്കാണും ഞങ്ങൾ പിന്നെയും പോയി കട്ടിലിൽ ഇരുന്നു. ഞാൻ അവളുടെ മടിയിൽ കിടന്ന്.. എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന്.
അവളുടെ ഫോൺ റിങ് ചെയ്തു പതിവ് പോലെ വീട്ടിൽ നിന്നായിരുന്നു..
അവളുടെ പേടി ഒക്കെ കുറച്ചൊന്നു കുറഞ്ഞു
ഫോൺ എടുത്തു സംസാരിച്ചു
അവളുടെ അച്ഛൻ നാളെ ഇങ്ങോട് വരുന്നുണ്ടന്നു അവളെ കൊണ്ട് പോകാൻ ആയിട്ടു. റെഡി ആയി നിൽക്കാനും പറഞ്ഞു
.
ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ആണ് അത് സംഭവിച്ചത്
അത്രയും നേരം തുള്ളി ചാടി നിന്ന എന്റെ മനസ്സ് കാറ്റ് പോയ ബലൂൺ പോലെ ആയി.
പാറു: ഇനി എന്ത് ചെയ്യും.