എൻ്റെ കിളിക്കൂട് 6
Ente Kilikkodu Part 6 | Author : Dasan | Previous Part
ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി. നേരത്തെ മുതലുള്ള ഉറക്കംതൂങ്ങൽ ആണല്ലോ. മിണ്ടാനോ പറയാനോ ചെന്നാൽ കടിച്ചുകീറാൻ വരുന്ന സ്വഭാവമുള്ള ഒരു ആൾ അടുത്തു കിടക്കുമ്പോൾ, എത്ര ഉറക്കം വരാത്ത ആളാണെങ്കിലും ഉറക്കം വരും. പുറത്ത് നല്ല മഴ തകൃതിയായി പെയ്തു കൊണ്ടിരിക്കുകയാണ്.
കൂട്ടത്തിൽ ഇടിയും മിന്നലും. ഈ കാലാവസ്ഥയിൽ അടുത്ത് ഇങ്ങനെ ഒരു സുന്ദരി കിടന്നാൽ, ആരായാലും ഒന്ന് കെട്ടിപ്പിടിക്കും. പക്ഷേ പഠിക്കുന്ന പട്ടിയുടെ സ്വഭാവമുള്ള ആളാണെങ്കിലൊ, ഒന്നും ചെയ്യാനില്ല മുട്ടാതെ ഒതുങ്ങി എവിടെയെങ്കിലും കിടക്കും. അതുതന്നെയാണ് എൻറെയും സ്ഥിതി.അതുകൊണ്ട് എൻറെ കൺപോളകളെ ഉറക്കം പെട്ടെന്ന് കീഴ്പ്പെടുത്തി. ഉറക്കത്തിനിടയിൽ ആരോ എന്നെ മലർത്തി കിടത്തുന്നത് പോലെ തോന്നി. ഉറക്കം വിട്ട് ഞാൻ കണ്ണുതുറന്ന് സൈഡിലേക്ക് നോക്കി. മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ കണ്ടു കണ്ടു.
കിളി എൻറെ നേരെ തിരിഞ്ഞ് ചരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്. ഞാൻ സ്വപ്നം കണ്ടത് ആകാം. ഞാൻ മലർന്നു തന്നെയാണ് കിടക്കുന്നത്, തനിയെ മലർന്നതാകാം. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ്. ഇപ്പോഴും മഴക്കും ഇടിമിന്നലും ഒരു കുറവുമില്ല. ഞാൻ എഴുന്നേറ്റു ഷീറ്റ് എടുത്ത് കിളിയെ പുതപ്പിച്ചു. കിളിക്ക് പുറംതിരിഞ്ഞ് ഷീറ്റ് എടുത്തു പുതച്ച് ചുരുണ്ടുകൂടി കിടന്നു. തണുപ്പായതിനാൽ ഇങ്ങിനെ കിടക്കാൻ നല്ല സുഖം ഉണ്ട്. അഭിമുഖമായി കിടന്നാൽ ഈ കാലാവസ്ഥയിൽ ആ സൗന്ദര്യം നോക്കി തന്നെത്തന്നെ മറന്ന്, ഞാൻ കെട്ടിപിടിച്ചാലോ.
അങ്ങനെ ഒരു അവിവേകം സംഭവിക്കേണ്ട ല്ലോ എന്ന് കരുതിയാണ് പുറം തിരിഞ്ഞു കിടന്നത്. ഈ ഒരു രാത്രി കൂടി കഴിഞ്ഞാൽ നാളെ മുതൽ അമ്മൂമ്മ ഉണ്ടാവും. അതോടെ എനിക്ക് സ്വസ്ഥമായി ഹാളിലൊ, എൻറെ മുറിയിലോ ഉറങ്ങാം. ഇങ്ങനെ ഓരോന്നാലോചിച്ച് എപ്പോഴോ ഗാഢമായി ഉറങ്ങിപ്പോയി. മൂത്രശങ്ക തോന്നി ഉണരുമ്പോൾ ഞാൻ മലർന്നു കിടക്കുകയാണ്. എൻറെ കൈത്തണ്ടയിൽ തല വെച്ച് കഴുത്തിലെയും ചെവിയുടെയും ഇടയിൽ മുഖം പൂഴ്ത്തി കിളി കിടക്കുന്നു.